ബ്യൂണസ് ഏരീസ്: അർജന്റീനയുടെ ദുഃഖപുത്രൻ ലയണൽ മെസ്സി പുതിയ ലുക്കിൽ. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന മെസിയുടെ പുതിയ ചിത്രമാണ് പുറത്തുവന്നത്. കോപ്പയിലെ തോൽവിക്ക് ശേഷം പൊട്ടിക്കരഞ്ഞ മെസിയിൽ നിന്നും മാറി ആഹ്ലാദവാനും ആത്മവിശ്വാസം ഉള്ളവനുമായാണ് മെസി ശ്രദ്ധിക്കപ്പെട്ടത്.

വെള്ളിത്തലമുടിയും ദേഹമാസകലം ടാറ്റുവുമായി ഇരിക്കുന്ന മെസ്സിയുടെ ചിത്രം ഭാര്യ അന്റോനെല്ല റോകൂസ്സുവാണ് ഇൻസ്റ്റഗ്രമിൽ പോസ്റ്റ്‌ചെയ്തത്. 'change of look #blondeboy' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. കുടുംബത്തോടൊപ്പം അവധി ആഘോഷത്തിരക്കിലാണ് മെസ്സി.

കോപ്പ അമേരിക്കയിൽ ഉണ്ടായ അപ്രതീക്ഷിത തോൽവിക്കു പിന്നാലെ മെസ്സിക്കെതിരെ നികുതി വെട്ടിപ്പ് കേസ് കൂടി നേരിടുകയാണ് മെസ്സി ഇപ്പോൾ. കോപ്പയുടെ ഫൈനലിൽ തന്നെ പെനാൽറ്റി പിഴവിലൂടെ ചിലിയോട് തോൽവി ഏറ്റുവാങ്ങിയ മെസ്സി, അർജന്റീന ടീം വിടുമെന്ന് അറിയിച്ചിരുന്നു.