- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേടിപ്പെടുത്ത നിശബ്ദതയുടെ അകമ്പടിയോടെ പ്രഭുദേവ ചിത്രത്തിന്റെ ടീസറെത്തി; കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മെർക്കുറി ടീസർ കാണാം
പ്രഭുദേവയെ കേന്ദ്ര കഥാപാത്രമാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മെർക്കു റിയുടെ ടീസർ പുറത്തിറങ്ങി. പേടിപ്പെടുത്തുന്ന രംഗങ്ങളും മ്യൂസിക്കുമാണ് ടീസറിന്റെ പ്രത്യേകത. ട്വിറ്ററിലൂടെ ധനുഷാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. സൈലന്റ് ത്രില്ലർ എന്നാണ് ചിത്രത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. പെൻ സ്റ്റുഡിയോസും സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജിഗർദണ്ട തുടങ്ങിയ തമിഴിലെ ഒരുപിടി മികച്ച ചിത്രങ്ങളുടെ സൃഷ്ടാവാണ് കാർത്തിക് സുബ്ബരാജ്. രജനീകാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതും കാർത്തിക് സുബ്ബരാജാണ്.ഏപ്രിൽ 13നാണ് സിനിമ റിലീസ് ചെയ്യുന്നത്. സന്തോഷ് നാരായണൻ ആണ് സംഗീതം. എസ് തിരുനാവുക്കരശു ആണ് ഛായാഗ്രഹണം. പ്രഭുദേവയ്ക്ക് പുറമെ സനന്ത് ഇന്ദുജ, ദീപക് പരമേഷ്, ശശാങ്ക് പുരുഷോത്തമൻ എന്നിവരും ചിത്രത്തിലണി നിരക്കുന്നു. ജിഗർദണ്ട, പിസ്സ എന്നിവയാണ് കാർത്തി ഒരുക്കിയ മറ്റ് ചിത്രങ്ങൾ.
പ്രഭുദേവയെ കേന്ദ്ര കഥാപാത്രമാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മെർക്കു റിയുടെ ടീസർ പുറത്തിറങ്ങി. പേടിപ്പെടുത്തുന്ന രംഗങ്ങളും മ്യൂസിക്കുമാണ് ടീസറിന്റെ പ്രത്യേകത. ട്വിറ്ററിലൂടെ ധനുഷാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. സൈലന്റ് ത്രില്ലർ എന്നാണ് ചിത്രത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്.
പെൻ സ്റ്റുഡിയോസും സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജിഗർദണ്ട തുടങ്ങിയ തമിഴിലെ ഒരുപിടി മികച്ച ചിത്രങ്ങളുടെ സൃഷ്ടാവാണ് കാർത്തിക് സുബ്ബരാജ്. രജനീകാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതും കാർത്തിക് സുബ്ബരാജാണ്.ഏപ്രിൽ 13നാണ് സിനിമ റിലീസ് ചെയ്യുന്നത്.
സന്തോഷ് നാരായണൻ ആണ് സംഗീതം. എസ് തിരുനാവുക്കരശു ആണ് ഛായാഗ്രഹണം. പ്രഭുദേവയ്ക്ക് പുറമെ സനന്ത് ഇന്ദുജ, ദീപക് പരമേഷ്, ശശാങ്ക് പുരുഷോത്തമൻ എന്നിവരും ചിത്രത്തിലണി നിരക്കുന്നു. ജിഗർദണ്ട, പിസ്സ എന്നിവയാണ് കാർത്തി ഒരുക്കിയ മറ്റ് ചിത്രങ്ങൾ.



