- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം. ഇ. എസ് കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : എംഇഎസ് കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കൊറോണ നിയന്ത്രണത്തെ തുടർന്ന് കുവൈത്തിലെ വിവിധ പ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുന്ന എം ഇ എസ് അംഗങ്ങളുടെയും, അതിഥികളേടെയും വീടുകളിൽ ഇഫ്താർ കിറ്റുകൾ എത്തിച്ച് നൽകിയാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ എംഇഎസ് കുടുംബാംഗങ്ങൾക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും വിവധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.റമീസ് സാലേയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു .അഷ്റഫ് ഏകരൂൽ റംസാൻ പ്രഭാഷണം നടത്തി. വിശുദ്ധ മാസത്തിൽ കരഗതമാക്കുന്ന നന്മയുടെ ചൈതന്യം തുടർന്നുള്ള ജീവതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോഴാണ് യാഥാർഥ നോമ്പുകാരനാവുകയുള്ളൂവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സകാത് സെല്ലിന്റെ പ്രവർത്തനത്തെ കുറിച്ച് ചാരിറ്റി കൺവീനർ സാദിഖ് അലി വിവരിച്ചു. തുടർന്ന് നാട്ടിൽ നിന്നും എം.ഇ.സ് സ്റ്റേറ്റ് സെക്രട്ടറി സകീർ ഹുസൈൻ,കുവൈറ്റിലെ വിവിധ സംഘടന നേതാക്കളായ ഡോ:അമീർ, ഫൈസൽ മഞ്ചേരി, ഹമീദ് കൊടുവള്ളി, അക്‌ബർ സിദീഖ്, സിദീഖ് മദനി, മുഹമ്മദ് ഷബീർ, അസ്ലം കുറ്റികാട്ടൂർ,നാസർ മശ്ഹൂർ തങ്ങൾ എന്നിവർ റമദാൻ ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടികൾക്ക് ജനറൽ സെക്രട്ടറി അശ്‌റഫ് അയൂർ,സിദീഖ് വലിയകത്,ഡോ:മുസ്തഫ,ഖലീൽ അടൂർ,അഡ്വക്കേറ്റ് അബ്ദുൽ ഗഫൂർ,റയീസ് സലേഹ്,അൻവർ മൻസൂർ സൈത്ത്,സഹീർ,മുജീബ്,ജസീൻ ജബ്ബാർ,നൗഫൽ, മെഹബൂബ്,സൽമാൻ,ഷാജി സയ്ദ്,റിയാസുദീൻ,അർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.