- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയെ കണ്ടെത്തിയതിന് പിന്നാലെ ജയസൂര്യയുടെ ഫോണിന്റെ പാസ് വേഡും മെന്റലിസ്റ്റ് ആദി അടിച്ച് മാറ്റി; ജയസൂര്യയുടെ ഭാര്യക്ക് പോലും അറിയാത്ത പാസ് വേഡ് ചോർത്തിയ കഥയുമായി പ്രേതത്തിന്റെ അണിയറ പ്രവർത്തകർ
ജയസൂര്യയുടെ 'പ്രേതം' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മെന്റലിസം എന്താണെന്ന് ആദിയും രഞ്ജിത് ശങ്കറും ജയസൂര്യയും ഒരു വിഡിയോയിലൂടെ മുമ്പ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നു. ജയസൂര്യയുടെ ആദ്യകാമുകിയുടെ പേരാണ് മെന്റലിസ്റ്റ് ആയ ആദി കണ്ടുപിടിച്ചത്. ഇപ്പോഴിതാ സ്വന്തം ഭാര്യയ്ക്ക് പോലും അറിയില്ലാത്ത ജയസൂര്യയുടെ ഫോണിന്റെ പാസ്വേഡ് ആദി കണ്ടുപിടിച്ച കഥയുമായി എത്തിയിരിക്കുകയാണ് ജയസൂര്യയും സംഘവും വീണ്ടും ജയസൂര്യയുടെ സ്വകാര്യജീവിതത്തിലെ ഒരു കാര്യവും എന്നാൽ പ്രേക്ഷകർ ഇതുവരെ അറിയാത്തതുമായ ഒരു സംഗതി ചെയ്യാം എന്നുപറഞ്ഞു കൊണ്ടായിരുന്നു ആദി ജയസൂര്യയുടെ കാമുകിയുടെ പേര് ജയസൂര്യപോലുമറിയാതെ അദ്ദേഹത്തിൽ നിന്നും ചൂഴ്ന്നെടുത്ത ആദി ജയസൂര്യയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ ജയസൂര്യയുടെ ഫോണിന്റെ പാസ് വേർഡാണ് ആദി കൈവശപ്പെടുത്തിയിരിക്കുന്നത്. ഒരു വീഡിയോയിലൂടെയാണ് പാസ് വേർഡ് അടിച്ചമാറ്റുന്ന രംഗം ജയസൂര്യ ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത്. ഇവന്റയൊക്കെ മുന്നിൽ ആരും പെട്ടേക്കല്ലേ... എന്റെ ഫോണിന്റെ passwordന്റ
ജയസൂര്യയുടെ 'പ്രേതം' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മെന്റലിസം എന്താണെന്ന് ആദിയും രഞ്ജിത് ശങ്കറും ജയസൂര്യയും ഒരു വിഡിയോയിലൂടെ മുമ്പ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നു. ജയസൂര്യയുടെ ആദ്യകാമുകിയുടെ പേരാണ് മെന്റലിസ്റ്റ് ആയ ആദി കണ്ടുപിടിച്ചത്. ഇപ്പോഴിതാ സ്വന്തം ഭാര്യയ്ക്ക് പോലും അറിയില്ലാത്ത ജയസൂര്യയുടെ ഫോണിന്റെ പാസ്വേഡ് ആദി കണ്ടുപിടിച്ച കഥയുമായി എത്തിയിരിക്കുകയാണ് ജയസൂര്യയും സംഘവും വീണ്ടും
ജയസൂര്യയുടെ സ്വകാര്യജീവിതത്തിലെ ഒരു കാര്യവും എന്നാൽ പ്രേക്ഷകർ ഇതുവരെ അറിയാത്തതുമായ ഒരു സംഗതി ചെയ്യാം എന്നുപറഞ്ഞു കൊണ്ടായിരുന്നു ആദി ജയസൂര്യയുടെ കാമുകിയുടെ പേര് ജയസൂര്യപോലുമറിയാതെ അദ്ദേഹത്തിൽ നിന്നും ചൂഴ്ന്നെടുത്ത ആദി ജയസൂര്യയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ ജയസൂര്യയുടെ ഫോണിന്റെ പാസ് വേർഡാണ് ആദി കൈവശപ്പെടുത്തിയിരിക്കുന്നത്. ഒരു വീഡിയോയിലൂടെയാണ് പാസ് വേർഡ് അടിച്ചമാറ്റുന്ന രംഗം ജയസൂര്യ ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത്.
ഇവന്റയൊക്കെ മുന്നിൽ ആരും പെട്ടേക്കല്ലേ... എന്റെ ഫോണിന്റെ passwordന്റെ കാര്യം തീരുമാനമായി NB. ഇതിൽ ഒരു ശതമാനം കള്ളത്തരമില്ലാട്ടോ;.. എന്ന കുറിപ്പോടെയാണ് ജയസൂര്യ വീഡിയോ പങ്കുവച്ചത്. ഒരു കോഫി ഷോപ്പിലിരുന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കറിനൊപ്പമാണ് ആദി ജയസൂര്യയുടെ രഹസ്യം വെളിപ്പെടുത്തിയത്.
ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമായ പ്രേതത്തിൽ ഒരു മെന്റലിസ്റ്റിന്റെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. ജീവിതത്തിൽ മെന്റലിസ്റ്റ് ആയി ജോലി ചെയ്യുന്ന ആദിയാണ് ജയസൂര്യയെ കഥാപാത്രം ചെയ്യാനായി സഹായിച്ചത്.