- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഭിന്നശേഷിക്കാരുടെ സംവരണം മൂന്നിൽ നിന്നും നാലാക്കി ഉയർത്തി കേന്ദ്രം; ആസിഡ് ആക്രമണത്തിൽ ഇരയായവർക്ക് ജോലി ഉറപ്പ് നൽകി മനേകാ ഗാന്ധി
ഭിന്നശേഷിക്കാർക്ക് ആശ്വാസമേകുന്ന നടപടിയുമായിട്ടാണ് കേന്ദ്രഗവൺമെന്റിന്റെ വരവ്.ഇതനുസരിച്ച് ഇത്തരക്കാരുടെ സംവരണം മൂന്ന് ശതമാനത്തിൽ നിന്നും നാല് ശതമാനമാക്കി ഉയർത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് വിധേയരായവരെ 2016ലെ ഡിസ്എബിലിറ്റി നിയമപ്രകാരം ഭിന്നശേഷിക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇത്തരക്കാർക്ക് ജോലി ഉറപ്പാക്കുമെന്നുള്ള വാഗ്ദാനം കേന്ദ്ര വനിതാ-ശിശു വികസനമന്ത്രി മനേകാ ഗാന്ധി ഉയർത്തിയിട്ടുമുണ്ട്. ഇത് സംബന്ധിച്ച പുതിയ നിയമം ഈ വരുന്ന ഏപ്രിൽ മധ്യത്തോടെ നടപ്പിലാക്കുകയും ചെയ്യുന്നതാണ്. ആസിഡ് ആക്രമണത്തെ തുടർന്ന് ഭിന്നശേഷിക്കാരായിത്തീർന്നവർക്ക് പുതിയ നിയമം എത്തരത്തിലാണ് സഹായകമായിത്തീരുകയെന്ന് വിശദീകരിച്ച് അവർ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ആസിഡ് അല്ലെങ്കിൽ കരന്ന് തിന്നുന്ന മറ്റേതെങ്കിലും വസ്തുക്കൾ കൊണ്ടുള്ള ആക്രമണങ്ങൾക്ക് വിധേയമാകുന്നവരെ ഇതു വരെ ഭിന്നശേഷിക്കാരുടെ പട്ടികയിൽ കണക്കാക്കിയിരുന്നില്ല. ഇവർക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിൽ നിയമത്തിൽ ഏപ്രിൽ മധ്യത്തിൽ മുതൽ
ഭിന്നശേഷിക്കാർക്ക് ആശ്വാസമേകുന്ന നടപടിയുമായിട്ടാണ് കേന്ദ്രഗവൺമെന്റിന്റെ വരവ്.ഇതനുസരിച്ച് ഇത്തരക്കാരുടെ സംവരണം മൂന്ന് ശതമാനത്തിൽ നിന്നും നാല് ശതമാനമാക്കി ഉയർത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് വിധേയരായവരെ 2016ലെ ഡിസ്എബിലിറ്റി നിയമപ്രകാരം ഭിന്നശേഷിക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇത്തരക്കാർക്ക് ജോലി ഉറപ്പാക്കുമെന്നുള്ള വാഗ്ദാനം കേന്ദ്ര വനിതാ-ശിശു വികസനമന്ത്രി മനേകാ ഗാന്ധി ഉയർത്തിയിട്ടുമുണ്ട്. ഇത് സംബന്ധിച്ച പുതിയ നിയമം ഈ വരുന്ന ഏപ്രിൽ മധ്യത്തോടെ നടപ്പിലാക്കുകയും ചെയ്യുന്നതാണ്. ആസിഡ് ആക്രമണത്തെ തുടർന്ന് ഭിന്നശേഷിക്കാരായിത്തീർന്നവർക്ക് പുതിയ നിയമം എത്തരത്തിലാണ് സഹായകമായിത്തീരുകയെന്ന് വിശദീകരിച്ച് അവർ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.
ആസിഡ് അല്ലെങ്കിൽ കരന്ന് തിന്നുന്ന മറ്റേതെങ്കിലും വസ്തുക്കൾ കൊണ്ടുള്ള ആക്രമണങ്ങൾക്ക് വിധേയമാകുന്നവരെ ഇതു വരെ ഭിന്നശേഷിക്കാരുടെ പട്ടികയിൽ കണക്കാക്കിയിരുന്നില്ല. ഇവർക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിൽ നിയമത്തിൽ ഏപ്രിൽ മധ്യത്തിൽ മുതൽ മാറ്റം വരുത്തി നടപ്പിലാക്കാനൊരുങ്ങുന്നുവെന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ അവനിഷ് കെ അശ്വതി ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് വിധേയരായവർക്ക് സ്ഥിരമായി പരുക്ക് പറ്റുന്നുവെന്നും അവർക്ക് സ്ഥിരമായ വൈദ്യശ്രദ്ധ ആവശ്യമായി വരുന്നുവെന്നുമാണ് മനേക ഗാന്ധി പറയുന്നത്.
2011നും 2913നും ഇടയിൽ മൊത്തത്തിൽ 234 ആസിഡ് ആക്രമണങ്ങളാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്ന് മനേക പറയുന്നു. 279 സ്ത്രീകളെ ഇത് ബാധിച്ചിട്ടുമുണ്ട്. ആസിഡ് തൊലിയിലെ രണ്ട് പാളികളെ കാർന്ന് തിന്നുന്നുവെന്നും കൂടാതെ അത് കണ്ണുകൾ, മൂക്ക് , കാതുകൾ, വായ എന്നിവയെ താറുമാറാക്കുകയോ അന്ധത വരുത്തുകയോ ചെയ്യുന്നുവെന്നും മനേകാ ഗാന്ധി വ്യക്തമാക്കുന്നു. ആസിഡ് ആക്രമണത്തിന് വിധേയമായാൽ ഏറ്റവും പെട്ടെന്നുണ്ടാകുന്ന അപകടം ശ്വാസം കഴിക്കാനാവാതെ പോകുന്നതാണ്. മുറിവുകൾ കാരണം തൊലി കട്ടികൂടി വലിഞ്ഞ് മുറുകാനിടയാവുകയും അത് രോഗികൾക്ക് കടുത്ത അസ്വസ്ഥയുണ്ടാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഒരു സ്ലൈഡ് പോസ്റ്റ് ചെയ്തുകൊണ്ട് മൈക്രോബ്ലോഗിഗ് സൈറ്റിലൂടെ മനേക വിവരിക്കുന്നു.