- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസംഗത്തിനിടെ കേൾവിക്കാർ ഇറങ്ങിപ്പോയാൽ വയലാർ രവി വഴക്കുപറയുമെന്ന് പേടിച്ച് തിരുവഞ്ചൂർ ഹാളിന്റെ വാതിൽ പൂട്ടി! മട്ടാഞ്ചേരിയിൽ എംഎം ഹസന്റെ വിവാഹത്തിന് സ്വാഗതം പറഞ്ഞ് എകെ ആന്റണി; അച്ഛൻ മാനേജരായ സ്‌കൂളിൽ സമരത്തിന് പോയി ഓടുമ്പോൾ കുപ്പിച്ചില്ലുകൊണ്ട് കുഞ്ഞൂഞ്ഞിന്റെ കാൽമുറിഞ്ഞു: കെഎസ്‌യുവിന്റെ ഷഷ്ഠിപൂർത്തി വേദിയിൽ ചിരിയലകൾ ഉയർത്തി 'തലനരച്ച വിദ്യാർത്ഥികളുടെ' ഓർമ്മകൾ
കൊച്ചി: 'തലനരച്ച വിദ്യാർത്ഥികൾ' കെഎസ്‌യുവിന്റെ ഷഷ്ഠിപൂർത്തിക്ക് ഒത്തുകൂടിയപ്പോൾ സദസ്സിൽ ചിരിയും ചിന്തയും പടർത്തി അനുഭവ കഥകളുടെ പെരുമഴ. ബോൾഗാട്ടി കൺവൻഷൻ സെന്ററിലെ ഒത്തുകൂടൽ വേദിയിൽ നിറഞ്ഞുകണ്ടത് പഴയ കെഎസ്‌യു കാലത്തിന്റെ യൗവനത്തുടിപ്പാണ് മുൻനിരയിൽ കെഎസ്‌യുവിന്റെ പഴയ പടനായകരായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വയലാർ രവി, ജോർജ് തരകൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ. അവർക്കു നടുവിൽ പുതുതലമുറയുടെ പ്രതിനിധിയായി കെ.എം. അഭിജിത്, നിലവിലെ കെഎസ്‌യു അധ്യക്ഷൻ. അൻപതിലേറെ വർഷം പഴക്കമുള്ളൊരു കഥ പറഞ്ഞതു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ''കെഎസ്‌യുവിന്റെ തുടക്കകാലമാണ്. കോട്ടയത്തു സമ്മേളനം വിളിച്ചു. വയലാർ രവി എത്തിയിട്ടുണ്ട്. ഞാനും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെയാണു സംഘാടകർ. ആളു തീരെ കുറവ്. എന്തു ചെയ്യുമെന്ന് ആശങ്കയായി. രവി വഴക്കു പറയുന്ന ആളാണെന്നൊക്കെ കേട്ടിട്ടുണ്ട്. അപ്പോൾ, തിരുവഞ്ചൂർ പറഞ്ഞു: ''വഴിയുണ്ട്. അടുത്തുള്ള പാർക്കിൽ കുറച്ചാളുകളുണ്ട്. അവരെ വിളിക്കാം. വിദ്യാർത്ഥികളൊന്നുമല്ല, മുതിർന്നവരാണ്.'' ഞങ്ങൾ പോയി സങ്കട
കൊച്ചി: 'തലനരച്ച വിദ്യാർത്ഥികൾ' കെഎസ്‌യുവിന്റെ ഷഷ്ഠിപൂർത്തിക്ക് ഒത്തുകൂടിയപ്പോൾ സദസ്സിൽ ചിരിയും ചിന്തയും പടർത്തി അനുഭവ കഥകളുടെ പെരുമഴ. ബോൾഗാട്ടി കൺവൻഷൻ സെന്ററിലെ ഒത്തുകൂടൽ വേദിയിൽ നിറഞ്ഞുകണ്ടത് പഴയ കെഎസ്‌യു കാലത്തിന്റെ യൗവനത്തുടിപ്പാണ് മുൻനിരയിൽ കെഎസ്‌യുവിന്റെ പഴയ പടനായകരായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വയലാർ രവി, ജോർജ് തരകൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ. അവർക്കു നടുവിൽ പുതുതലമുറയുടെ പ്രതിനിധിയായി കെ.എം. അഭിജിത്, നിലവിലെ കെഎസ്‌യു അധ്യക്ഷൻ.
അൻപതിലേറെ വർഷം പഴക്കമുള്ളൊരു കഥ പറഞ്ഞതു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ''കെഎസ്‌യുവിന്റെ തുടക്കകാലമാണ്. കോട്ടയത്തു സമ്മേളനം വിളിച്ചു. വയലാർ രവി എത്തിയിട്ടുണ്ട്. ഞാനും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെയാണു സംഘാടകർ. ആളു തീരെ കുറവ്. എന്തു ചെയ്യുമെന്ന് ആശങ്കയായി. രവി വഴക്കു പറയുന്ന ആളാണെന്നൊക്കെ കേട്ടിട്ടുണ്ട്. അപ്പോൾ, തിരുവഞ്ചൂർ പറഞ്ഞു: ''വഴിയുണ്ട്. അടുത്തുള്ള പാർക്കിൽ കുറച്ചാളുകളുണ്ട്. അവരെ വിളിക്കാം. വിദ്യാർത്ഥികളൊന്നുമല്ല, മുതിർന്നവരാണ്.''
ഞങ്ങൾ പോയി സങ്കടാവസ്ഥ പറഞ്ഞപ്പോൾ അവർ വന്നു. അങ്ങനെ യോഗം തുടങ്ങി. രവി പ്രസംഗം തുടങ്ങി. ഇടയ്ക്ക് ഒന്നും രണ്ടും പേർ പുറത്തേക്കു പോകുന്നു. അപ്പോൾ, എനിക്കു പേടിയായി. എല്ലാവരും ഇറങ്ങിപ്പോകുമോ. ദാ, പോയവർ തിരിച്ചു വരുന്നു. വീണ്ടും ചിലർ പോകുന്നു, തിരിച്ചുവരുന്നു. ഞാൻ തിരുവഞ്ചൂരിനോടു ചോദിച്ചു. ഇവരെല്ലാം പോയാൽ എന്തു ചെയ്യും. അപ്പോൾ, അദ്ദേഹം പറഞ്ഞു. പേടിക്കേണ്ട. ഞാൻ വാതിൽ പൂട്ടിയിരിക്കുകയാണ്. അവർ എങ്ങോട്ടും പോകില്ല!'' - ചിരിയോടെ ഉമ്മൻ ചാണ്ടി വിവരിച്ചപ്പോൾ വേദിയിലും സദസിലും ഒരു പോലെ ചിരിയുണർന്നു. ഒരണ സമരകാലത്തു തന്റെ പിതാവ് മാനേജരായ സ്‌കൂളിൽ സമരത്തിനു പോയതും അദ്ദേഹം കാണാതെ രക്ഷപ്പെടാനുള്ള ശ്രമത്തിൽ കുഴിയിൽ ചാടി കുപ്പിച്ചില്ലു കൊണ്ടു കാൽ മുറിഞ്ഞ സംഭവം ഉമ്മൻ ചാണ്ടി വിവരിച്ചപ്പോഴും സദസിനു ചിരിക്കുള്ള വക കിട്ടി.
പലരുടെയും മുടി നരച്ചു. ചില മുഖങ്ങളിലെങ്കിലും കാലം വീഴ്‌ത്തിയ ചുളിവുകൾ ബാക്കി. പക്ഷേ, ഓർമ്മകളുടെ തെളിച്ചത്തിൽ സദസ്സിലേക്ക് കഥകൾ ഒഴുകിയെത്തി. കേരള സ്റ്റുഡന്റ്‌സ് യൂണിയനെന്ന കെഎസ്‌യുവിന്റെ അറുപതാം പിറന്നാൾ വാർഷികത്തിന് ഒത്തുകൂടിയതു സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയൊന്നാകെയാണ്.
അവരെല്ലാം ഒന്നുകിൽ കെഎസ്‌യുവിന്റെ സ്ഥാപക നേതാക്കൾ അല്ലെങ്കിൽ ഏതെങ്കിലും കാലത്തു കെഎസ്‌യുവിനെ നയിച്ചവർ. ഒത്തുകൂടൽ ഓർമകളുടേതു കൂടിയായി മാറിയതോടെ എല്ലാവരിലും പഴയ കാലത്തെ പ്രസരിപ്പ്. അവ പലപ്പോഴും സദസിനെ ചിരിപ്പിച്ചു. ചിലപ്പോഴൊക്കെ വിഷാദവും നിറച്ചു. അപൂർവമായി ആത്മവിമർശനങ്ങളും മുഴങ്ങി.
കെഎസ്‌യുവും രാഷ്ട്രീയവും വ്യക്തിജീവിതത്തിന്റെ കൂടി ഭാഗമായ കഥയാണ് എം.എം. ഹസൻ ഓർത്തെടുത്തത്. ''എന്റെ വിവാഹം കെഎസ്‌യു സമ്മേളനം പോലെയായിരുന്നു. മട്ടാഞ്ചേരിയിൽ വിവാഹച്ചടങ്ങിനു സ്വാഗതം പറഞ്ഞത് എ.കെ. ആന്റണിയാണ് !'' വയലാർ രവിയെക്കുറിച്ചും സ്‌നേഹം നിറഞ്ഞൊരനുഭവം അദ്ദേഹത്തിനു പറയാനുണ്ടായിരുന്നു.
''വയലാർജി ജനാധിപത്യവാദിയാണെങ്കിലും കെഎസ്‌യുവിന്റെ കാര്യത്തിൽ ഏകാധിപതിയായിരുന്നു. ഒരിക്കൽ എന്നെ സെക്രട്ടറിയാക്കണമെന്ന് നിർദ്ദേശമുണ്ടായി. സെക്രട്ടറിയാക്കരുതെന്നായിരുന്നു രവിയുടെ നിലപാട്. കുറക്കാലം കഴിഞ്ഞാണ് അദ്ദേഹം അതിന്റെ കാരണം പറഞ്ഞത്: തന്നെ പ്രസിഡന്റാക്കണമെന്നായിരുന്നു ഞങ്ങളുടെയൊക്കെ ആഗ്രഹം.''
കെഎസ്‌യുവിന്റെ നീലപ്പതാകയ്ക്കു വേണ്ടി ഒന്നിച്ചു പൊരുതി മൺമറഞ്ഞുപോയ എ.സി. ജോസും ജി. കാർത്തികേയനും സംഘടനയ്ക്കു വേണ്ടി രക്തസാക്ഷികളായവരും പലരുടെയും ഓർമകളിൽ നിറഞ്ഞപ്പോൾ സദസും ആ സ്മരണകളിൽ അലിഞ്ഞു. ഇടക്കാലത്തു നഷ്ടപ്പെട്ടുപോയ വീര്യം വീണ്ടെടുക്കാൻ പുതിയ തലമുറയ്ക്കു കഴിയട്ടെ എന്ന ആശംസ കൂടി പങ്കുവച്ചാണു കൂട്ടായ്മ പിരിഞ്ഞത്.
(ഫോട്ടോ കടപ്പാട്: മനോരമ)