- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഞ്ചല മെർക്കലിന്റെ നേതൃപാടവത്തിന് ടൈം മാഗസിന്റെ അംഗീകാരം; ടൈം മാഗസിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം ജർമൻ ചാൻസലർക്ക്
ബെർലിൻ: യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധി, അഭയാർഥി പ്രവാഹം, യുക്രെയ്ൻ പ്രശ്‌നത്തിൽ റഷ്യയുടെ ഇടപെടൽ തുടങ്ങിയ സങ്കീർണപ്രശ്‌നങ്ങളിൽ എടുത്ത നിലപാടുകളെ അംഗീകരിച്ചു കൊണ്ട് ടൈം മാഗസിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം ജർമൻ ചാൻസലർ ഏഞ്ചല മെർക്കലിന്. പല ലോകനേതാക്കളിൽ നിന്നും വ്യത്യസ്തമായി അവർ തന്റെ രാജ്യത്തെ നയിക്കുന്നതിനു വേണ്ടി എടുത്ത ധ
ബെർലിൻ: യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധി, അഭയാർഥി പ്രവാഹം, യുക്രെയ്ൻ പ്രശ്‌നത്തിൽ റഷ്യയുടെ ഇടപെടൽ തുടങ്ങിയ സങ്കീർണപ്രശ്‌നങ്ങളിൽ എടുത്ത നിലപാടുകളെ അംഗീകരിച്ചു കൊണ്ട് ടൈം മാഗസിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം ജർമൻ ചാൻസലർ ഏഞ്ചല മെർക്കലിന്. പല ലോകനേതാക്കളിൽ നിന്നും വ്യത്യസ്തമായി അവർ തന്റെ രാജ്യത്തെ നയിക്കുന്നതിനു വേണ്ടി എടുത്ത ധീരമായ നടപടികൾക്കും അവരുടെ നേതൃപാടവത്തിനുമുള്ള അംഗീകാരമാണ് പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരമെന്ന് ടൈം എഡിറ്റർ നാൻസി ഗിബ്‌സ് എഴുതി.
ടൈം പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം കിട്ടുന്ന നാലാമത്തെ ജർമൻ ചാൻസലറാണ് മെർക്കൽ. 1938-ൽ അഡോൾഫ് ഹിറ്റ്‌ലർക്കും 1953-ൽ കോൺറാഡ് അഡീനറും 1970-ൽ വില്ലി ബ്രാൻഡിനും ടൈം പേഴ്‌സൺ ഓഫ് ദ പുരസ്‌ക്കാരം ലഭിച്ചിരുന്നു. എന്നാൽ 30 വർഷത്തെ കാലയളവിനുള്ളിൽ ഈ പുരസ്‌ക്കാരം നേടുന്ന ആദ്യ വനിതയാണ് മെർക്കൽ.
മൂന്നാം തവണയും അധികാരത്തിലേറിയ മെർക്കൽ ജർമൻ ചാൻസലർ പദവിയിലെത്തിയിട്ട് പത്തു വർഷമായി. മെർക്കലിന്റെ നിലപാടുകൾ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിലെല്ലാം ധീരമായി നിലകൊണ്ട മെർക്കൽ യൂറോപ്പിലെ ഏറ്റവും ശക്തമായ സമ്പദ് ഘടനയുള്ള രാജ്യത്തിന്റെ നേതാവെന്ന നിലയിൽ അതിശക്തയുമാണ്. യൂറോപ്പിലേക്ക് അനിയന്ത്രിതമായ അഭയാർഥി പ്രവാഹം തുടങ്ങിയതോടെയാണ് മെർക്കലിന്റെ രാഷ്ട്രീയ ഭാഗധേയം തന്നെ മാറിമറിയാൻ തുടങ്ങിയത്.
തുടക്കത്തിൽ അഭയാർഥികളോട് അത്ര കരുണ കാട്ടാതിരുന്നതാണ് മെർക്കലിനെ വിമർശന വിധേയയാക്കിയതെങ്കിൽ, ഇപ്പോൾ അഭയാർഥികളോടുള്ള അവരുടെ ഉദാരത അതിരുവിടുന്നു എന്നാണ് വിമർശനം. ഈ വർഷം തന്നെ പത്തു ലക്ഷത്തോളം അഭയാർഥികളെ സ്വീകരിച്ച ജർമനി തന്നെയാണ് യൂറോപ്പിൽ ഏറ്റവുമധികം അഭയാർഥികൾക്ക് അഭയം നൽകിയ രാജ്യവും. അഭയാർഥിപ്രശ്‌നത്തിൽ യൂറോപ്യൻ യൂണിയനിൽ നിന്നും മറ്റും ജർമനിയുടെ നയത്തിനെതിരേ ഏറെ വിമർശനം ഏൽക്കേണ്ടി വന്നുവെങ്കിലും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു മെർക്കൽ.