- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലിഗ മത്സരത്തിനിടെ സൂപ്പർ താരം മെസിക്ക് പരിക്ക്; രണ്ട് മാസത്തേക്ക് മൈതാനത്ത് ഇറങ്ങാനാകില്ല; അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മെസിക്കു നഷ്ടമാകും
ക്യാമ്പ്‌നോ: ലാലിഗയിൽ ലാസ് പൽമാസിനെതിരെയുള്ള മത്സരത്തിൽ ബാഴ്‌സലോണയുടെ സൂപ്പർതാരം ലയണൽ മെസിക്ക് പരിക്ക്. കാൽമുട്ടിനാണ് പരിക്കേറ്റത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പരിക്കേറ്റ മെസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ ലിഗ്മെന്റിനാണ് പരിക്കേറ്റത്. എട്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ ഫുട്‌ബോൾ ഇതിഹാസത്തിന് നിർദ്ദേശിച്ചിരിക്കുന്നത
ക്യാമ്പ്‌നോ: ലാലിഗയിൽ ലാസ് പൽമാസിനെതിരെയുള്ള മത്സരത്തിൽ ബാഴ്‌സലോണയുടെ സൂപ്പർതാരം ലയണൽ മെസിക്ക് പരിക്ക്. കാൽമുട്ടിനാണ് പരിക്കേറ്റത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പരിക്കേറ്റ മെസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിലെ ലിഗ്മെന്റിനാണ് പരിക്കേറ്റത്. എട്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ ഫുട്‌ബോൾ ഇതിഹാസത്തിന് നിർദ്ദേശിച്ചിരിക്കുന്നത്.
അർജന്റീനയുടെ ഫോർവേഡ് താരം കളിക്കളത്തിൽ ഇറങ്ങി മൂന്ന് മിനിട്ടിനുള്ളിലാണ് പരിക്കേറ്റത്. ലാസ് പാൽമാസിന്റെ പ്രതിരോധ നിരക്കാരൻ പെട്രോ ബിഗസ്സ് റിഗോയുമായി കൂട്ടിയിടിച്ചാണ് ബാഴ്‌സലോണയുടെ സൂപ്പർ താരം മൈതാനത്ത് വീണത്. ചികിൽസ തേടിയ മെസി ഉടൻ തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും അധിക സമയം തുടരാൻ കഴിഞ്ഞില്ല. ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മെസി കളം വിട്ടങ്കിലും ലൂയിസ് സുവാരസിന്റെ തകർപ്പൻ രണ്ട് ഗോളുകൾ ബാഴ്‌സലോണക്ക് വിജയം സമ്മാനിച്ചു. ക്യാമ്പ് നൂവിലെ കാണികളുടെ നിറഞ്ഞ പിന്തുണയോടെ പന്തുതട്ടി തുടങ്ങിയ ചാമ്പ്യൻ ടീം അവസരങ്ങൾ തുറക്കുന്നതിൽ തുടക്കത്തിലേ പാളി. ഒമ്പതാം മിനിറ്റിൽ പരിക്കേറ്റ് മെസ്സി മടങ്ങുമ്പോൾ ബാഴ്‌സ നിര മാത്രമല്ല, ഗാലറിയും മൗനംപൂണ്ടു. ലാലിഗയിൽ മെസിയില്ലാതെയാവും ബാഴ്‌സലോണ അടുത്ത മൽസരങ്ങൾക്കിറങ്ങുക. അടുത്ത ഒരാഴ്ചക്കിടയിൽ ബയർ ലെവർകൂസെനേയും സെവില്ലയേയുമാണ് ബാഴ്‌സലോണക്ക് നേരിടാനുള്ളത്.
ഇതോടെ നവംബർ 21ന് റയൽ മാഡ്രിഡിനെതിരെ നടക്കുന്ന ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ മെസ്സി കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും സൂപ്പർ താരത്തിനു നഷ്ടമാകും.