- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാശപ്പോരാട്ടത്തിലെ പരാജയം സമ്മാനിച്ചത് ഹൃദയം നുറുങ്ങുന്ന വേദന; പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി: കോപ്പയിലെ തോൽവിക്കുശേഷം മെസിക്കു പറയാനുള്ളത്
ബ്യൂണസ് ഐറിസ്: കലാശപ്പോരാട്ടത്തിലെ തോൽവി സമ്മാനിക്കുന്നത് ഹൃദയം നുറുങ്ങുന്ന വേദനയാണെന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ സമയത്ത് പിന്തുണച്ച എല്ലാവർക്കും നന്ദി. പ്രതിസന്ധി ഘട്ടങ്ങളിലും അർജന്റീൻ ടീമിനെ പിന്തുണച്ചവർക്ക് നന്ദിയുണ്ടെന്നും മെസ
ബ്യൂണസ് ഐറിസ്: കലാശപ്പോരാട്ടത്തിലെ തോൽവി സമ്മാനിക്കുന്നത് ഹൃദയം നുറുങ്ങുന്ന വേദനയാണെന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ സമയത്ത് പിന്തുണച്ച എല്ലാവർക്കും നന്ദി. പ്രതിസന്ധി ഘട്ടങ്ങളിലും അർജന്റീൻ ടീമിനെ പിന്തുണച്ചവർക്ക് നന്ദിയുണ്ടെന്നും മെസി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ ലോകകപ്പ് ഫൈനലിലും ജർമ്മനിയോട് പരാജയപ്പെട്ട് മടങ്ങുകയായിരുന്നു അർജന്റീന. അതേ വിധി തന്നെയാണ് കോപ്പ അ മേരിക്കയിലും അർജന്റീനയെ കാത്തിരുന്നത്. വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ കോപ്പ അമേരിക്കയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം മെസി നിരസിച്ചെന്നും റിപ്പോർട്ടുകളുണ്ടായി. ഇതിനുപിന്നാലെയാണ് മെസിയുടെ പ്രതികരണം വന്നിരിക്കുന്നത്.
ക്ലബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന മെസിക്ക് രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ ആ പ്രകടനമികവ് പുറത്തെടുക്കാൻ സാധിക്കുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. സാന്റിയാഗോയിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1ന് അർജന്റീനയെ പരാജയപ്പെടുത്തിയാണ് ചിലി ചരിത്രത്തിൽ ആദ്യമായി കോപ്പ കിരിടമുയർത്തിയത്.
കോപ്പയിൽ ഫൈനലിൽ തോറ്റെങ്കിലും ജർമനിയെ മറികടന്ന് ലോക റാങ്കിങ്ങിൽ ഒന്നാമതെത്താൻ അർജന്റീനയ്ക്കു കഴിഞ്ഞിട്ടുണ്ട്.
No hay nada más doloroso en el fútbol que perder una final, pero no quiero que pase más tiempo sin darles las gracias a...
Posted by Leo Messi on Monday, July 6, 2015