തിനിടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഐറിഷ് തീരത്തെത്തുന്ന ഹെലൻ കൊടുങ്കാറ്റ് അയർലണ്ടിലെയും,യൂ കെയിലും വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രവും ആവർത്തിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.

ഫിലിപ്പീൻസിന്റെ വടക്കൻ തീരത്ത് ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റ് ഇന്ന് രാത്രിയുടെ ഐറിഷ് തീരത്തെത്തുമെന്ന് റിപ്പോർട്ട്. ഇതോടെ ബ്രിട്ടന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലും,അയർലണ്ടിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഹെലനെത്തുന്നതോടെ ഈ പ്രദേശത്ത് കനത്ത മഴയ്ക്കുംഅതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും കലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

അത്ലാന്റിക്കിൽ രൂപം കൊണ്ട ഹാരിക്കേൻ മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിലാണ് കടന്നു പോകുന്നത്.എന്നാൽ അയർലണ്ടിൽ എത്തുമ്പോൾ കാറ്റിന് വേഗം കുറയും.കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യെല്ലോ വാണിങ്ങും നൽകിയിട്ടുണ്ട്. തികഞ്ഞ ജാഗ്രത പാലിക്കാൻ മെറ്റ് ഐറാൻ നിർദ്ദേശിച്ചു കഴിഞ്ഞു. അറ്റ്‌ലാന്റ്റിക്കിൽ രൂപമെടുത്ത ഹെലൻ കൊടുങ്കാറ്റിന്റെ സഞ്ചാര പാത അയർലണ്ടിലൂടെ കടന്ന് മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിലേക്കാണ്.

ഗാൽവേ മായോ എന്നിവിടങ്ങളിലാണ് നാളത്തേക്ക് അടിയന്തിരമായി യെല്ലോ വാണിങ് നൽകിയിരിക്കുന്നത്. രാത്രി മുഴുവനും വാണിങ് തുടരും. ഇത് ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാൻ വഴിയൊരുക്കും. വെക്സ്‌ഫോർഡ്, വാട്ടർഫോർഡ്, വിക്കലോ, ഡബ്ലിൻ, പ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.