രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കാനുള്ള അർജന്റീന നായകൻ ലയണൽ മെസിയുടെ തീരുമാനം ലോകമാകെയുള്ള ഫുട്‌ബോൾ ആരാധകരെ കടുത്ത സങ്കടത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. മെസി തന്റെ തീരുമാനം പിൻവലിക്കണമെന്നാവിശ്യപ്പെട്ട് അർജന്റീനയ്ക്ക് പുറത്ത് പോലും അനവധിപേരാണ് തെരുവിലിറങ്ങിയത്. എന്നാൽ ഇപ്പോൾ മെസി തന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബാഴ്‌സലോണ സഹതാരം ലൂയിസ് സുവാരസും സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയും രംഗത്തെത്തിയിരിക്കുകയാണ്.

മെസി നീലക്കുപ്പായത്തിൽ മടങ്ങിയെത്തണമെന്ന് ക്രിസ്റ്റ്യാനോയും ആവശ്യപ്പെട്ടു. മെസ്സി ഒരിക്കലും തോറ്റു മടങ്ങേണ്ടയാളോ രണ്ടാമനാകേണ്ടയാളോ അല്ല.ജീവിതത്തിൽ പരാജയങ്ങൽക്ക് വഴങ്ങി ശീലമുള്‌ലയാളല്ല മെസിയെന്നും ക്രിസ്റ്റിയാനൊ പറഞ്ഞു. ഒരു പെനാൽട്ടി നഷ്ടപ്പെടുത്തി എന്നതുകൊണ്ട് മെസി മോശം കളിക്കാരനാകില്ല. മെസ്സി കരഞ്ഞപ്പോൾ തന്റെ ഹൃദയം തകർന്നുവെന്നും ക്രിസ്റ്റിയാനോ പറഞ്ഞു. മെസി കടുത്ത തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും റോണൊ കൂട്ടിച്ചേർത്തു. മെസി അർജന്റീന ടീമിലേക്ക് മടങ്ങിവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.

മെസി തീരുമാനം പുനപരിശോധിക്കുമെന്ന് വിശ്വസിക്കുന്നതായി ബാഴ്സയിലെ സഹതാരം ലൂയിസ് സുവാരസ് പറഞ്ഞു. മെസി നീലക്കുപ്പായത്തിൽ തിരിച്ചെത്തുമെന്നാണ് തന്റെ ഉറച്ചവിശ്വാസം. എന്തുതന്നെ സംഭവിച്ചാലും ഫുട്ബോളിൽ അദ്ദേഹം തന്നെയാണ് മികച്ചവനെന്നും സുവാരസ് പറഞ്ഞു.'കോപ്പ കലാശപോരിൽ തോറ്റതിന്റെ ദുഃഖത്തിലും നിരാശയിലുമാണ് മെസി വിരമിക്കുന്നുവെന്ന് പറഞ്ഞത്. അതെനിക്കുറപ്പുണ്ട്. വിരമിക്കാനുള്ള തീരുമാനത്തിൽ മെസി ഉറച്ചുനിന്നാൽ ഫുട്ബോളിനാണ് അതിന്റെ നാണക്കേട്. എന്നാൽ എനിക്ക് ഉറപ്പുണ്ട്, മെസി മനസ്സ് മാറ്റി തിരിച്ചുവരുമെന്ന്' റേഡിയോ ടെൻഫീൽഡിന് നൽകിയ അഭിമുഖത്തിൽ സുവാരസ് പറഞ്ഞു.