- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ തന്നെ ഏൽപ്പിച്ച ആളുകൾ ടിക്കറ്റ് വാങ്ങി ബ്ലാക്കിൽ വിൽക്കും; ടിക്കറ്റ് ലഭ്യമല്ലാതാകുമ്പോൾ സിനിമ കൊള്ളാമെന്ന് പ്രേക്ഷകന് തോന്നും; വർഷങ്ങളായി ഒരേ തന്ത്രമാണ് നമ്മൾ പയറ്റുന്നത്: വിജയ് ചിത്രം മെർസലിന്റെ കണക്കുകൾ കള്ളമെന്ന് ആരോപിച്ച് ഒരു വിതരണക്കാരൻ
ചെന്നൈ: വിജയ് ചിത്രം മെർസലിന്റെ ബോക്‌സ് ഓഫീസ് കണക്കുകൾ കള്ളമാണെന്ന് വിതരണക്കാരൻ. സിനിമ ഗംഭീര വിജയമാണെന്ന് കാണിച്ച് തീയേറ്ററിലേക്ക് ആളെ കൊണ്ടുവരാനാണ് ഇത്തരം പ്രചരണങ്ങൾ എന്നാണ് ആരോപണം. ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥനാണ് ആരോപണവുമായി രംഗത്തുള്ളത്. 1976 മുതൽ ഞാൻ വിതരണക്കാരാനാണ്. ഞങ്ങൾ തന്നെ ഏൽപ്പിച്ച ആളുകൾ ടിക്കറ്റ് വാങ്ങി ബ്ലാക്കിൽ വിൽക്കും. ടിക്കറ്റ് ലഭ്യമല്ലാതാകുമ്പോൾ സിനിമ കൊള്ളാമെന്ന് പ്രേക്ഷകന് തോന്നും. വർഷങ്ങളായി ഒരേ തന്ത്രമാണ് നമ്മൾ പയറ്റുന്നത്. ബോക്‌സ് ഓഫീസ് കണക്കുകൾ ആർക്കും ചോദ്യം ചെയ്യാൻ എളുപ്പമല്ല. കാരണം കൃത്യമായ തെളിവ് നൽകാൻ സാധിക്കില്ല, അദ്ദേഹം പറഞ്ഞു. ആറ്റ്‌ലീ സംവിധാനം ചെയ്ത വിജയ് ചിത്രമായ മെർസലിൽ ജി.എസ്.ടിക്ക് എതിരായ പരാമർശങ്ങളുള്ളത് ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെയാണ് ചിത്രവുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയത്. പിന്നീട് ചിത്രത്തെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തിയതോടെ ചിത്രം റെക്കാഡുകൾ ഭേദിച്ച് 200 കോടി കടന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയ
ചെന്നൈ: വിജയ് ചിത്രം മെർസലിന്റെ ബോക്‌സ് ഓഫീസ് കണക്കുകൾ കള്ളമാണെന്ന് വിതരണക്കാരൻ. സിനിമ ഗംഭീര വിജയമാണെന്ന് കാണിച്ച് തീയേറ്ററിലേക്ക് ആളെ കൊണ്ടുവരാനാണ് ഇത്തരം പ്രചരണങ്ങൾ എന്നാണ് ആരോപണം. ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥനാണ് ആരോപണവുമായി രംഗത്തുള്ളത്.
1976 മുതൽ ഞാൻ വിതരണക്കാരാനാണ്. ഞങ്ങൾ തന്നെ ഏൽപ്പിച്ച ആളുകൾ ടിക്കറ്റ് വാങ്ങി ബ്ലാക്കിൽ വിൽക്കും. ടിക്കറ്റ് ലഭ്യമല്ലാതാകുമ്പോൾ സിനിമ കൊള്ളാമെന്ന് പ്രേക്ഷകന് തോന്നും. വർഷങ്ങളായി ഒരേ തന്ത്രമാണ് നമ്മൾ പയറ്റുന്നത്. ബോക്‌സ് ഓഫീസ് കണക്കുകൾ ആർക്കും ചോദ്യം ചെയ്യാൻ എളുപ്പമല്ല. കാരണം കൃത്യമായ തെളിവ് നൽകാൻ സാധിക്കില്ല, അദ്ദേഹം പറഞ്ഞു.
ആറ്റ്‌ലീ സംവിധാനം ചെയ്ത വിജയ് ചിത്രമായ മെർസലിൽ ജി.എസ്.ടിക്ക് എതിരായ പരാമർശങ്ങളുള്ളത് ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെയാണ് ചിത്രവുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയത്. പിന്നീട് ചിത്രത്തെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തിയതോടെ ചിത്രം റെക്കാഡുകൾ ഭേദിച്ച് 200 കോടി കടന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വാദമെത്തുന്നത്.