മാനിൽ വീണ്ടും മെഴ്‌സ് കൊറാണ വൈറസ് റിപ്പോർട്ട് ചെയ്തു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് രോഗ ബാധിതനായ ആളെ കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

54 വയസുകാരനായ സ്വദേശിയിലാണ് രോഗം സ്ഥീരികരിച്ചത്. ഡബ്ലുഎച്ച്ഒയുടെ കണക്കനു സരിച്ച് 2017 സെപ്റ്റംബർ 12 വരെയുള്ള കണക്കനുസരിച്ച് 2,080 രോഗങ്ങൾ കണ്ടെത്തിയതായും 722 മരണങ്ങളും ആണ് ഈ രോഗം മൂലം സ്ഥീരികരിച്ചിട്ടുള്ളത്. ഒമാനിൽ അവസാനിമായി വൈറസ് ബാധ കണ്ടെത്തിയത് 2016 നവംബറിലാണ്.