- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനം മെർസലിനെ അനുകൂലിച്ച് കോടതിയും; സിനിമയെ സിനിമയായി കാണാൻ ശ്രമിക്കണം; അഭിപ്രായ സ്വാതന്ത്രം ആർക്കും തടയാനാവില്ലെന്നും മദ്രാസ് ഹൈക്കോടതി; മെർസലിന് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് നിരോധനം ഏർപ്പെടുത്തി കേന്ദ്രം
ചെന്നൈ: സിനിമയെ സിനിമയായി കാണാൻ രാഷ്്ട്രീയ പാർട്ടികൽ ശ്രമിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രമുണ്ട് അത് ആർക്കും തടയാൻ സാധിക്കില്ല. അത് സിനിമ മാത്രമാണ് എന്നും കോടതി പറഞ്ഞു. ചിത്രം നിരോധിക്കണമെന്ന ആവിശ്യവുമായി സമർപ്പിച്ച പരാതി തള്ളിയാണ് കോടതി ഇത്തരത്തിൽ വിധി പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയത് മുതൽ ചിത്രത്തിനെതിരെ ശക്തമായ എതിർപ്പാണ് പല ഭാഗത്ത് നിന്നും ഉയർന്നത്. ഒടുവിൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. മെർസലിന്കൂച്ച് വിളലങ്ങിടാൻ ഉറച്ച് കേന്ദ്രം വീണ്ടും വന്നിരിക്കുകയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ അദിരിന്ദിയുടെ റിലീസിങ്ങാണ് ഇപ്പോൾ കേന്ദ്രം തടഞ്ഞ് വെച്ചിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്യാനിരുന്ന സിനിമക്കാണ് അവസാന നിമിഷം പ്രദര്ശനാനുമതി നിഷേധിച്ചത്.വിജയിയുടെ മെർസൽ ബിജെപിക്കെതിരെ പലരംഗങ്ങളും കേന്ദ്ര സര്ക്കാറിന് കീഴിലുള്ള സെന്‌സര് ബോര്ഡ് (സിബിഎഫ്‌സി) പക വീട്ടിയത്. ജി.എസ്.ടിക്കെതിരായ വിമർശനങ്ങൾ തെലുങ്ക
ചെന്നൈ: സിനിമയെ സിനിമയായി കാണാൻ രാഷ്്ട്രീയ പാർട്ടികൽ ശ്രമിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രമുണ്ട് അത് ആർക്കും തടയാൻ സാധിക്കില്ല. അത് സിനിമ മാത്രമാണ് എന്നും കോടതി പറഞ്ഞു. ചിത്രം നിരോധിക്കണമെന്ന ആവിശ്യവുമായി സമർപ്പിച്ച പരാതി തള്ളിയാണ് കോടതി ഇത്തരത്തിൽ വിധി പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയത് മുതൽ ചിത്രത്തിനെതിരെ ശക്തമായ എതിർപ്പാണ് പല ഭാഗത്ത് നിന്നും ഉയർന്നത്. ഒടുവിൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം.
മെർസലിന്കൂച്ച് വിളലങ്ങിടാൻ ഉറച്ച് കേന്ദ്രം വീണ്ടും വന്നിരിക്കുകയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ അദിരിന്ദിയുടെ റിലീസിങ്ങാണ് ഇപ്പോൾ കേന്ദ്രം തടഞ്ഞ് വെച്ചിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്യാനിരുന്ന സിനിമക്കാണ് അവസാന നിമിഷം പ്രദര്ശനാനുമതി നിഷേധിച്ചത്.വിജയിയുടെ മെർസൽ ബിജെപിക്കെതിരെ പലരംഗങ്ങളും കേന്ദ്ര സര്ക്കാറിന് കീഴിലുള്ള സെന്‌സര് ബോര്ഡ് (സിബിഎഫ്‌സി) പക വീട്ടിയത്. ജി.എസ്.ടിക്കെതിരായ വിമർശനങ്ങൾ തെലുങ്ക് പതിപ്പില് നീക്കം ചെയ്തിട്ടുമാണ് സെൻസർ ബോർഡ് പക വീട്ടുന്നത്.
തമിഴില് റിലീസായ മെർ്സലില് വിവാദ ഭാഗം ഒഴിവാക്കണമെന്ന ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ ഉൾപ്പെടെയുള്ള നേതാക്കളുടെ ആവശ്യം നിരാകരിച്ചതിനാണ് കേന്ദ്രം മെർസലിന്റെ തെലുങ്കിന് പണി കൊടുത്തത്. ഇതോടെ പ്രതിസന്ധിയിലായ സിനിമയുടെ നിര്മ്മാതാക്കള് തെലുങ്ക് പതിപ്പിന്റെ റിലീസിങ്ങ് മാറ്റി വച്ചിരിക്കുകയാണ്. സിനിമയ്ക്ക് പിന്തുണയുമായി നിരവധി ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും മറ്റു പ്രമുഖരും രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണു തെലുങ്കിൽ റിലീസ് പ്രഖ്യാപിച്ചത്.
അറ്റലി സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുതിനിടയിലാണ് ചിത്രത്തിനെതിരെ ബിജെപി രംഗത്ത് വന്നത്. മർസലിൽ ജിഎസ്ടിയേയും ഡിജിറ്റൽ ഇന്ത്യയേയും വിമർശിക്കുന്നുണ്ട്. ബിജെപി ഭരിക്കു യു.പിയിലെ ഗൊരഖ്പൂരിലെ ആശുപത്രിയിൽ കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവവും സിനിമയിൽ പരാമർശിക്കുന്നുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ചിത്രത്തിൽ നിന്ന ഈ സീനുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി. എന്നാൽ ചിത്രത്തിൽ നിന്ന് ഒരു രഗവും തങ്ങൾ നീക്കില്ലെന്ന് പറഞ്ഞ് നിർമ്മാതാവും രഗത്ത് എത്തിയിരുന്നു.



