- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് അടിക്കും; ഡൊണീഗൽ, ഗാൽവേ, മയോ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട്
ഡബ്ലിൻ: തീരദേശങ്ങളിലും പർവത മേഖലകളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഐറീൻ മുന്നറിയിപ്പ്. മണിക്കൂറിൽ 85 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഡൊണീഗൽ, ഗാൽവേ, മയോ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. അതേസമയം വെക്‌സ്‌ഫോർഡ്, വിക്ലോ, ലീട്രീം, റോസ്‌കോമൺ, സ്ലൈഗോ, ക്ലെയർ, കോർക്ക്, കെറ
ഡബ്ലിൻ: തീരദേശങ്ങളിലും പർവത മേഖലകളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഐറീൻ മുന്നറിയിപ്പ്. മണിക്കൂറിൽ 85 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഡൊണീഗൽ, ഗാൽവേ, മയോ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്.
അതേസമയം വെക്‌സ്‌ഫോർഡ്, വിക്ലോ, ലീട്രീം, റോസ്‌കോമൺ, സ്ലൈഗോ, ക്ലെയർ, കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. ഇവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിലാണ് കാറ്റു വീശുന്നത്. ശനിയാഴ്ച മൊത്തം ഇതേ കാലാവസ്ഥ തുടരുമെന്നും താപനില 12 ഡിഗ്രിക്കും 14 ഡിഗ്രിക്കും മധ്യേയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ലിൻസ്റ്റെർ, മൺസ്റ്റർ മേഖലകളിൽ കാലാവസ്ഥ പൊതുവേ വരണ്ടതായിരിക്കും. അതേസമയം വൈകുന്നേരമാകുന്നതോരെ പടിഞ്ഞാറൻ, വടക്കൻ മേഖലകളിൽ നേരിയ തോതിൽ മഴയ്ക്കും സാധ്യതയുണ്ട്.
അടുത്ത ആഴ്ചയും ഇതേ കാലാവസ്ഥ തന്നെ തുടരാനാണ് സാധ്യതയുള്ളതെന്നാണ് പറയപ്പെടുന്നത്. ഞായറാഴ്ച താപനില ഒമ്പതു ഡിഗ്രിക്കും പത്തു ഡിഗ്രിക്കും മധ്യേ താഴാൻ ഇടയുണ്ടെന്നും മെറ്റ് ഐറീൻ ചൂണ്ടിക്കാട്ടുന്നു.