- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാസ്റ്റിക് ക്യാരി ബാഗിൽ മെസ്സിയെന്നെഴുതി ജേഴ്‌സിയാക്കി പന്തുതട്ടിക്കളിച്ച ആറുവയസ്സുകാരനെ തോളിലെടുത്ത് സ്നേഹിച്ച് സാക്ഷാൽ മെസ്സി ഫുട്‌ബോൾ പ്രേമികളെ ആവേശത്തിലാക്കിയ ഒരു ഖത്തർ കാഴ്ച
സംഘർഷഭരിതമായൊരു ലോകത്ത് തനിക്കിങ്ങനെയൊരു കുഞ്ഞ് ആരാധകനുണ്ടാവുമെന്ന് ലയണൽ മെസ്സി പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് പ്ലാസ്റ്റിക് ക്യാരി ബാഗിൽ മെസ്സിയെന്നെഴുതി അത് ജേഴ്‌സിയാക്കി പന്തുതട്ടിക്കളിച്ച മുർത്താസയെന്ന അഫ്ഗാനിസ്താൻ ബാലൻ മെസ്സിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച ആ ചിത്രത്തിലെ കുരുന്നിനെ ദോഹയിൽവച്ച് നേരിൽക്കണ്ടപ്പോൾ മെസ്സിക്കും സന്തോഷം അടക്കാനായില്ല. മുർത്താസ അഹ്മാദിയെ തോളിലേറ്റിയ മെസ്സി തന്നെ കാണുകയെന്ന ആ കുരുന്നിന്റെ ജീവിതാഭിലാഷം സഫലമാക്കി. മുർത്താസയുടെ ജീവിതത്തിൽ ഇതിലും വലിയ സന്തോഷമുണ്ടാകാനില്ല. മെസ്സിയോടുള്ള ആരാധന മൂത്ത മുർത്താസയ്ക്ക് അച്ഛനാണ് മാർക്കർ പേനകൊണ്ട് കവറിൽ മെസ്സിയെന്നെഴുതി ജേഴ്‌സി നൽകിയയത്. അതിട്ടുകൊണ്ട് മുർത്താസ കളിക്കുന്ന ചിത്രം ലോകപ്രശസ്തമായി. മെസ്സിയുടെ ശ്രദ്ധയിൽ ചിത്രമെത്തിയതോടെ മുർത്താസയെ കാണാൻ ഫുട്‌ബോൾ ഇതിഹാസത്തിനും താത്പര്യമായി. നേരത്തേ മെസ്സി മുർത്താസയ്ക്ക് ഫുട്‌ബോളും ജേഴ്‌സിയും അയച്ചുകൊടുത്തിരുന്നു. ഇക്കുറി താൻ ഒപ്പിച്ച ജേഴ്‌സി നേര
സംഘർഷഭരിതമായൊരു ലോകത്ത് തനിക്കിങ്ങനെയൊരു കുഞ്ഞ് ആരാധകനുണ്ടാവുമെന്ന് ലയണൽ മെസ്സി പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് പ്ലാസ്റ്റിക് ക്യാരി ബാഗിൽ മെസ്സിയെന്നെഴുതി അത് ജേഴ്‌സിയാക്കി പന്തുതട്ടിക്കളിച്ച മുർത്താസയെന്ന അഫ്ഗാനിസ്താൻ ബാലൻ മെസ്സിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച ആ ചിത്രത്തിലെ കുരുന്നിനെ ദോഹയിൽവച്ച് നേരിൽക്കണ്ടപ്പോൾ മെസ്സിക്കും സന്തോഷം അടക്കാനായില്ല. മുർത്താസ അഹ്മാദിയെ തോളിലേറ്റിയ മെസ്സി തന്നെ കാണുകയെന്ന ആ കുരുന്നിന്റെ ജീവിതാഭിലാഷം സഫലമാക്കി.
മുർത്താസയുടെ ജീവിതത്തിൽ ഇതിലും വലിയ സന്തോഷമുണ്ടാകാനില്ല. മെസ്സിയോടുള്ള ആരാധന മൂത്ത മുർത്താസയ്ക്ക് അച്ഛനാണ് മാർക്കർ പേനകൊണ്ട് കവറിൽ മെസ്സിയെന്നെഴുതി ജേഴ്‌സി നൽകിയയത്. അതിട്ടുകൊണ്ട് മുർത്താസ കളിക്കുന്ന ചിത്രം ലോകപ്രശസ്തമായി. മെസ്സിയുടെ ശ്രദ്ധയിൽ ചിത്രമെത്തിയതോടെ മുർത്താസയെ കാണാൻ ഫുട്‌ബോൾ ഇതിഹാസത്തിനും താത്പര്യമായി. നേരത്തേ മെസ്സി മുർത്താസയ്ക്ക് ഫുട്‌ബോളും ജേഴ്‌സിയും അയച്ചുകൊടുത്തിരുന്നു. ഇക്കുറി താൻ ഒപ്പിച്ച ജേഴ്‌സി നേരിട്ടും കൈമാറി.
ഖത്തർ ലോകകപ്പ് സംഘാടകസമിതി സംഘടിപ്പിച്ച ചടങ്ങിനുവേണ്ടിയാണ് മെസ്സി ദോഹയിലെത്തിയത്. അവർതന്നെയാണ് മുർത്താസയ്ക്ക് മെസ്സിയെക്കാണാനുള്ള അവസരമൊരുക്കിയതും. ലോകം കാത്തിരുന്ന ചിത്രമെന്നാണ് മുർത്താസയെ മെസ്സി എടുത്തുനിൽക്കുന്ന ചിത്രത്തിന് സംഘാടകസമിതി ട്വിറ്ററിൽ നൽകിയ അടിക്കുറിപ്പ്. ഖത്തർ ക്ലബ് അൽ അഹ്ലിയുമായി സൗഹൃദ മത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
അഫ്ഘാനിസ്താന്റെ കിഴക്കൻ പ്രവിശ്യയായ ഘസ്‌നിയിൽനിന്നുള്ള ദരിദ്ര കുടുംബാംഗമാണ് മുർത്താസ. പാക്കിസ്ഥാനിൽനിന് മുർത്താസയുടെ കുടുംബം മെയ് മാസത്തിൽ അഫ്ഗാനിസ്താനിലേക്ക് കുടിയേറിയതാണ്. ടെലിവിഷനിൽ മെസ്സിയുടെ കളികണ്ടുതുടങ്ങിയ താത്പര്യമാണ് മുർത്താസയിൽ ഇത്രയും വലിയ ആരാധന വളർത്തിയതെന്ന് പിതാവ് ആരിഫ് അഹ്മാദി പറഞ്ഞു. മെസ്സിയുടെ ജേഴ്‌സി വേണമെന്ന് ഒട്ടേറത്തവണ വാശിപിടിച്ചിരുന്നു. വാങ്ങിക്കൊടുക്കാൻ പണമമില്ലാത്തതിനാലാണ് പ്ലാസ്റ്റിക് ക്യാരി ബാഗിൽ ജേഴ്‌സിയുണ്ടാക്കി കൊടുത്തതെന്നും ആരിഫ് പറയുന്നു.