രാജ്യത്തിന്റെ പതിനൊന്ന് കൗണ്ടികളിൽ ഇന്ന് കാലാവസ്ഥാ മാറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതിനാൽ യെല്ലാ വാണിങ് ആണ് മെറ്റ് ഐറാൻ പുറപ്പെടുവിച്ചിരിക്കുന്നത്. ബാങ്ക് അവധി ദിനം കൂടിയായ തിങ്കളാഴ്‌ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും ഉണ്ടായേക്കും.

ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, വാട്ടർഫോർഡ്, ഡൊനെഗൽ, ഗാൽവേ, ലൈട്രിം, മയോ, സ്ലിഗോ, വെക്സ്ഫോർഡ് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. ഇന്ന് പുലർച്ചെ 3 മുതൽപ്രാബല്യത്തിൽ വരും,തിങ്കളാഴ്ച രാത്രി 10 വരെ അത് തുടരും.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ട്. കാറ്റിനൊപ്പം ചേരുന്ന കനത്ത മഴ പുള്ളി വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്നും കാലവസ്ഥാ അധികൃതർ അറിയിച്ചു.