ചെന്നൈ: മെർസലിന്കൂച്ച് വിളലങ്ങിടാൻ ഉറച്ച് കേന്ദ്രം വീണ്ടും വന്നിരിക്കുകയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ അദിരിന്ദിയുടെ റിലീസിങ്ങാണ് ഇപ്പോൾ കേന്ദ്രം തടഞ്ഞ് വെച്ചിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്യാനിരുന്ന സിനിമക്കാണ് അവസാന നിമിഷം പ്രദര്ശനാനുമതി നിഷേധിച്ചത്.വിജയിയുടെ മെർസൽ ബിജെപിക്കെതിരെ പലരംഗങ്ങളും കേന്ദ്ര സര്ക്കാറിന് കീഴിലുള്ള സെന്‌സര് ബോര്ഡ് (സിബിഎഫ്‌സി) പക വീട്ടിയത്. ജി.എസ്.ടിക്കെതിരായ വിമര്ശനങ്ങള് തെലുങ്ക് പതിപ്പില് നീക്കം ചെയ്തിട്ടുമാണ് സെന്‌സര് ബോര്ഡ് പക വീട്ടുന്നത്.

തമിഴില് റിലീസായ മെര്‌സലില് വിവാദ ഭാഗം ഒഴിവാക്കണമെന്ന ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ ഉള്‌പ്പെടെയുള്ള നേതാക്കളുടെ ആവശ്യം നിരാകരിച്ചതിനാണ് കേന്ദ്രം മെർസലിന്റെ തെലുങ്കിന് പണി കൊടുത്തത്. ഇതോടെ പ്രതിസന്ധിയിലായ സിനിമയുടെ നിര്മ്മാതാക്കള് തെലുങ്ക് പതിപ്പിന്റെ റിലീസിങ്ങ് മാറ്റി വച്ചിരിക്കുകയാണ്. സിനിമയ്ക്ക് പിന്തുണയുമായി നിരവധി ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും മറ്റു പ്രമുഖരും രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണു തെലുങ്കിൽ റിലീസ് പ്രഖ്യാപിച്ചത്.

ഇനി കോടതിയെ സമീപിച്ചാലെ സിനിമക്ക് പ്രദര്ശനത്തിന് അനുമതി ലഭിക്കുകയുള്ളൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.
മെര്‌സലിനെതിരെ ഉയർന്ന ബിജെപി വിമർശനത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് രാജ്യവ്യാപകമായി ഉയർന്നത്. ആറ്റ്‌ലീ സംവിധാനം ചെയ്ത മെർസലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട പദ്ധതികളായ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ എന്നിവയ്ക്ക് എതിരായ പരാമർശങ്ങളുണ്ടെന്നും ഇതൊഴിവാക്കണമെന്നുമാണ് ബിജെപിയുടെ വാദമുണ്ടായത്.

മെർസലിനെതിരെ കൊമ്പ് കോർക്കാൻ വന്ന ബിജെപിക്കെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ രൂക്ഷമായി പ്രതികരിച്ചിരുന്നു. സിനിമയിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം ജി.എസ്.ടി.യെയും വടിവേലുവിന്റെ കഥാപാത്രം ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും വിമർശിച്ച് നടത്തുന്ന സംഭാഷണങ്ങളാണ് ബിജെപിക്ക് വേദനിച്ചത്.ഇതെല്ലാം ഗൂഢമായ രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്രസർക്കാരിനെ മോശമായി ചിത്രീകരിക്കുന്നതിനാണ് ചിത്രത്തിൽ വിജയ് ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.ജിഎസ്ടിയെയും ഇന്ത്യയിലെ ശിശുമരണങ്ങളെക്കുറിച്ചുമെല്ലാം ശക്തമായി തന്നെ ചിത്രത്തിൽ വിജയ്യുടെ കഥാപാത്രം വിമർശനം ഉയിക്കുന്നുണ്ട്.

രാഹുൽ ഗാന്ധി, ചിദംബരം,രജനീകാന്ത്, കമൽഹാസൻ, വിജയ് സേതുപതി, പാ രഞ്ജിത്ത തുടങ്ങിയവർ മെർസലിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ഡിവൈഎഫ്ഐയും, ഡിഎംകെയും കൂടെ അനുകൂലിച്ച് വന്നതോടെ വിജയിക്കെതിരായ വ്യക്തിപരമായ ആക്രമണം ബിജെപി രൂക്ഷമാക്കിയിരുന്നു. ബിജെപി നേതാവ് തമിളിസൈ സൗന്ദർരാജൻ, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, തുടങ്ങിയവരും മെർസലിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. അതേ സമയം ചിത്രത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞ് വിജയിയും പ്രേക്ഷകരിലെത്തിയിരുന്നു