- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ മീറ്റർ ഘടിപ്പിച്ച ടാക്‌സികൾ ഉടൻ നിരത്തിലിറങ്ങും; ഇബ്തിക്കർ, മുവസലാത് ടാക്‌സികൾക്ക് അനുമതി
മസ്‌ക്കറ്റ്: ഒമാനിൽ മീറ്റർ ഘടിപ്പിച്ച ടാക്‌സികൾ ഉടൻ നിരത്തിലിറങ്ങും. ഇബ്തിക്കർ, മുവസലാത് ടാക്‌സികൾക്ക് ഒമാൻ ഗതാഗത മന്ത്രാലയം ഇതിന് അനുമതി നൽകി ക്കഴിഞ്ഞു. തെരുവുകളിൽ ഇനി മുതൽ മീറ്റർ ഘടിപ്പിച്ച ടാക്സികൾ ഓടിത്തുടങ്ങും.വരും മാസങ്ങളിൽ ടാക്സികളിൽ മീറ്റർ ഘടിപ്പിക്കും. ത്രീ, ഫോർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് വേണ്ടിയാണ് ഇബ്തിക്കർ സർവീസ് നടത്തുന്നത്. ഇതിന് പുറമെ സുൽത്താൻ ഖാബൂസ് തുറമുഖത്തും ഇവ സർവീസ് നടത്തുന്നുണ്ട്. മൗസലാത്ത് രാജ്യാന്തര വിമാനത്താവളത്തിലും വാണിജ്യ കേന്ദ്രങ്ങളിലും സർവീസ് നടത്തുന്നു. ഇക്കൊല്ലം അവസാനത്തോടെ അഞ്ഞൂറ് ടാക്സികൾ നിരത്തിലിറക്കുമെന്ന് മൗസലാത്ത് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ വിമാനത്താവളങ്ങളിൽ 150 സർവീസും വിവിധ മാളുകളിൽ 150 ടാക്സികളും 200 കോൾ ഓൺ ടാക്സി സർവീസും നടത്തുന്നുണ്ട്.
മസ്‌ക്കറ്റ്: ഒമാനിൽ മീറ്റർ ഘടിപ്പിച്ച ടാക്‌സികൾ ഉടൻ നിരത്തിലിറങ്ങും. ഇബ്തിക്കർ, മുവസലാത് ടാക്‌സികൾക്ക് ഒമാൻ ഗതാഗത മന്ത്രാലയം ഇതിന് അനുമതി നൽകി ക്കഴിഞ്ഞു. തെരുവുകളിൽ ഇനി മുതൽ മീറ്റർ ഘടിപ്പിച്ച ടാക്സികൾ ഓടിത്തുടങ്ങും.വരും മാസങ്ങളിൽ ടാക്സികളിൽ മീറ്റർ ഘടിപ്പിക്കും.
ത്രീ, ഫോർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് വേണ്ടിയാണ് ഇബ്തിക്കർ സർവീസ് നടത്തുന്നത്. ഇതിന് പുറമെ സുൽത്താൻ ഖാബൂസ് തുറമുഖത്തും ഇവ സർവീസ് നടത്തുന്നുണ്ട്. മൗസലാത്ത് രാജ്യാന്തര വിമാനത്താവളത്തിലും വാണിജ്യ കേന്ദ്രങ്ങളിലും സർവീസ് നടത്തുന്നു.
ഇക്കൊല്ലം അവസാനത്തോടെ അഞ്ഞൂറ് ടാക്സികൾ നിരത്തിലിറക്കുമെന്ന് മൗസലാത്ത് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ വിമാനത്താവളങ്ങളിൽ 150 സർവീസും വിവിധ മാളുകളിൽ 150 ടാക്സികളും 200 കോൾ ഓൺ ടാക്സി സർവീസും നടത്തുന്നുണ്ട്.
Next Story