- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും മാനസിക രോഗികൾക്ക് ലഭ്യമാക്കണം: ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം
കൊച്ചി: നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും മാനസിക രോഗികൾക്ക് ലഭ്യമാക്കണമെന്നു ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീം പറഞ്ഞു. ഇന്നു സമൂഹത്തിൽ 80 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള മാനസിക അസ്വസ്ഥതകൾ നേരിടുന്നവരണ്. ഇവർക്കു ലഭിക്കേണ്ട സാമൂഹിക പരിരക്ഷ ലഭ്യമാകുന്നില്ല. ലോകമാനസികദിനാചരണത്തോടനുബന്ധിച്ച് അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്
കൊച്ചി: നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും മാനസിക രോഗികൾക്ക് ലഭ്യമാക്കണമെന്നു ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീം പറഞ്ഞു. ഇന്നു സമൂഹത്തിൽ 80 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള മാനസിക അസ്വസ്ഥതകൾ നേരിടുന്നവരണ്. ഇവർക്കു ലഭിക്കേണ്ട സാമൂഹിക പരിരക്ഷ ലഭ്യമാകുന്നില്ല. ലോകമാനസികദിനാചരണത്തോടനുബന്ധിച്ച് അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സൈക്യാട്രി വിഭാഗത്തിന്റേയും, അമ്യത കോളേജ് ഓഫ് നഴ്‌സിങ്ങിന്റേയും, ഐഎംഎ നാഷണൽ മെന്റൽ ഹെൽത്ത് വിഭാഗത്തിന്റേയും, ഇന്ത്യൻ അസോസിയേഷൻ ഓഫ് സൈക്യാട്രിയുടേയും ആഭിമു്യത്തിൽ അമ്യതയിൽ നടത്തിയ മാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷൻ അഡ്വ.റ്റി.ആസഫലി മുഖ്യ പ്രഭാഷണം നടത്തി. കുടുംബ കോടതികളിൽ വരുന്ന മിക്ക കേസുകളും മാനസിക രോഗം ആരോപിച്ചെത്തുന്നവയാണ്. അതുകൊണ്ടുതന്നെ 90 ശതമാനവും വിവാഹമോചനത്തിൽ എത്തുന്നു. എന്നാൽ ഇവർക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ലഭ്യമാക്കാൻ സമൂഹം മുൻകൈയെടുക്കണം
സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ:എൻ.ദിനേശ്, അമ്യത മെഡിക്കൽ ഡയറക്ടർ ഡോ:പ്രേം നായർ, ഡോ:കേശവൻ കുട്ടി നായർ, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ:സുനിൽ മത്തായി, പ്രൊഫ. കെ.റ്റി.മോളി ഡോ:പ്രവീൺ ആരത്തിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.