- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേത്തി ചിക്കൻ
മേത്തി ചിക്കൻ ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ:- 1. കോഴി 1 കിലോ2. മേത്തി/ഉലുവ ഇല 1 1/2 കപ്പ്3. ജീരകം (പൊടിച്ചത്) 1 ടീസ് സ്പൂൺ4. മഞ്ഞൾപ്പൊടി 1/2 ടീസ് സ്പൂൺ5. സവാള ( പൊടിയായി അരിഞ്ഞത്) 1 6. ഇഞ്ചി/വെളുത്തുള്ളി (അരച്ചത്) 2 ടേബിൾ സ്പൂൺ7. പച്ചമുളക് (ചതച്ചത്) 5 എണ്ണം 8. മല്ലിയില 1/2 കപ്പ്9. ഉപ്പ് പാകത്തിന്10. എണ്ണ 1/4 കപ്പ്11. തൈര് 1 കപ്പ് പാകം ചെയ്യുന്നവിധം: എല്ലില്ലാത്ത കോ
മേത്തി ചിക്കൻ ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ:-
1. കോഴി 1 കിലോ
2. മേത്തി/ഉലുവ ഇല 1 1/2 കപ്പ്
3. ജീരകം (പൊടിച്ചത്) 1 ടീസ് സ്പൂൺ
4. മഞ്ഞൾപ്പൊടി 1/2 ടീസ് സ്പൂൺ
5. സവാള ( പൊടിയായി അരിഞ്ഞത്) 1
6. ഇഞ്ചി/വെളുത്തുള്ളി (അരച്ചത്) 2 ടേബിൾ സ്പൂൺ
7. പച്ചമുളക് (ചതച്ചത്) 5 എണ്ണം
8. മല്ലിയില 1/2 കപ്പ്
9. ഉപ്പ് പാകത്തിന്
10. എണ്ണ 1/4 കപ്പ്
11. തൈര് 1 കപ്പ്
പാകം ചെയ്യുന്നവിധം:
എല്ലില്ലാത്ത കോഴിക്കഷണങ്ങൾ ഉപയോഗിക്കുക, അല്ലെങ്കിൽ ഇടത്തരം കോഴി തൊലി മാറ്റി, ചെറുതായി മുറിക്കുക. ജീരകത്തിന്റെ പൊടിയും തൈരും ചേർത്തിളക്കി 2 മണിക്കൂർ എങ്കിലും വെയ്ക്കുക. ഒരു കഡായി/ചീനചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ സവാള വഴറ്റി അതിലേക്ക് ഇഞ്ചിയു വെളുത്തുള്ളിയും അരച്ചതും ചേർത്ത് ചെറുതീയിൽ വഴറ്റുക. ഇതിലേക്ക് ഒരു കപ്പ് മേത്തി/ഉലവച്ചിര അരച്ചതും ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേയ്ക്ക് ചതച്ച പച്ചമുളകും, മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 2 മിനിറ്റു കൂടി വഴറ്റി, എണ്ണ തെളിയാൻ അനുവദിക്കുക. ഇതിലേക്ക് കോഴി കഷണങ്ങൾ ചേർത്തിളക്കി, ചെറുതീയിൽത്തന്നെ ഒരു 5 മിനിട്ടു കൂടി വെക്കുമ്പോൾ കോഴി വേവാനുള്ള വെള്ളം ഇതിൽ നിന്നു തന്നെ ഉണ്ടാവും. ഫ്രഷ് ആയ കോഴി ആണെങ്കിൽ 12 കപ്പ് ചൂടുവെള്ളം കൂടി വേവാൻ ഒഴിച്ചു കൊടുക്കേണ്ടി വരും. 15 മിനിറ്റ് പാത്രം മൂടി വേവിക്കുക. വെള്ളം ബാക്കിയുണ്ടെങ്കിൽ അതും പറ്റി വരുമ്പോൾ കോഴിയിലുള്ള എണ്ണയും തെളിഞ്ഞു വരും. ഇതേ എണ്ണയിൽത്തന്നെ കോഴി കഷണങ്ങൾ ഒന്നു മൂപ്പിച്ചെടുക്കുക. ചപ്പാത്തിയും, ഉള്ളി സാലഡും ചേർത്തു കഴിക്കുക.
മേത്തി ചീരക്കറി / വെജിറ്റേറിയൻ
ഉലുവ ഇല - 1 കിലോ
ചീര - 1 കിലോ
മുളകുപൊടി - 5 സ്പൂൺ
ഇഞ്ചി - 4 കഷണം
ഉള്ളി - ഒരു കഷണം
ഉപ്പ് പാകത്തിന്
ജീരകം - 1/2 റ്റീസ്പൂൺ
നെയ്യ് /വെളിച്ചെണ്ണ - 70 ഗ്രാം
ഉലുവയിലയും ചീരയും കഴുകി ചെറുതായി അരിഞ്ഞ് കുറച്ച വെള്ളത്തിൽ വേവിക്കുക. അതിൽ മുളകുപൊടിയും ഇഞ്ചിയും ചേർത്ത് ചെറുതീയിൽ വീണ്ടും വേവിക്കുക. വെന്തശേഷം നല്ലവണ്ണം ഉടയ്ക്കുക. ചീനച്ചട്ടിയിൽ നെയ്യൊഴിച്ച്, ചെറുതായി അറിഞ്ഞ ഉള്ളിയും ഇഞ്ചിയും ഇട്ടു കടുകുവറുത്തെടുക്കുക. ഉള്ളി ചുവക്കുമ്പോൾ വെന്ത ചീര ഉലുവയിൽ ചേർത്ത് ഇളക്കി, ചപ്പാത്തിക്കൊപ്പമോ, പൂരിക്കൊപ്പമോ കഴിക്കാം
Fenugreek ഉലുവ ഇല: ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ. Fenugreek എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഉലുവ, മേത്തി എന്ന് ഹിന്ദിയിലും മേതിക, മേത്തി, പേരുകളിൽ സംസ്കൃതത്തിലും അറിയപ്പെടുന്നു. പ്രമേഹത്തിനുള്ള ഒരു നല്ല മരുന്നായി ഉലുവ കണക്കാക്കപ്പെടുന്നു. ഭക്ഷണത്തോടൊപ്പം 25 ഗ്രാം ഉലുവ കഴിക്കുന്നത് പ്രമേഹരോഗത്തെ പൂർണ്ണമായും ഇല്ലാതാക്കും എന്ന് ന്യൂട്രീഷ്യന്മാർ പറയുന്നു. രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗഌസറൈഡ് ഇവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായിക്കുന്നു. കൂടാതെ വാതം, കഫദോഷങ്ങൾ, ഛർദ്ദി, കൃമിശല്യം, അർശ്ശസ്, ചുമ, വിളർച്ച തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായും ഉലുവ ഉപയോഗിക്കുന്നുണ്ട്. പ്രസവശേഷം മുലപ്പാൽ ധാരാളം ഉണ്ടാകാൻ അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിക്കുന്നത് നല്ലതാണ്. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ശരീരത്തിന് ആരോഗ്യം ഉണ്ടാകും. ശരീരത്തിനുണ്ടാകുന്ന ദുർഗന്ധം മാറുന്നതിന് ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടി കുളിച്ചാൽ, തീർത്തും ഇല്ലാതെയാകും.