- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂല പരിവർത്തനത്തെ ലക്ഷ്യമിടുന്നതായിരിക്കണം മിഷൻ പ്രവർത്തനങ്ങൾ: ഫിലക്സിനോസ് എപ്പിസ്‌കോപ്പാ
ഒക്ലഹോമ : അമേരിക്കൻ മണ്ണിലേക്ക് കുടിയേറിയ ഇന്ത്യൻ സമൂഹം,പ്രത്യേകിച്ച് കേരളീയർ സഭകളായി, സംഘടനകളായി, വ്യക്തികളായി നടത്തുന്നമിഷൻ പ്രവർത്തനങ്ങൾ മനുഷ്യ ജീവിതത്തെ സമൂല പരിവർത്തനത്തിലേക്കുംനന്മയിലേക്കും നയിക്കുന്നതായിരിക്കണമെന്ന് നോർത്ത് അമേരിക്കാ- യൂറോപ്പ് മാർത്തോമ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ്എപ്പിസ്‌കോപ്പാ അഭിപ്രായപ്പെട്ടു. ദീർഘവീക്ഷണത്തോടും പ്രാർത്ഥനയോടും കൂടി തയ്യാറാക്കുന്ന പദ്ധതികൾമാത്രമേ വിജയകരമായി പൂർത്തീകരിക്കുവാൻ കഴിയുകയുള്ളൂവെന്നും തിരുമേനിചൂണ്ടിക്കാട്ടി. മഹത്തായ ലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാണ് നോർത്ത്അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ചോക്ക് ടൗപ്രിസ്ബിറ്റീരിയൻ ചർച്ചിന്റെ സഹകരണത്തോടെ ഒക് ലഹോമ ബ്രോക്കൻബോയിൽ പണി പൂർത്തീകരിച്ച മനോഹരവും സൗകര്യപ്രദവുമായ കെട്ടിടമാണെന്ന്എപ്പിസ്‌കോപ്പാ പറഞ്ഞു. നാലു വർഷം മുമ്പ് നാറ്റീവ് മിഷൻ ഒക് ലഹോമയിൽ സംഘടിപ്പിച്ച വിബിഎസിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നതിനിടെവാഹനാപകടത്തിൽ മരണമടഞ്ഞ മരുതുംമൂട്ടിൽ ഉമ്മൻ ചെറിയാന്റേയു
ഒക്ലഹോമ : അമേരിക്കൻ മണ്ണിലേക്ക് കുടിയേറിയ ഇന്ത്യൻ സമൂഹം,പ്രത്യേകിച്ച് കേരളീയർ സഭകളായി, സംഘടനകളായി, വ്യക്തികളായി നടത്തുന്നമിഷൻ പ്രവർത്തനങ്ങൾ മനുഷ്യ ജീവിതത്തെ സമൂല പരിവർത്തനത്തിലേക്കുംനന്മയിലേക്കും നയിക്കുന്നതായിരിക്കണമെന്ന് നോർത്ത് അമേരിക്കാ- യൂറോപ്പ് മാർത്തോമ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ്എപ്പിസ്‌കോപ്പാ അഭിപ്രായപ്പെട്ടു.
ദീർഘവീക്ഷണത്തോടും പ്രാർത്ഥനയോടും കൂടി തയ്യാറാക്കുന്ന പദ്ധതികൾമാത്രമേ വിജയകരമായി പൂർത്തീകരിക്കുവാൻ കഴിയുകയുള്ളൂവെന്നും തിരുമേനിചൂണ്ടിക്കാട്ടി. മഹത്തായ ലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാണ് നോർത്ത്അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ചോക്ക് ടൗപ്രിസ്ബിറ്റീരിയൻ ചർച്ചിന്റെ സഹകരണത്തോടെ ഒക് ലഹോമ ബ്രോക്കൻബോയിൽ പണി പൂർത്തീകരിച്ച മനോഹരവും സൗകര്യപ്രദവുമായ കെട്ടിടമാണെന്ന്എപ്പിസ്‌കോപ്പാ പറഞ്ഞു.
നാലു വർഷം മുമ്പ് നാറ്റീവ് മിഷൻ ഒക് ലഹോമയിൽ സംഘടിപ്പിച്ച വിബിഎസിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നതിനിടെവാഹനാപകടത്തിൽ മരണമടഞ്ഞ മരുതുംമൂട്ടിൽ ഉമ്മൻ ചെറിയാന്റേയുംജെസിയുടേയും ഏക മകനായ പാട്രിക്കിന്റെ സ്മരണയ്ക്കായി ഒരു ലക്ഷം ഡോളർചെലവ് ചെയ്ത് നിർമ്മിച്ച കെട്ടിടത്തിന്റെ സമർപ്പണ ശുശ്രൂഷയിൽഅധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു എപ്പിസ്‌കോപ്പാ.
സഭകളുടെ നിലനില്പിനും ആത്മീകാഭിവയോധികിക്കും പാട്രിക്കിനെ പോലെസമർപ്പിതരായ യുവജനങ്ങളുടെ സേവനം അനിവാര്യമാണെന്നും പാട്രിക്കിന്റെജീവിതത്തിൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ തികച്ചും അനുകരണീയവുമാണെന്നും തിരുമേനി പറഞ്ഞു.
ജൂൺ 8 ന് ബ്രോക്കൻ ബ്രോയിൽ നടന്ന ശുശ്രൂഷയിൽപങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും എത്തിച്ചേർന്ന പാട്രിക്കിന്റെമാതാപിതാക്കളേയും മുഖ്യാതിഥികളേയും സ്വാഗത പ്രസംഗീകൻ സദസിന്പരിചയപ്പെടുത്തി. വിവിധ സഭകളുടെ പ്രതിനിധികളായി എത്തിച്ചേർന്നപട്ടക്കാർ, ഭദ്രാസന- ആർഎസി ഭാരവാഹികൾ, സഭാ വിശ്വാസികൾ എന്നിവരുടെസാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ചടങ്ങ് സെന്റ് പോൾസ് ഇടവക വികാരിയുടെപ്രാർത്ഥനയോടെ സമാപിച്ചു.