- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ മാത്രല്ല; ജീവിതത്തിലും ബോൾഡാണ് മെറീന മൈക്കിൾ കുരിശിങ്കൽ; ബോൾഡ് കോംപാക്ട് എസ്.യു.വിയായ ടാറ്റ നെക്സോൺ സ്വന്തമാക്കി താരം
കോഴിക്കോട്: ബോൾഡായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മെറീന മൈക്കിൾ കുരിശിങ്കൽ. ഇപ്പോഴിത സിനിമയിലെ കഥാപാത്രത്തിൽ മാത്രമല്ല ജീവിതത്തിലും ബോൾഡാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് താരം. യാത്രകൾ ഇഷ്്ടപ്പെടുന്ന മെറീന തന്റെ യാത്രകൾക്കായി തെരഞ്ഞെടുത്തത് ഇന്ത്യയിലെ ബോൾഡ് കോംപാക്ട് എസ്.യു.വിയായ ടാറ്റ നെക്സോൺ ആണ്.
കോഴിക്കോട് ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പായ രോത്താന മോട്ടോഴ്സിൽ നിന്നാണ് മെറീന തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയത്. നെക്സോൺ എസ്.യു.വിയുടെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഇസഡ്.എക്സ് പ്ലസ്-എസ് ഡീസൽ എൻജിൻ മാനുവൽ ട്രാൻസ്മിഷൻ മോഡലാണ് താരം വാങ്ങിയിരിക്കുന്നത്. അടുത്തിടെയാണ് നെകസോണിന്റെ ZX+S അവതരിപ്പിച്ചത്. ടാറ്റയുടെ ഐ.ആർ.എ കണക്ട്ഡ് ടെക്നോളജിയാണ് ഇതിലെ ഹൈലൈറ്റ്. ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, റെയിൻ സെൻസിങ്ങ് വൈപ്പർ, ലെതർ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും ഗിയർനോബും, ടയർ പ്രഷർ മോണിറ്റർ, ക്രൂയിസ് കൺട്രോൾ എന്നിവയും ഈ വേരിയന്റിലുണ്ട്.1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളിലാണ് നെക്സോൺ എത്തുന്നത്. പെട്രോൾ എൻജിൻ 118 ബിഎച്ചപി പവറും 113 എൻഎം ടോർക്കും ഡീസൽ എൻജിൻ108 ബിഎച്ച്പി പവറും 260 എൻഎം ടോർക്കുമേകും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിലും ഈ വാഹനം എത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ