ലണ്ടൻ: അച്ഛനാകാൻ ആഗ്രഹമുള്ളവവർ തുണിയില്ലാതെ കിടന്നുറങ്ങുന്നതാണ് നല്ലത്. ഗുണനിലവാരമുള്ള ബീജോത്പാദനത്തിന് നഗ്നമായ ഉറക്കം അത്യാവശ്യമാണെന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്.

നഗ്നമായി ഉറങ്ങുന്നത് ആരോഗ്യത്തിന് ഏറെ ഗുണംചെയ്യുന്നതായി നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതോടൊപ്പം പുരുഷന്മാരിൽ അച്ഛനാകാനുള്ള സാധ്യത നിലനിർത്തുന്നതിലും നഗ്നഉറക്കത്തിന് പ്രധാന പങ്കുണ്ട്.

അണ്ടർവെയറുകളിട്ട് ഉറങ്ങുന്ന പുരുഷന്മാരുടെ ബീജത്തിന് ഗുണനിലവാരം കുറയുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അണ്ടർവെയറുകൾ കാലിടുക്കിലെ ചൂടുകൂട്ടുമെന്നതാണ് കാരണം. ബീജം ഉത്പാദിപ്പിക്കുന്നതിനും ബീജത്തിന്റെ ഗുണനിവലാരം ഉറപ്പാക്കുന്നതിനും കാലിടുക്കിലെ താപനില പ്രധാന പങ്കുവഹിക്കുന്നു.

നഗ്നായി ഉറങ്ങുകയാണെങ്കിൽ വേറെ പലതുമുണ്ട് ഗുണങ്ങൾ. ഉറങ്ങുമ്പോൾ താപനില കുറയുന്ന രീതിയിലാണ് നമ്മുടെ ശരീരം പ്രവർത്തിക്കുന്നത്. നഗ്നനായി ഉറങ്ങുകയാണെങ്കിൽ ശരീരത്തിന്റെ ചൂട് നന്നായി കുറയുകയും രാത്രിയിലുടനീളം സുഖകരമായ അവസ്ഥ അനുഭവപ്പെടുകയും ചെയ്യും. അർധരാത്രിയിൽ ഞെട്ടി എഴുന്നേൽക്കുന്നതടക്കമുള്ള പ്രശ്‌നങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയും. താപനില കുറഞ്ഞാൽ ശരീരത്തിലെ കലോറി കത്തിത്തീരുമെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ നഗ്നമായി ഉറങ്ങുന്നതുമൂലം ബാക്ടീരിയ അണുബാധ ഒഴിവാക്കാനാകും.

പുരുഷനും സ്ത്രീയും നഗ്നരായി കിടന്നുറങ്ങുമ്പോൾ ശരീരങ്ങൾ തമ്മിൽ കൂടുതൽ അടുത്തിടപഴകുന്നു. ഇതുമൂലം പ്രണയ ഹോർമോൺ ആയ ഓക്‌സിടോസിൽ തലച്ചോറിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പങ്കാളികൾക്കിടയിലെ വൈകാരിക ബന്ധം ശക്തിപ്പെടുത്തുകയും പരസ്പര വിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം പ്രതിരോധ ശേഷി വർധിക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യാം.