- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഴ്‌സിസൈഡ് റോയൽസിന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷം വർണാഭമായി
ലിവർപൂൾ: മേഴ്‌സിസൈഡ് റോയൽസിന്റെ ക്രിസ്മസ്- പുതുവത്സര ആഘോഷവും മേഴ്‌സിസൈഡ് റോയൽസിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന റോയൽ മലയാളം ഭാഷാ വിദ്യാലയത്തിന്റെ സമ്മാന പുരസ്‌കാര ചടങ്ങും സംയുക്തമായി അപ്റ്റൻ സെന്റ് ജോസഫ്‌സ് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടി വൈവിധ്യമാർന്ന
ലിവർപൂൾ: മേഴ്‌സിസൈഡ് റോയൽസിന്റെ ക്രിസ്മസ്- പുതുവത്സര ആഘോഷവും മേഴ്‌സിസൈഡ് റോയൽസിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന റോയൽ മലയാളം ഭാഷാ വിദ്യാലയത്തിന്റെ സമ്മാന പുരസ്‌കാര ചടങ്ങും സംയുക്തമായി അപ്റ്റൻ സെന്റ് ജോസഫ്‌സ് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.
കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടി വൈവിധ്യമാർന്ന കലാപരിപാടികൾക്കൊണ്ട് അവിസ്മരണീയമായി. വിശിഷ്ടാതിഥികളെ ക്രിസ്മസ് പാപ്പയുടെ നേതൃത്വത്തിൽ റോയൽ മലയാളം ഭാഷാ സ്‌കൂളിലെ കുട്ടികൾ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ജിനോയി മാടൻ സ്വാഗതം ആശംസിച്ചു. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം വിറൽ കൗൺസിൽ മേയർ കൗൺസിലർ ലെസ് റൗളൻസ്, മേയറസ് പൗള റൗളൻസ,് വിറൽ ഏഷ്യൻ അസോസിയേഷൻ ചെയർപേഴ്‌സൺ ഡോ.ശാന്തി സാഗർ, ഫാ.തോമസ് തോപ്പാപറമ്പിൽ, ബിജു പീറ്റർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ചടങ്ങിൽ ബിജു പീറ്റർ അധ്യക്ഷത വഹിച്ചു. തുടർന്ന് മേയറും മേയറസും ചേർന്ന് കേക്ക് മുറിച്ചു. സെബാസ്റ്റ്യൻ ജോസഫ്, ഫാ.റോജർ ക്ലാർക്ക്, ഡോ.ശാന്തി സാഗർ, ഷോൺ മാർണൽ, കുമാരി ടാലിയ പീറ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
റോയൽ മലയാളം ഭാഷാ വിദ്യാലയത്തിലെ കുട്ടികളും മേഴ്‌സിസൈഡ് റോയൽസിന്റെ അംഗങ്ങളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. റോയൽ ലേഡീസ് ഡാൻഡിയ നൃത്തം അവതരിപ്പിച്ചു. റോയൽ മലയാളം സ്‌കൂളിലെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും അവാർഡുകളും മേഴിസൈഡ് ഭാഗത്തുനിന്നും ജിസിഎസ്‌സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള പ്രത്യക പുരസ്‌കാരങ്ങളും മേയറും മേയറസും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് സമ്മാനിച്ചു. മാസ്റ്റർ ജോഫിൻ ജോർജ് നന്ദിയും ആഘോഷപരിപടികൾ സ്‌പേൺസർ ചെയ്ത ബിർക്കിൻഹെഡിലെ ടുഡെയ്‌സ് ലോക്കൽ ഗ്രോസറി ഷോപ്പ് മാനേജുമെന്റിനും കാർ ആൻഡ് കാബ് മാനേജ്‌മെന്റിനും ആശംസയും നേർന്നു. സന്നിഹിതരായിരുന്ന മുഴുവൻ കുടുംബങ്ങൾക്കും ടുഡെയ്‌സ് ലോക്കൽ (സൗത്ത് ഇന്ത്യൻ ഗ്രോസറി ഷോപ്പ്) പ്രത്യേക സമ്മാനങ്ങൾ നിറച്ച കിറ്റുകൾ വിതരണം ചെയ്തു. ഇന്ത്യൻ ഫുഡ് ഫെസ്റ്റോടെ ആഘോഷ പരിപാടികൾ സമാപിച്ചു.