- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ പ്രസ്താവന നിഷേധിച്ച് മേരികോം; ശിവ് ഥാപ്പയ്ക്കും മനോജ്കുമാറിനുമെത്രായ തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചു; വിവാദമായത് ഥാപ്പയ്ക്കും മനോജിനും പ്രായമായെന്ന പ്രസ്താവന; മേരികോമിന് മനോജിന്റെ മറുപടി
ന്യൂഡൽഹി: ലോക ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ ശിവ് ഥാപ്പയ്ക്കും മനോജ് കുമാറിനുമെതിരെ നടത്തിയ പ്രസ്താവനകൾ നിഷേധിച്ച് ഇന്ത്യയുടെ വനിതാ ബോക്‌സിങ് ഇതിഹാസം മേരി കോം. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖമാണ് മേരികോമിന് വിനയായത്. ശിവ ഥാപ്പയുടെ കാലം കഴിഞ്ഞെന്നും മനോജ് കുമാറിന് പ്രായക്കൂടുതലായെന്നും മേരി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരെയും 2020ലെ ടോക്യോ ഒളിമ്പിക്‌സിനുവേണ്ടിയുള്ള ടാർജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും മേരി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇതിനെതിരെ കളിക്കാർ രൂക്ഷമായാണ് പ്രതികരിച്ചത്. 'ഞാൻ നിങ്ങളെയും നിങ്ങളുടെ പോരാട്ടത്തെയും ബഹുമാനിക്കുന്നു. പക്ഷേ, നിങ്ങൾ തിരിച്ച് ഞങ്ങളുടെ പോരാട്ടത്തെയും മാനിക്കണം. എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്താണ് ഞാൻ റിയോയിലേയ്ക്ക് യോഗ്യത നേടിയത്. നിങ്ങളുടെ വാക്ക് എന്നെ മുറിവേൽപിച്ചിരിക്കുകയാണ്. എങ്കിലും ഞാൻ ഇപ്പോഴും നിങ്ങളെ ബഹുമാനിക്കുന്നു'-അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തോടെ മനോജ് കുമാർ ട്വീറ്റ് ചെയ്തു. എന്നാൽ, മനോജ് ക
ന്യൂഡൽഹി: ലോക ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ ശിവ് ഥാപ്പയ്ക്കും മനോജ് കുമാറിനുമെതിരെ നടത്തിയ പ്രസ്താവനകൾ നിഷേധിച്ച് ഇന്ത്യയുടെ വനിതാ ബോക്‌സിങ് ഇതിഹാസം മേരി കോം.
ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖമാണ് മേരികോമിന് വിനയായത്. ശിവ ഥാപ്പയുടെ കാലം കഴിഞ്ഞെന്നും മനോജ് കുമാറിന് പ്രായക്കൂടുതലായെന്നും മേരി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരെയും 2020ലെ ടോക്യോ ഒളിമ്പിക്‌സിനുവേണ്ടിയുള്ള ടാർജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും മേരി അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, ഇതിനെതിരെ കളിക്കാർ രൂക്ഷമായാണ് പ്രതികരിച്ചത്. 'ഞാൻ നിങ്ങളെയും നിങ്ങളുടെ പോരാട്ടത്തെയും ബഹുമാനിക്കുന്നു. പക്ഷേ, നിങ്ങൾ തിരിച്ച് ഞങ്ങളുടെ പോരാട്ടത്തെയും മാനിക്കണം. എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്താണ് ഞാൻ റിയോയിലേയ്ക്ക് യോഗ്യത നേടിയത്. നിങ്ങളുടെ വാക്ക് എന്നെ മുറിവേൽപിച്ചിരിക്കുകയാണ്. എങ്കിലും ഞാൻ ഇപ്പോഴും നിങ്ങളെ ബഹുമാനിക്കുന്നു'-അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തോടെ മനോജ് കുമാർ ട്വീറ്റ് ചെയ്തു.
എന്നാൽ, മനോജ് കുമാറിന്റെ ഈ വൈകാരിക ട്വീറ്റിനുശേഷമാണ് മേരി കോം നിഷേധക്കുറിപ്പുമായി രംഗത്തുവന്നത്. താൻ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ അച്ചടിച്ചു വന്നതെന്ന് മേരി ട്വീറ്റിൽ പറഞ്ഞു.'പ്രായക്കൂടുതൽ എന്നൊരു വാക്ക് ഞാൻ ഉപയോഗിച്ചിട്ടുതന്നെയില്ല. ഇത് കെട്ടിച്ചമച്ച ഒരു വാർത്തയാണ്. ശിവ ഥാപ്പയുടെ കാലം കഴിഞ്ഞെന്നോ ഒളിമ്പിക് പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നോ ഞാൻ പറഞ്ഞിട്ടില്ല. നിങ്ങളുടെ വേദന മനസ്സിലാവുന്ന ആളാണ് ഞാൻ'-മേരി ട്വിറ്ററിൽ കുറിച്ചു.
ടാർജെറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ നിരീക്ഷകരിൽ ഒരാളാണ് മേരി കോം. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് അഖിൽ കുമാറാണ് രണ്ടാമത്തെ നിരീക്ഷകൻ.