- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്ത് ഏറ്റവും കൂടുതൽ പണം വാങ്ങുന്ന പത്ത് ഫുട്ബോൾ കളിക്കാരുടെ പട്ടികയിൽ മെസി ഒന്നാമത്; ക്രിസ്റ്റിയാനോ റൊണാൾഡോ അഞ്ച് പ്രമുഖരിൽ നിന്നും പിന്നിൽ പോയി
മാഡ്രിഡ്: ലോക ഫുട്‌ബോളിൽ ഏറ്റവും അധികം പണം പറ്റുന്ന താരങ്ങളുടെ പട്ടികയിൽ ബാഴ്‌സലോണ താൻ ലയണൽ മെസി ഒന്നാം സ്ഥാനത്ത്. അതേസമയം ക്രിസ്റ്റിയാനോ റൊണാൾഡോ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആഴ്സണൽ താരം അലക്സി സാഞ്ചസ് റെക്കോർഡ് വേതനത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നതോടെ ഏഴാം സ്ഥാനത്താവും താരം എന്ന് സ്പാനിഷ് പത്രം മാർസ റിപ്പോർട്ട് ചെയ്യുന്നു. പട്ടികയിൽ ഒന്നാമനായ മെസിയുടെ പ്രതിഫലം ആഴ്‌ച്ചയിൽ ഏഴര കോടി രൂപയാണ്. ചൈനീസ് ക്ലബ് ഷാങ്ങ്ഹായ് ഷെൻഹുയ്ക്ക് കളിച്ചിരുന്ന അർജന്റീനയുടെ കാർലോസ് ടെവസ് ആണ് രണ്ടാം സ്ഥാനത്ത്. ആറര ലക്ഷം പൗണ്ട് ആണ് ടെവെസിന് ചൈനീസ് ക്ലബ് നൽകുന്നത്. എന്നാൽ പരിതാപകരമായ തന്റെ ചൈനീസ് കരാർ അവസാനിപ്പിച്ച താരം തന്റെ പഴയ ക്ലബ് ബൊക്ക ജൂനിയർസിൽ ചേരുന്നതോടെ ഈ തുക കുറയും. മൂന്നാമതുള്ളത് ബ്രസീൽ വണ്ടർ ബോയ് നെയ്മർ ആണ്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽ നിന്നും താരത്തിന് ലഭിക്കുന്നത് ഏകദേശം 6 ലക്ഷം പൗണ്ട് ആണ്. അടുത്തത് നെയ്മറിന്റെ സഹ താരം ചൈനീസ് ക്ലബ് ഷാങ്ങ്ഹായ് എസ്.ഐ.പി.ജിക്ക് കളിക്കുന്ന ബ്രസീൽ
മാഡ്രിഡ്: ലോക ഫുട്‌ബോളിൽ ഏറ്റവും അധികം പണം പറ്റുന്ന താരങ്ങളുടെ പട്ടികയിൽ ബാഴ്‌സലോണ താൻ ലയണൽ മെസി ഒന്നാം സ്ഥാനത്ത്. അതേസമയം ക്രിസ്റ്റിയാനോ റൊണാൾഡോ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആഴ്സണൽ താരം അലക്സി സാഞ്ചസ് റെക്കോർഡ് വേതനത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നതോടെ ഏഴാം സ്ഥാനത്താവും താരം എന്ന് സ്പാനിഷ് പത്രം മാർസ റിപ്പോർട്ട് ചെയ്യുന്നു.
പട്ടികയിൽ ഒന്നാമനായ മെസിയുടെ പ്രതിഫലം ആഴ്‌ച്ചയിൽ ഏഴര കോടി രൂപയാണ്. ചൈനീസ് ക്ലബ് ഷാങ്ങ്ഹായ് ഷെൻഹുയ്ക്ക് കളിച്ചിരുന്ന അർജന്റീനയുടെ കാർലോസ് ടെവസ് ആണ് രണ്ടാം സ്ഥാനത്ത്. ആറര ലക്ഷം പൗണ്ട് ആണ് ടെവെസിന് ചൈനീസ് ക്ലബ് നൽകുന്നത്. എന്നാൽ പരിതാപകരമായ തന്റെ ചൈനീസ് കരാർ അവസാനിപ്പിച്ച താരം തന്റെ പഴയ ക്ലബ് ബൊക്ക ജൂനിയർസിൽ ചേരുന്നതോടെ ഈ തുക കുറയും.
മൂന്നാമതുള്ളത് ബ്രസീൽ വണ്ടർ ബോയ് നെയ്മർ ആണ്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽ നിന്നും താരത്തിന് ലഭിക്കുന്നത് ഏകദേശം 6 ലക്ഷം പൗണ്ട് ആണ്. അടുത്തത് നെയ്മറിന്റെ സഹ താരം ചൈനീസ് ക്ലബ് ഷാങ്ങ്ഹായ് എസ്.ഐ.പി.ജിക്ക് കളിക്കുന്ന ബ്രസീൽ മിഡ്ഫീൽഡർ ഓസ്‌കാർ ആണ്. നാല് ലക്ഷം പൗണ്ട് ആണ് താരത്തിന്റെ സമ്പാദ്യം. അഞ്ചാം സ്ഥാനം ചൈനീസ് ക്ലബിന് കളിക്കുന്ന അർജന്റീന താരം ലാവെസ്സിക്കാണ്. 388,000 പൗണ്ട് ആണ് ലാവെസ്സിയുടെ സമ്പാദ്യം.
ലെവസിക്കും പിറകെ ആറാം സ്ഥാനത്താണ് റൊണാൾഡോ. 355,000 പൗണ്ട് ആണ് പോർച്ചുഗൽ താരത്തിന് റിയൽ മാഡ്രിഡിൽ ലഭിക്കുന്നത്. അലക്സി സാഞ്ചസ് യുണൈറ്റഡിൽ എത്തുന്നത് ആഴ്ചയിൽ 5 ലക്ഷം പൗണ്ട് ശമ്പളത്തിനാണ്. ഇത് സി.ആർ 7 ന് വീണ്ടും തിരിച്ചടിയാവും. ഹൾക്, എംബപ്പേ, പോഗ്ബ, ഗ്രേസിയാനോ പെല്ലെ എന്നിവരാണ് അടുത്ത നാല് സ്ഥാനങ്ങളിൽ.
കഴിഞ്ഞ ജൂണിൽ താരത്തിനെതിരെ സ്പെയിൻ അധികൃതർ നികുതി വെട്ടിപ്പ് അന്വേഷണം തുടങ്ങിയതോടെ റൊണാൾഡോ തന്റെ പഴയ തട്ടകം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അന്നേരം അതിനുള്ള സാധ്യത കുത്തനെ ഉയർത്തിയിരുന്നു ബെറ്റിങ് കമ്പനികൾ.