രാജ്യത്തെ സ്‌കൂളുകളിലെ ഭക്ഷണ മെനുവിൽ മാറ്റവരുത്താൻ സർക്കാർ തീരുമാനം. ഇതനുസരിച്ച് കുട്ടികൾക്ക് നല്കുന്ന ഭക്ഷണത്തിൽ ഇനിമുതൽ മധുരം കൂടുതലുള്ള പഴങ്ങളും, കൊഴുപ്പ്, ഉപ്പ് എന്നിവ അധികം കലരുടെ ഭക്ഷണങ്ങളും പാടില്ല. ഏകദേശം 250, 000 ത്തോളം കുട്ടികൾക്കാണ് പുതിയ പരിഷ്‌കാരം ബാധകമാവുക.

ഭക്ഷണത്തിനൊപ്പം നല്കുന്ന പാനീയങ്ങളിലും ഇത്തരം വസ്തുക്കൾ ഉണ്ടാവാൻ പാടില്ല.രാജ്യത്തെ സർക്കാരാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്നത്. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി കുട്ടികൾക്ക് ആരോഗ്യകരമായതും സമീകൃതവുമായ ആഹാരം നല്കാൻ ഉള്ള നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്.

സ്‌കൂളുകൾക്ക് സർക്കാർ ഭക്ഷണ ചെലവിനായി നല്ലൊരു തുക മാറ്റിവച്ചിട്ടുണ്ട്.വർഷം 59 മില്യൺ യൂറോയാണ് ഇതിനായി സർക്കാർ ചിലവഴിക്കുന്നത്.