- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാടിയമർന്ന് മെസിയുടെ ബൈസിക്കിൾ കിക്ക്; കരിയറിലെ തന്നെ മികച്ച ഗോളുകളിൽ ഒന്ന്; 'ബ്രസീൽ ഫാൻ ആണേലും ഇതൊന്നും കാണാതെ പോകൂലാ' എന്ന് മന്ത്രി ശിവൻകുട്ടി; വീഡിയോ പങ്കിട്ട് കുറിപ്പ്
ക്ലെർമൻ: ഫ്രഞ്ച് ലീഗിൽ അത്ഭുത ഗോളുമായി ലിയോണൽ മെസി ഫുട്‌ബോൾ ലോകത്തെ വീണ്ടും വിസ്മയിപ്പിച്ചതിന് പിന്നാലെ ബ്രസീൽ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഈ വീഡിയോ പങ്കിട്ടിരിക്കുകയാണ്. 'കാര്യം നമ്മൾ ബ്രസീൽ ഫാൻ ആണേലും ഇതൊന്നും കാണാതെ പോകൂലാ'- എന്ന കുറിപ്പോടെയാണ് മെസിയുടെ മാജിക്ക് ഗോളിന്റെ വീഡിയോ ശിവൻകുട്ടി പങ്കിട്ടത്.
ക്ലെർമൻ ഫുട്ടിനെതിരായ മത്സരത്തിലെ രണ്ടാം ഗോളാണ് ഫുട്‌ബോൾ ലോകത്തിന് വിരുന്നായത്. മൈതാന മധ്യത്തുനിന്ന് ലഭിച്ച അസിസ്റ്റിൽ പന്ത് നെഞ്ചിൽ സ്വീകരിച്ച ശേഷം ബൈസിക്കിൾ കിക്കിലൂടെ വല ചലിപ്പിക്കുകയായിരുന്നു ലിയോ.
80ാം മിനിറ്റിലാണ് മെസിയുടെ ആദ്യ ഗോൾ വന്നത്. നെയ്മറുമായി പാസ് കളിച്ചാണ് 80ാം മിനിറ്റിൽ മെസി തന്റെ ആദ്യ ഗോളിലേക്ക് എത്തിയത്. 86ാം മിനിറ്റിലാണ് മെസിയുടെ തകർപ്പൻ ഗോൾ പിറന്നത്. ലിയാൻഡ്രോ പരഡെസിന്റെ പാസ് നെഞ്ചിലെടുത്ത് ബൈസിക്കിൾ കിക്കിലൂടെയാണ് മെസി വല കുലുക്കിയത്.
ഫ്രഞ്ച് ലീഗ് വൺ സീസണിലെ ആദ്യ മത്സരത്തിൽ മെസിയും നെയ്മറും കളംനിറഞ്ഞപ്പോൾ പിഎസ്ജി തകർപ്പൻ ജയം സ്വന്തമാക്കി. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ക്ലെർമൻ ഫുട്ടിനെ തോൽപ്പിച്ചത്. ലിയോണൽ മെസി ഇരട്ടഗോൾ നേടിയപ്പോൾ നെയ്മർ, ഹക്കീമി, മാർക്കീനോസ് എന്നിവരും ഗോൾപട്ടികയിൽ ഇടം പിടിച്ചു. സൂപ്പർ താരം കിലിയൻ എംബാപ്പെ ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്.
അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ലിവർപൂളിന് സമനിലയോടെ തുടക്കമായി. ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിവന്ന ഫുൾഹാമിനോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ലിവർപൂൾ. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. 80-ാം മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവർപൂൾ സമനില നേടിയത്. മുപ്പത്തിരണ്ടാം മിനിറ്റിൽ സെർബിയൻ താരം അലക്‌സാണ്ടർ മിത്രോവിച്ചിലൂടെ ഫുൾഹാമാണ് ആദ്യം മുന്നിലെത്തിയത്.
MESSI ???? pic.twitter.com/wXYhOgx22G
- Wiktoria☆ (@Wiki_moto) August 6, 2022
രണ്ടാം പകുതിയിൽ ഉറുഗ്വേൻ താരം ഡാർവിൻന്യൂനെസിന്റെ വരവോടെയാണ് ലിവർപൂൾ ഉണർന്നത്. ലിവർപൂളിനായി ആദ്യമായി കളത്തിലിറങ്ങി 15 മിനിറ്റിനുള്ളിൽ ന്യൂനസ് സമനില ഗോൾ നേടി. 72-ാം മിനിറ്റിൽ മിത്രോവിച്ചിന്റെ രണ്ടാം ഗോളിലൂടെ ഫുൾഹാം ലിവർപൂളിനെ വിറപ്പിച്ചു. കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനിൽ 43 ഗോൾ നേടിയ താരമാണ് മിത്രോവിച്ച്. ഫുൾഹാം അട്ടിമറിജയം പ്രതീക്ഷിച്ചെങ്കിലും സലാ ലിവർപൂളിന്റെ രക്ഷകനായി. ഈ മാസം 16ന് ക്രിസ്റ്റൽ പാലസിനെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം.