- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സന്ദേശം പത്തുപേർക്ക് ഫോർവേഡ് ചെയ്തില്ലെങ്കിൽ ഫേസ്‌ബുക്കും വാട്‌സാപ്പും ഞായറാഴ്ച മുതൽ ചാർജ് ചെയ്യാൻ തുടങ്ങുമോ? ഏറ്റവും പുതിയ തട്ടിപ്പിൽ വീഴാതിരിക്കാൻ കരുതലെടുക്കുക
സാമൂഹിക മാദ്ധ്യമങ്ങളായ ഫേസ്‌ബുക്കും വാട്‌സാപ്പും ഉടൻതന്നെ ചാർജ് ചെയ്തുതുടങ്ങുമെന്ന തരത്തിൽ പരക്കുന്ന മെസ്സേജുകൾ ഇതിനകം നിങ്ങളിൽപ്പലർക്കും ലഭിച്ചിട്ടുണ്ടാകും. ഈ സന്ദേശം ഫോർവേഡ് ചെയ്തില്ലെങ്കില്ലെങ്കിൽ ഞായറാഴ്ച മുതൽ ഫേസ്‌ബുക്കും വാട്‌സാപ്പും ചാർജ് ചെയ്യാൻ തുടങ്ങുമെന്ന തരത്തിലാണ് സന്ദേശങ്ങൾ പരക്കുന്നത്. പലരും കുത്തിയിരുന്ന് സന്ദേശം അയക്കുന്ന തിരക്കിലാകും. എന്നാൽ, ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയുക. ഉപഭോക്താക്കളിൽനിന്ന് യാതൊരു ചാർജും ഈടാക്കില്ലെന്ന് കഴിഞ്ഞവർഷം തന്നെ വാട്‌സാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്‌ബുക്കും സൗജന്യ സേവനം തുടരുമെന്നുതന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്തുകളഞ്ഞശേഷം സന്തോഷമായി വാട്‌സാപ്പും ഫേസ്‌ബുക്കും ഉപയോഗിക്കുന്നത് തുടരാനാണ് വിദഗ്ധരുടെ ഉപദേശം. ഈ തട്ടിപ്പ് സന്ദേശത്തിന്റെ പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. നമ്മുടെ സമയം കളയാമെന്നല്ലാതെ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. നൂറുകോടിയിലേറെയാണ
സാമൂഹിക മാദ്ധ്യമങ്ങളായ ഫേസ്‌ബുക്കും വാട്‌സാപ്പും ഉടൻതന്നെ ചാർജ് ചെയ്തുതുടങ്ങുമെന്ന തരത്തിൽ പരക്കുന്ന മെസ്സേജുകൾ ഇതിനകം നിങ്ങളിൽപ്പലർക്കും ലഭിച്ചിട്ടുണ്ടാകും. ഈ സന്ദേശം ഫോർവേഡ് ചെയ്തില്ലെങ്കില്ലെങ്കിൽ ഞായറാഴ്ച മുതൽ ഫേസ്‌ബുക്കും വാട്‌സാപ്പും ചാർജ് ചെയ്യാൻ തുടങ്ങുമെന്ന തരത്തിലാണ് സന്ദേശങ്ങൾ പരക്കുന്നത്. പലരും കുത്തിയിരുന്ന് സന്ദേശം അയക്കുന്ന തിരക്കിലാകും.
എന്നാൽ, ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയുക. ഉപഭോക്താക്കളിൽനിന്ന് യാതൊരു ചാർജും ഈടാക്കില്ലെന്ന് കഴിഞ്ഞവർഷം തന്നെ വാട്‌സാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്‌ബുക്കും സൗജന്യ സേവനം തുടരുമെന്നുതന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്തുകളഞ്ഞശേഷം സന്തോഷമായി വാട്‌സാപ്പും ഫേസ്‌ബുക്കും ഉപയോഗിക്കുന്നത് തുടരാനാണ് വിദഗ്ധരുടെ ഉപദേശം.
ഈ തട്ടിപ്പ് സന്ദേശത്തിന്റെ പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. നമ്മുടെ സമയം കളയാമെന്നല്ലാതെ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. നൂറുകോടിയിലേറെയാണ് വാട്‌സാപ്പിന്റെ ഉപഭോക്താക്കൾ. ഫേസ്‌ബുക്ക് മെസ്സഞ്ജറിനുമുണ്ട് ഏതാണ്ട് അത്രയും തന്നെ ഉപഭോക്താക്കൾ. രണ്ട് സേവനങ്ങളും ചാർജ് ഈടാക്കില്ലെന്ന് ഇരു സ്ഥാപനങ്ങളും വ്യക്തമാക്കിയിട്ടുമുണ്ട്.
വാട്‌സാപ്പുമായി ബന്ധമുണ്ടെന്നോ, ഫോർവേഡ് ചെയ്യണമെന്നോ സമ്മാനങ്ങളുണ്ടെന്നോ ഉള്ള തരത്തിലാണ് സന്ദേശമെങ്കിൽ അത് വ്യാജമാണെന്ന് ഉറപ്പിച്ചുകൊള്ളുക. കാരണം, അത്തരം സന്ദേശം ഒരിക്കലും വാട്‌സാപ്പിൽനിന്നോ ഫേസ്‌ബുക്കിൽനിന്നോ നേരിട്ട് ഉപഭോക്താക്കൾക്ക് ലഭിക്കുകയില്ല. മാത്രമല്ല, ഇത്രയേറെ ആളുകളെ ബാധിക്കുന്ന കാര്യം നിസ്സാരമായൊരു സന്ദേശത്തിലൂടെയാവില്ല ലോകം അറിയുകയെന്നും മനസ്സിലാക്കുക. അത് ലോകം മുഴുവൻ കേൾക്കേണ്ട ഒരു വാർത്തയാണ്. അതുകൊണ്ടുതന്നെ വെറുമൊരു സന്ദേശത്തിലൊതുങ്ങുകയുമില്ല.