ന്യുയോർക്ക്: ഹെബ്രോൻ ഗോസ്പൽ അസംബ്ലി സഭയുടെ സിനീയർ ശുശ്രൂഷകനും ഐ.പി.സി നോർത്ത് അമേരിക്കൻ ഈസ്‌റ്റേൺ റീജിയൻ വൈസ് പ്രസിഡന്റുമായ തിരുവല്ല വളഞ്ഞവട്ടം തർക്കോലിൽ പാസ്റ്റർ ജോൺ തോമസിന്റെ സഹധർമ്മണി മേരി തോമസ് (63) നിര്യാതയായി. കഴിഞ്ഞ 40 വർഷമായി ന്യുയോർക്കിൽ നഴ്­സായി ജോലിചെയ്തുവരികയായിരുന്നു.

കടപ്ര നിരണം ഹെബ്രോൻ ഗോസ്പൽ തിയോളിജിക്കൽ ബൈബിൾ കോളേജ് സ്ഥാപക ഡയറക്ടറാണ് ഭർത്താവ് പാസ്റ്റർ ജോൺ തോമസ്. എറണാകുളം മാമല ചിറാട്ടുമൂലയിൽ കുടുംബാഗമാണ് പരേത. മക്കൾ: അനിത തോമസ്, ഡോ:ആൻസി ജോസഫ്, ഡോ: എലിസബേത്ത് തോമസ്, ഷാരൻ തോമസ്. മരുമകൻ: ഡോ. ബേസിൽ ജോസഫ് ഫെബ്രുവരി 19 വെള്ള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെ ഗേറ്റ്­വേ ക്രിസ്ത്യൻ സെന്ററിൽ  ഭൗതീക ശരീരം പൊതുദർശനത്തിനു വെയ്ക്കുന്നതും ശനിയാഴ്ച രാവിലെ 8­നു സംസ്­കാരശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.