- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും സുരക്ഷിതമായ കാറുമായി മെഴ്സിഡസ് ഇന്ത്യയിലേക്ക്; മിസൈൽ വീണാലും രക്ഷപ്പെടുന്ന മോഡലിന് വില ഒമ്പത് കോടി
കോടിക്കണക്കിന് വിലയൊക്കെയുണ്ടെങ്കിലും കാറുകളിലെ യാത്ര അപകടം നിറഞ്ഞതാണെന്നും ഒന്നു തട്ടുകയോ മുട്ടുകയോ ചെയ്താൽ തീർന്നെന്നും ചിലർ കാറുകളെ താഴ്ത്തിക്കെട്ടിക്കൊണ്ട് പറയാറുണ്ട്. എന്നാൽ മെഴ്സിഡസ് ബെൻസിന്റെ പുതിയ കാറായ എസ് 600 ഗാർഡിനെപ്പറ്റി കേട്ടാൽ ഇത്തരക്കാർ തലയിൽ മുണ്ടിട്ട് ഓടിയൊളിക്കമെന്നുറപ്പാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിത
കോടിക്കണക്കിന് വിലയൊക്കെയുണ്ടെങ്കിലും കാറുകളിലെ യാത്ര അപകടം നിറഞ്ഞതാണെന്നും ഒന്നു തട്ടുകയോ മുട്ടുകയോ ചെയ്താൽ തീർന്നെന്നും ചിലർ കാറുകളെ താഴ്ത്തിക്കെട്ടിക്കൊണ്ട് പറയാറുണ്ട്. എന്നാൽ മെഴ്സിഡസ് ബെൻസിന്റെ പുതിയ കാറായ എസ് 600 ഗാർഡിനെപ്പറ്റി കേട്ടാൽ ഇത്തരക്കാർ തലയിൽ മുണ്ടിട്ട് ഓടിയൊളിക്കമെന്നുറപ്പാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണിതെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. മിസൈൽ വീണാൽ പോലും ഇതിനകത്തിരിക്കുന്നവരുടെ ഒരു രോമത്തിന് പോലും ഒന്നും സംഭവിക്കില്ലത്രെ. ഏതായാലും ഒമ്പത് കോടി വിലമതിക്കുന്ന പ്രസ്തുത കാർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെഴ്സിഡസ്.
തങ്ങളുടെ ലൈൻ എസ് ക്ലാസ് സെഡാന്റെ നെക്സ്റ്റ് ജനറേഷൻ ആർമേർഡ് വേർഷനിലുള്ള കാറായ എസ് 600 ഗാർഡ് ഇന്നലെയാണ് മെഴ്സിഡസ് ബെൻസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഡൽഹിയിലെ എക്സ് ഷോറൂമിൽ ഈ കാറിന്റെ വില കൃത്യമായി പറയുകയാണെങ്കിൽ 8.9 കോടി രൂപയാണ്. ഇന്ത്യൻ രാഷ്ട്രപതി പ്രണാം മുഖർജി, ജർമൻ ചാൻസലർ ഏൻജെല മെർക്കറ്റ്, തുടങ്ങിയ 91 രാഷ്ട്രത്തലവന്മാരെ മുന്നിൽ കണ്ടുകൊണ്ടാണിത് പ്രാരംഭഘട്ടത്തിൽ പുറത്തിറക്കുന്നത്. അതായത് ഇപ്പോൾ പണം മാത്രം ഉണ്ടായതുകൊണ്ട് ഈ സുരക്ഷിതവാഹനം കരസ്ഥമാക്കാൻ സാധിക്കില്ലെന്ന് ചുരുക്കം. ഇത്തരം രാഷ്ട്രീയനേതാക്കൾക്ക് നേരയുണ്ടാകാൻ സാധ്യതയുള്ള ഭീകരാക്രമണം പോലുള്ളവയെ നേരിടാൻ തക്കവണ്ണമാണീ കാർ തയ്യാറാക്കിയിട്ടുള്ളത്. എല്ലാവർക്കും ഈ വാഹനം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഓരോ കസ്റ്റമറിന്റെയും പശ്ചാത്തലം പരിശോധിച്ച് ഇതിന്റെ സുരക്ഷ അർഹതപ്പെട്ടവർക്ക് മാത്രമെ ഈ കാർ ലഭ്യമാക്കുകയുള്ളുവെന്നുമാണ് മെർസിഡസ് ബെൻസ് എജിയുടെ ഹെഡ് ഓഫ് ഗാർഡ് സെയിൽസായ മാർകസ് റുബെൻബൗർ പറയുന്നത്.
ഒറ്റനോട്ടത്തിൽ സാധാരണ എസ് ക്ലാസ് സെഡാന്റെ രൂപം തന്നെയാണ് ഈ കാറിനുമുള്ളത്. പുറത്ത് നിന്ന് നോക്കിയാൽ പെട്ടെന്ന് വ്യത്യാസം തിരിച്ചറിയാൻ സാധിക്കില്ലെന്ന് ചുരുക്കം. വിആർ9 ലെവൽ എന്ന സംവിധാനമുപയോഗിച്ചാണിതിന് പ്രത്യേക സുരക്ഷയേകിയിരിക്കുന്നത്. ഒരു നോൺ ആംഡ് ഫോഴ്സ് കാറിന് നൽകാൻ പറ്റുന്ന ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ ലെവലാണിത്. എല്ലാതരത്തിലുമുള്ള പിസ്റ്റളുകകൾ, റിവോൾവറുകൾ എ.കെ 47 അടക്കമുള്ള റൈഫിളുകൾ,മിസൈലുകൾ, രാസായുധങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള ആക്രമണങ്ങളെ ഈ കാറിന് അതിജീവിക്കാനാവും.
കാറിന്റെ അണ്ടർബോഡി പുറംഭാഗത്ത് നിന്നും വേർതിരിക്കുന്ന രീതിയിൽ സീൽ ചെയ്തതാണ്. തീപിടത്തമുണ്ടാവുകയാണെങ്കിൽ ഇതിലെ ഫയർ എക്സ്റ്റിൻഗ്യൂഷർ സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുകയും തീപിടിത്തത്തിൽ നിന്ന് കാറിനെ കാക്കുകയും ചെയ്യും. ഉള്ളിലുള്ളവരുടെ ശ്വസനത്തിനായി ഒരു ഓക്സിഡൻ കാസ്കും ഇതിലുണ്ട്. ബോംബുകൾ പൊട്ടുമ്പോഴും മറ്റും പ്രാണവായും ഇല്ലാതാകുന്ന വേളയിൽ കാറിനുള്ളിലുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ഇത് സഹായകമാവും. സാധാരണ എസ് ക്ലാസ് സെഡാനേക്കാൾ ഭാരമുള്ള ഇതിന്റെ ഭാരം 4.5 ടണ്ണാണ്. വി12 എ്ൻജിനാണിതിന് കരുത്ത് പകരുന്നത്. ഓരോ വർഷവും ഇന്ത്യയിൽ ഇത്തരം ഗാർഡ് വെഹിക്കിളുകൾ വിറ്റഴിക്കാറുണ്ടെന്നാണ് കമ്പനി പറയുന്നത്. രാഷ്ട്രപതി പ്രണാംമുഖർജി ഇപ്പോൾ എസ് 600 പുൾമാൻ ഗാർഡിന്റെ ലിമൗസിൻ പതിപ്പാണ് ഉപയോഗിക്കുന്നത്.അത് വിആർ7 പ്രോട്ടക്ഷനാണ് പ്രദാനം ചെയ്യുന്നത്.