- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഒട്ടകങ്ങളിൽ കൊറോണ സാന്നിധ്യം: മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ; പാൽ, മാംസം എന്നിവ ഒഴിവാക്കാനും നിർദ്ദേശം
ദോഹ: ഒട്ടകങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മിഡിലീസ്റ്റിൽ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ദ്ധർ. ഒട്ടകങ്ങളുമായി കൂടുതൽ ഇടപഴകുന്നതും അവയുടെ പാൽ, മാംസം എന്നിവ ഭക്ഷിക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് നല്കി. രാജ്യത്ത് പുതുതായി രണ്ട് വൈറസ് ബാധ കഴിഞ്ഞ ദി
ദോഹ: ഒട്ടകങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മിഡിലീസ്റ്റിൽ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ദ്ധർ. ഒട്ടകങ്ങളുമായി കൂടുതൽ ഇടപഴകുന്നതും അവയുടെ പാൽ, മാംസം എന്നിവ ഭക്ഷിക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് നല്കി.
രാജ്യത്ത് പുതുതായി രണ്ട് വൈറസ് ബാധ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പ്രതിരോധ ശക്തി കുറവുള്ളവരും സാംക്രമിക രോഗങ്ങളുള്ളവരും ഒട്ടകങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്ന് അറിയിപ്പിൽ പറയുന്നു. ഒട്ടകങ്ങളുമായി ഇടപഴകുന്നവർഅതിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക, ഒട്ടകപ്പാൽ നന്നായി തിളപ്പിച്ചശേഷവും മാംസം നന്നായി വേവിച്ച ശേഷവും മാത്രം ഉപയോഗിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും ആരോഗ്യവകുപ്പ് അധികൃതർ നൽകിയിട്ടുണ്ട്.
ഭക്ഷണം പാകം ചെയ്യുമ്പോഴും ഭക്ഷണവുമായി ഇടപഴകുമ്പോഴും കൈകൾ നന്നായി കഴുകിയിരിക്കണം. കൂടാതെ ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ ഉപയോഗിച്ച് മറക്കുക, അവശിഷ്ടങ്ങൾ വേസ്റ്റ് ബക്കറ്റിൽ മാത്രം നിക്ഷേപിക്കുക, വൈറസ് ബാധിതരുമായി അകന്നു നിൽക്കുക, അവരുപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും ആരോഗ്യ വിദഗ്ദ്ധർ നൽകിയിട്ടുണ്ട്.
ശരീരോഷ്മാവ് വർധന, ശരീരവേദന, ശ്വാസതടസ്സം, തൊണ്ടയിൽ അസ്വസ്ഥ്യം, ചുമ, വയറിളക്കം, മുതലായവ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. പ്രായമുള്ളവർ, ഇതര രോഗങ്ങൾ ബാധിച്ചവർ, ഒട്ടകങ്ങളുമായി ഇടപഴകുന്നവർ തുടങ്ങിയവർക്ക് ഏതെങ്കിലും
ലക്ഷണങ്ങൾ അനുഭവപ്പെടുന്നപക്ഷം അടിയന്തിരമായി അടുത്ത ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സ തേടണമെന്ന് അധികൃതർ ഉണർത്തി. ഒട്ടക ഫാമുകളിലും അറവുകേന്ദ്രങ്ങളിലും ജോലി ചെയ്യുന്നവർ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.