യൂറോപ്പിലെങ്ങും മഞ്ഞ് വീഴ്‌ച്ച ശക്തമായതോടെ അയർലന്റിലും ഈ ആഴ്‌ച്ച മഞ്ഞ് വീഴ്‌ച്ച ശക്തമാകുമെന്ന് റിപ്പോർട്ട്. രാജ്യമെങ്ങും ആലിപ്പഴ വർഷവും ഹിമവാതവും ഉണ്ടാകുമെന്നും കാലവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കുന്നു. ഇതോടെ ഓറഞ്ച്, യെല്ലോ വാണിങ് പുറപ്പെടുവിച്ചി രിക്കുകയാണ് മെറ്റ് ഐറാൻ.

ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മഞ്ഞ് വീഴ്‌ച്ച ശനിയാഴ്ച ഉച്ചവരെ മഞ്ഞു വീഴ്ചയുണ്ടായേക്കാമെന്നാണ് മെറ്റ് ഏറാൻ നൽകുന്ന സൂചനകൾ.അയർലണ്ടിൽ മൈനസ് 1 ഡിഗ്രി വരെ താപനില കുറഞ്ഞിട്ടുണ്ട്.

ഡോണഗൽ, ലെയ്ട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളിൽ യെല്ലോ വിൻഡ് വാണിങ് നൽകിയിരിക്കുകയാണ്. ഇവിടങ്ങളിൽ 110 കിമീ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്