- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിലകന്റെ ഓർമ്മകൾ നാളെ ഒൻപത് വയസ്സ്; അതുല്യ നടന്റെ സ്മരണാർത്ഥം ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: മലയാള നാടക -ചലച്ചിത്ര രംഗത്തെ മഹാനടൻ തിലകന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ സ്മാരകം നിർമ്മിക്കാൻ സഹായം നൽകുമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ അറിയിച്ചു. രാജു എബ്രഹാം പ്രസിഡന്റായും കൊടുമൺ ഗോപാലകൃഷ്ണൻ സെക്രട്ടറിയായും പ്രവർത്തിക്കുന്ന തിലകൻ സ്മാരകവേദി നൽകിയ അപേക്ഷ സാംസ്കാരികവകുപ്പ് പരിശോധിച്ചു.
തിലകന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ സ്മാരകം നിർമ്മിക്കാനും അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ ജനങ്ങളിലെത്തിക്കാൻ സ്മാരകവേദി നടപ്പാക്കുന്ന പദ്ധതികൾക്ക് സാംസ്കാരികവകുപ്പിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
തിലകൻ സ്മാരകവേദിക്ക് സാംസ്കാരികവകുപ്പിന്റെ അംഗീകാരം നൽകി പ്രവർത്തിക്കുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. വെള്ളിയാഴ്ച തിലകന്റെ ഒമ്പതാം ചരമദിനമാണ്.
മറുനാടന് മലയാളി ബ്യൂറോ