ദോഹ. നാം ജീവിക്കുന്ന ലോകത്ത് മാനസിക സമ്മർദ്ധങ്ങളും പ്രയാസങ്ങളും അനുദിനം ഏറി വരികയാണെന്നും സ്ഥിതിഗതികൾ വഷളാവാതിരിക്കുവാൻ മാനസികാരോഗ്യ രംഗത്ത് ശക്തമായ ബോധവൽക്കരണം വേണമെന്നും പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. ബിന്ദു സലീം അഭിപ്രായപ്പെട്ടു. ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പ്‌ളസും ഫ്രന്റ്‌സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ സൈക്കോളജിക്കൽ ആൻഡ് മെന്റൽഹെൽത്ത് ഫസ്റ്റ് എയിഡ് ഫോർ ആൾ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. ശാരിരികമായ പ്രശ്‌നങ്ങൾക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതുപോലെ തന്നെ മാനസിക പ്രയാസങ്ങൾക്കും പ്രാഥമിക ശുശ്രൂഷകൾ നൽകാനായാൽ കുറേയേറെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയും. എന്നാൽ മാനസികമായ പ്രാഥമിക ശുശ്രൂഷകൾ സംബന്ധിച്ച് സമൂഹത്തിൽ കാര്യമായ ബോധവൽക്കരണം പരിപാടികൾ നടക്കേണ്ടതുണ്ട്. എന്നാൽ മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആവശ്യമായ പരിചരണം നൽകുന്നതിനുള്ള സൗകര്യങ്ങളൊന്നും നമ്മുടെ സമൂഹത്തിലില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗവൺമെന്റ് തലത്തിലും സ്വകാര്യ തലത്തിലുമുള്ള സംവിധാനങ്ങൾക്കപ്പുറം സന്നദ്ധ സംഘങ്ങൾക്കും കൂട്ടായ്മകൾക്കുമൊക്കെ ഈ രംഗത്ത് ആശാവഹമായ സേവനം ചെയ്യുവാൻ കഴിയും. 

മാനസിക രോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും സമീപനവും മാറണം. മാനസിക പ്രയാസമനുഭവിക്കുന്നവരോട് സിംപതി ( അനുകമ്പ) കാണിക്കുന്നതിന് പകരം എംപതിയാണ് വേണ്ടത്. അനാവശ്യമായ ആശങ്കകളും അമിതമായ ഉത്കണ്ഠയുമാണ് മനുഷ്യ ജീവിതത്തെ പലപ്പോഴും സമ്മർദ്ധത്തിലാഴ്‌ത്തുന്നത്. ന• നിറഞ്ഞ സമീപനവും പ്രതീക്ഷാനിർഭരമായ പ്രവർത്തികളും മിക്ക കേസുകളിലും സമാധാനം പ്രദാനം ചെയ്യും. ലോകത്തെമ്പാടും സംഘർഷങ്ങളും സമ്മർദ്ധങ്ങളും സമാധാനപരമായ സഹവർതിത്വത്തിന് പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ക്രിയാത്മകവും രചനാത്മകവുമായ മാർഗങ്ങളിലൂടെ അതിനെ അതിജീവിക്കുവാൻ സമൂഹം സജ്ജമാകണമെന്ന് അവർ ഓർമപ്പെടുത്തി.

മനുഷ്യ മനസ്സിന് ഏറെ ശക്തിയുള്ള ഒരു പ്രതിഭാസമാണെന്നും നല്ല ചിന്തകളും വികാരങ്ങളും കൊണ്ട് അതിന്റെ മാറ്റു കൂട്ടാൻ പരിശ്രമിക്കമെന്നും അവർ പറഞ്ഞു. ആത്മാർഥമായ സൗഹൃദങ്ങളും സ്‌നേഹം പങ്കുവെക്കുന്ന കൂട്ടായ്മകളും മാനസികാരോഗ്യം സംരക്ഷിക്കുവാൻ ഏറെ സഹായകമാകും. തിരക്ക് പിടിച്ച ലോകത്ത് ഓേേരാരുത്തരും സ്വന്തത്തിന് വേണ്ടി അൽപം സമയയം നീക്കിവെക്കേണ്ടത് അത്യാവശ്യമാണ്. ശുഭാപ്തി വിശ്വാസവും വിജയ പ്രതീക്ഷയും ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും തരണം ചെയ്യുവാൻ നമുക്ക് കരുത്ത് പകരണം. മെഡിറ്റേഷനുകളും പ്രാർത്ഥനകളും ദൈവ വിശ്വാസവുമെല്ലാം മനസിന് കരു

ത്ത്പ കരുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

മനസ്സിന്റെ ശുദ്ധീകരണവും ശാക്തീകരണവും മാനവ സമൂഹത്തിന് പുരോഗമനപരമായ ഊർജ്ജം പകരുമെന്ന് ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി പറഞ്ഞു. ജീവിത വിശുദ്ധിയും കർമ സാഫല്യവുമാണ് മനസിന് ശാന്തിയും സമാധാനവും നൽകുന്നത്. മനുഷ്യരോടും പ്രകൃതിയോടും സമരസപ്പെട്ട് ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബജീവിതത്തിലും തൊഴിൽ രംഗത്തും സുതാര്യവും സത്യസന്ധവുമായ സമീപനങ്ങളാണ് സമാധാനവും ശാന്തിയും നൽകുക. മനസിനെ ദുശ്ചിന്തകളാൽ മരുപ്പറമ്പാക്കാതെ സ്‌നേഹവും പരിമളവും പരിലസിക്കുന്ന മലർവാടിയാക്കുവാനുള്ള സോദ്ദേശ്യപരമായ പരിശ്രമങ്ങളുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ആന്റി സ്‌മോക്കിങ് സൊസൈറ്റി ഗ്‌ളോബൽ ചെയർമാൻ മുഹമ്മദുണ്ണി ഒളകര പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. എം. പി. ഹസൻകുഞ്ഞി, അനസ് അബ്ദുൽ ഖാദർ, ബഷീർ വടകര, റഫീഖ് മേച്ചേരി സംസാരിച്ചു.