- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെർസ്: ഈയാഴ്ചയിൽ രേഖപ്പെടുത്തിയത് നാലു പുതിയ കേസുകൾ കൂടി; രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത് 651 പേർ
റിയാദ്: മെർസ് രോഗബാധിതരുടെ എണ്ണത്തിൽ അടുത്തകാലത്തായി കുറവു വന്നുവെങ്കിലും രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളിൽ നാലു പുതിയ മെർസ് രോഗബാധ കൂടി കണ്ടെത്തിയതായി ഹെൽത്ത് മിനിസ്ട്രി. സുൾഫിയിൽ നിന്നുള്ള പതിനേഴുകാരി ഉൾപ്പെടെ നാലു പേർക്കാണ് പുതുതായി മെർസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ബിഷയിൽ നിന്നുള്ള 74കാരനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ നില ഭേദകരമാണ്. എന്നാൽ ഹെയിലിൽ നിന്നുള്ള 76കാരനും റിയാദിൽ നിന്നുള്ള ഇരുപത്തൊമ്പതുകാരനുമാണ് മെർസ് ബാധിച്ച മറ്റു രണ്ടുപേർ. ഇവർ രണ്ടു പേരും ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിൽ കഴിയുന്നത്. ഒട്ടകങ്ങളിൽ നിന്ന് നേരിട്ടാണ് ഇവർക്ക് വൈറസ് ബാധ ഉണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യത്ത് മൊത്തം 12 മെർസ് ബാധിതർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ മെർസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 621 ആണെന്നും മന്ത്രാലയം വെളിപ്പെടുത്തുന്നു. 2012 ജൂണിലാണ് കൊറോണ വൈറസ് രാജ്യത്ത് എത്തുന്നത്. ഒട്ടകങ്ങളിൽ നിന്നുമാണ് വൈറസ് പകരുന്നത് എന്നതിനാൽ ഇവയിൽ നിന്നും കഴിവതും അകന്നു ജീവിക്കണമെന്ന് മന്ത
റിയാദ്: മെർസ് രോഗബാധിതരുടെ എണ്ണത്തിൽ അടുത്തകാലത്തായി കുറവു വന്നുവെങ്കിലും രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളിൽ നാലു പുതിയ മെർസ് രോഗബാധ കൂടി കണ്ടെത്തിയതായി ഹെൽത്ത് മിനിസ്ട്രി. സുൾഫിയിൽ നിന്നുള്ള പതിനേഴുകാരി ഉൾപ്പെടെ നാലു പേർക്കാണ് പുതുതായി മെർസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ബിഷയിൽ നിന്നുള്ള 74കാരനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ നില ഭേദകരമാണ്.
എന്നാൽ ഹെയിലിൽ നിന്നുള്ള 76കാരനും റിയാദിൽ നിന്നുള്ള ഇരുപത്തൊമ്പതുകാരനുമാണ് മെർസ് ബാധിച്ച മറ്റു രണ്ടുപേർ. ഇവർ രണ്ടു പേരും ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിൽ കഴിയുന്നത്. ഒട്ടകങ്ങളിൽ നിന്ന് നേരിട്ടാണ് ഇവർക്ക് വൈറസ് ബാധ ഉണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.
നിലവിൽ രാജ്യത്ത് മൊത്തം 12 മെർസ് ബാധിതർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ മെർസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 621 ആണെന്നും മന്ത്രാലയം വെളിപ്പെടുത്തുന്നു. 2012 ജൂണിലാണ് കൊറോണ വൈറസ് രാജ്യത്ത് എത്തുന്നത്. ഒട്ടകങ്ങളിൽ നിന്നുമാണ് വൈറസ് പകരുന്നത് എന്നതിനാൽ ഇവയിൽ നിന്നും കഴിവതും അകന്നു ജീവിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകുന്നുണ്ട്.
മെർസ് രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസിനെതിരേ ശക്തമായ മുൻകരുതലുമായി മുന്നോട്ടുപോകാൻ എല്ല സർക്കാർ, സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളും മാർഗങ്ങൾ സ്വീകരിക്കണമെന്ന് ദ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ നിർദ്ദേശം നൽകിയിട്ടുണ്ട്.