- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
തിരുവനന്തപുരം: ഗജാ ചുഴലിക്കാറ്റിന്റെ ബാക്കിപത്രം പോലെ ശംഖുമുഖത്ത് കടലിരമ്പുകയാണ്. കടൽ മാത്രമല്ല വാനവും പ്രക്ഷുബ്ധമാണ്. ഏഷ്യാനെറ്റിലെ മുൻ പ്രൊഡ്യൂസർ നിഷാ ബാബുവിന്റെ ഇരുനില വീട്ടിൽ നിന്ന് നോക്കിയാൽ ശംഖുമുഖത്തെ ഈ ഇരമ്പുന്ന കടൽ കാണാം. വീട്ടിൽ നിന്ന് അമ്പത് മീറ്റർ അകലം പോലുമില്ല ഈ തിരമാലകളിലേക്ക്. പക്ഷെ ഇരമ്പുന്ന ഈ തിരകളെക്കാൾ ക്ഷോഭമുണ്ട് മറുനാടനോട് മനസുതുറക്കുന്ന നിഷാ ബാബുവിന്റെ വാക്കുകൾക്ക്. ഏഷ്യനെറ്റിന്റെ ഉന്നതർ തന്നെ വേട്ടയാടിയത് മറുനാടൻ മലയാളിയോട് അവർ വിവാരിക്കുന്നു. 'ട്രയാംഗുലർ ട്രാപ്പ് ആയിരുന്നു ഏഷ്യാനെറ്റിൽ എന്നെ ലൈംഗികമായി വേട്ടയാടിയ ആ മൂന്നു പേർ എനിക്കായി ഒരുക്കിയത്. ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് എം.ആർ. രാജൻ, മാർക്കറ്റിങ് വിഭാഗത്തിൽ വൈസ് പ്രസിഡന്റ് പദവിയിലിരിക്കുന്ന ദിലീപ്, ടെക്നിക്കൽ വിഭാഗത്തെ നയിക്കുന്ന പത്മകുമാർ. ഇവർ ഒരുക്കുന്ന ട്രയാംഗുലർ ട്രാപ്പിൽ നിന്ന് ഏഷ്യാനെറ്റിലെ ആർക്കും രക്ഷ ലഭിക്കില്ല. പിന്നെയല്ലേ ഭർത്താവ് പോലും നഷ്ടമായ എനിക്ക്? എംആർ സാറിനു അതായത് എം.ആർ.രാജന് എന്നോടു ഒരു
തിരുവനന്തപുരം: ഗജാ ചുഴലിക്കാറ്റിന്റെ ബാക്കിപത്രം പോലെ ശംഖുമുഖത്ത് കടലിരമ്പുകയാണ്. കടൽ മാത്രമല്ല വാനവും പ്രക്ഷുബ്ധമാണ്. ഏഷ്യാനെറ്റിലെ മുൻ പ്രൊഡ്യൂസർ നിഷാ ബാബുവിന്റെ ഇരുനില വീട്ടിൽ നിന്ന് നോക്കിയാൽ ശംഖുമുഖത്തെ ഈ ഇരമ്പുന്ന കടൽ കാണാം. വീട്ടിൽ നിന്ന് അമ്പത് മീറ്റർ അകലം പോലുമില്ല ഈ തിരമാലകളിലേക്ക്. പക്ഷെ ഇരമ്പുന്ന ഈ തിരകളെക്കാൾ ക്ഷോഭമുണ്ട് മറുനാടനോട് മനസുതുറക്കുന്ന നിഷാ ബാബുവിന്റെ വാക്കുകൾക്ക്. ഏഷ്യനെറ്റിന്റെ ഉന്നതർ തന്നെ വേട്ടയാടിയത് മറുനാടൻ മലയാളിയോട് അവർ വിവാരിക്കുന്നു.
'ട്രയാംഗുലർ ട്രാപ്പ് ആയിരുന്നു ഏഷ്യാനെറ്റിൽ എന്നെ ലൈംഗികമായി വേട്ടയാടിയ ആ മൂന്നു പേർ എനിക്കായി ഒരുക്കിയത്. ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് എം.ആർ. രാജൻ, മാർക്കറ്റിങ് വിഭാഗത്തിൽ വൈസ് പ്രസിഡന്റ് പദവിയിലിരിക്കുന്ന ദിലീപ്, ടെക്നിക്കൽ വിഭാഗത്തെ നയിക്കുന്ന പത്മകുമാർ. ഇവർ ഒരുക്കുന്ന ട്രയാംഗുലർ ട്രാപ്പിൽ നിന്ന് ഏഷ്യാനെറ്റിലെ ആർക്കും രക്ഷ ലഭിക്കില്ല. പിന്നെയല്ലേ ഭർത്താവ് പോലും നഷ്ടമായ എനിക്ക്? എംആർ സാറിനു അതായത് എം.ആർ.രാജന് എന്നോടു ഒരു സിംപതിയാണ് ആദ്യം തോന്നിയത്. പതിയെ പതിയെ അതിൽ മാറ്റം വന്നു തുടങ്ങി. മുറിയിൽ കയറിയാൽ ദുപ്പട്ട മാറ്റണം എന്ന ആവശ്യമായിരുന്നു എം.ആർ.രാജൻ ഉന്നയിച്ചത്. ദുപ്പട്ടയില്ലാതെ എം.ആർ.രാജന് എന്നെ കാണണമായിരുന്നു. നോട്ടം, വാക്കുകൾ, അടുപ്പമുണ്ടാക്കാനുള്ള ശ്രമം എല്ലാം തുടർന്നുകൊണ്ടു പോയി അദ്ദേഹം. അപ്പോഴേക്കും ഞാൻ സാർ വിളി ശക്തിയായി തുടങ്ങിയിരുന്നു. സാർ എന്ന് വിളിക്കുന്നതും ചേട്ടാ എന്ന് വിളിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചേട്ടാ എന്ന് ഒരാളെ വിളിച്ചു കഴിഞ്ഞാൽ അനിയത്തി ആക്കാം. ഏതു രീതിയിൽ ഉള്ള ബന്ധവും ആക്കാം. പക്ഷെ സാർ വിളി ഒഫീഷ്യൽ ആണ്. അതിൽ ഒഫീഷ്യൽ ബന്ധത്തിന് മാത്രമേ സാധുതയുള്ളൂ. സ്വാഭാവികമായും എംആർ രാജൻ ഇറിറ്റെറ്റഡ് ആയി.
അദ്ദേഹം ഒരു കാര്യം പല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. മാർക്കറ്റിങ്ങിൽ എന്ന നോട്ടമിട്ട ദിലീപിന്റെയും ടെക്നിക്കൽ വിഭാഗത്തിൽ നിന്ന് നോട്ടമിട്ട പത്മകുമാറിന്റെയും ഭാര്യമാർ ഏഷ്യാനെറ്റിൽ ജോലിക്കാരാണ് എന്ന കാര്യം ഓർക്കേണ്ടതുണ്ട്. ഇതിൽ ദിലീപിന്റെ ഭാര്യ എന്റെ അടുത്ത കൂട്ടുകാരികൂടിയായിരുന്നു. എനിക്ക് ഹയർ ഡിഗ്രി ദ്രോഹം ചെയ്തത് ഇവരിൽ ദിലീപ് ആയിരുന്നു. ഓരോരുത്തരുടെയും മാനസിക വൈകല്യം അനുസരിച്ചാണ് ഓരോരുത്തരും എന്നോടു പെരുമാറിയിട്ടുള്ളത്. ഇതിൽ ദിലീപിന്റെത് അതിഭീകരമായ സെക്ഷ്വൽ അറ്റാക്ക് ആയിരുന്നു. ഒരു സെക്സ് താത്പര്യവും ദിലീപിനോട് കാണിക്കാത്ത എന്നോടു സ്വന്തം കാബിനിൽ വെച്ച് ദിലീപ് ചെയ്തത് ഏറ്റവും ഷെയിം ഫുൾ ആയിരുന്നു. സെക്സ് വീഡിയോ കമ്പ്യൂട്ടറിൽ തുറന്നിട്ട് സ്വന്തം സിബ്ബ് തുറന്നു സ്വകാര്യ ഭാഗമാണ് എഷ്യാനെറ്റ് ഓഫീസിൽ നിന്നും ദിലീപ് എന്നെ കാണിച്ചത്. ഒരു തവണയല്ല ഇത് എന്നും കൂടി ഓർക്കണം. ഇത് സാധാരണ പുരുഷൻ കാണിക്കുന്ന ഒരു ലെവൽ അല്ല ഇത്. പത്മകുമാറിനു ജോലിക്കിടയിൽ എങ്ങിനെയെങ്കിലും എന്റെ ശരീര ഭാഗങ്ങൾ സ്പർശിച്ചേ മതിയാകുമായിരുന്നു. അതിനായി കിട്ടാവുന്ന എല്ലാ അവസരങ്ങളും അയാൾ ഉപയോഗപ്പെടുത്തി.
ഞാൻ ഒരിക്കലും ഈ രീതിയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയല്ല. നാല് വർഷം മുൻപ് അതായത് എന്റെ നാല്പതാം വയസിലാണ് ഞാൻ ഏഷ്യാനെറ്റിലെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ജോലി വിട്ടെറിഞ്ഞ് സ്വതന്ത്രയാകുന്നത്. ഏഷ്യാനെറ്റിലെ ജോലിയിൽ അപ്പോഴും എന്റെ മുന്നിൽ ഒന്നര പതിറ്റാണ്ട് എന്ന ഒരു സുവർണ കാലം കൂടി ബാക്കിയുണ്ട്. മേലാളന്മാരായ ഇവർക്ക് മുന്നിൽ നല്ല പിള്ള ചമഞ്ഞു നടന്നിരുന്നെങ്കിൽ ഏഷ്യാനെറ്റിലെ വൈസ് പ്രസിഡന്റ് പദവി വരെ എന്റെ മുന്നിലുണ്ടായിരുന്നു. തലവര ഉണ്ടായിരുന്നെങ്കിൽ ഈ പോസ്റ്റ് ഞാൻ നേടുമായിരുന്നു. പക്ഷെ ഈ പോസ്റ്റ് ഞാൻ നേടണമായിരുന്നെങ്കിൽ ഈ മൂവർക്കും ഒപ്പം ഞാൻ കിടപ്പറ പങ്കിടേണ്ടി വരുമായിരുന്നു.
അതുകൊണ്ട് തന്നെ ഈ തലവരയിൽ ഞാൻ വിശ്വസിക്കുന്നില്ല. ഒരർത്ഥത്തിൽ ഈ മൂന്നു പേരും പരജായപ്പെട്ടിരിക്കുന്നു. പതിനാലു വർഷത്തെ ആ അതിജീവന കാലഘട്ടത്തിൽ ഒരിക്കൽ പോലും ഇവരിൽ ഒരാൾക്ക് പോലും എന്നെ കിടപ്പറയിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. ഇത് തന്നെ ഈ മൂവർ സംഘത്തിന്റെ വലിയ പരാജയമാണ്. അതിജീവനത്തിന്റെ ഈ കാലത്ത് ഒടുവിൽ ജോലി പോലും കളഞ്ഞു ഞാൻ സ്വതന്ത്രയാകുമ്പോൾ ഈ പോരാട്ടത്തിൽ വിജയിക്കുന്നത് ഞാൻ മാത്രമാണ്. അതുകൊണ്ട് മാത്രമാണ് മീ ടൂവായി എനിക്ക് ലോകത്തിനു മുന്നിൽ ഇപ്പോൾ എത്താൻ കഴിഞ്ഞത്. 1997 ലാണ് ഞാൻ ഏഷ്യാനെറ്റിൽ ജോയിൻ ചെയ്യുന്നത്.
2000ലാണ് എന്റെ ഭർത്താവായ സുരേഷ് പട്ടാളി മരിക്കുന്നത്. പട്ടാളി ജീവിച്ചിരുന്നെങ്കിൽ ഇന്നും എന്റെ ദേഹത്ത് ഒരു തരി മണൽ ആരും ഇടില്ല. അതിനാരും ധൈര്യപ്പെടുമായിരുന്നില്ല. അതെനിക്ക് ഉറപ്പാണ്. നീതിക്ക് വേണ്ടി പട പൊരുതുന്ന ഒരു ശീലം പട്ടാളിക്കുണ്ടായിരുന്നു. പട്ടാളി പോയപ്പോൾ എനിക്ക് തണൽ നഷ്ടപ്പെട്ടു. ഗോഡ് ഫാദർ ഇല്ലാതായി. അബലയായ ഒരു സ്ത്രീയായി ഒരു പ്രൊഡ്യൂസർ മാത്രമായി പട്ടാളിയുടെ മരണ ശേഷം ഞാൻ മാറിപ്പോയിരുന്നു. ഒരു കാബിനിൽ ഇരിക്കുന്ന എന്നെ ആർക്കും പിന്തുടരാൻ കഴിഞ്ഞിരുന്നില്ല. ഒരു മാറ്റർ ആയി ഉന്നതരുടെ അടുക്കൽ പോയാൽ ആ കാര്യം മാത്രം പറഞ്ഞു ആ സെക്കന്റിൽ തന്നെ ഇറങ്ങുക. ജോലിയിൽ പിടിച്ചു നിൽക്കാൻ ഈ രീതി ഞാൻ ആയുധമാക്കി. ആ സമയത്ത് തന്നെ ജീപ്പ് ഓടിച്ചാണ് ഞാൻ ഏഷ്യാനെറ്റിൽ ജോലിക്ക് പോയിരുന്നത്.
എനിക്ക് ഉണ്ടായിരുന്നത് റഫ് ആൻഡ് ടഫ് ഇമേജ് ആയിരുന്നു. ഇങ്ങിനെ ഒരു ട്രാജഡി കഴിഞ്ഞതിനു ശേഷമുള്ള ചേഞ്ച് ഓവർ എന്ന് പറഞ്ഞാൽ ഏഷ്യാനെറ്റ് വമ്പൻ പരിപാടികളുമായി ഫിലിം അവാർഡ് പോലുള്ള പരിപാടികളായി നീങ്ങിയിരുന്നു. എല്ലാവർക്കും ജോലിയിൽ തുടരുക അത്യാവശ്യമായിരുന്നു. എന്നിട്ടും ദിലീപിന്റെ ലൈംഗിക ഉപദ്രവം സഹിക്കാൻ കഴിയാതെ രണ്ടു പെൺകുട്ടികൾ രാജിവെച്ചു പോയി. ജോലി വേണ്ടവർ, ജോലി നിലനിർത്താൻ ബദ്ധശ്രദ്ധരായവർ പ്രതികരിക്കില്ല. പ്രതികരിക്കാൻ മടിക്കും. ആരും ഒന്നും പുറത്തു പറയില്ല. ആർക്കും പ്രതികരിക്കാനോ പുറത്ത് പറയാനോ പറ്റുന്ന കാര്യമല്ല ഇത്. തുലാസിലാകുക സ്വന്തം ജോലിയാണ്. ജോലി പോകും. ഒപ്പം തുറന്നു പറച്ചിൽ നടത്തിയാൽ ഫാമിലിയുടെ ഷെയിം നോക്കണം. ഫാമിലിയുടെ സപ്പോർട്ട് നോക്കണം. ക
ുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ഭാവി നോക്കണം. ഞാൻ പറയുന്നത് ശരിയല്ലേ? എന്നെ സംബന്ധിച്ച് മക്കൾ ഉള്ളത് റൂൾഡ് ഔട്ട് ആണ്. ജോലി റൂൾഡ് ഔട്ട് ആണ്. ഫാമിലിയുടെ സപ്പോർട്ട് മാത്രം മതി. എന്റെ അച്ഛൻ ഈ മീ ടൂവിന്റെ കാര്യത്തിൽ വറീഡ് ആയിരുന്നു. പക്ഷെ അമ്മ ഭയങ്കര സപ്പോർട്ട് ആയിരുന്നു. രാജിവെയ്ക്കും മുൻപ് എട്ടുകൊല്ലം മുൻപ് അമ്മ പറഞ്ഞു തുടങ്ങിയത് ആണ് ഈ കാര്യങ്ങൾ വെളിയിൽ പറയണം എന്ന്. ജോലി ചെയ്യാൻ താത്പര്യം ഇല്ലാ എന്ന് പറഞ്ഞു പലപ്പോഴും അമ്മയുടെ മുന്നിൽ ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഈ മൂവർ സംഘം കാരണം. ആദ്യം ആദ്യം ഞാൻ അമ്മയോട് പറഞ്ഞിരുന്നില്ല കാര്യം എന്താണ് എന്ന കാര്യം. പിന്നീടാണ് പറയുന്നത്. അന്ന് തൊട്ടു അമ്മ പറയുന്നതാണ് ഇതെല്ലാം വെളിയിൽ വരണം എന്ന്. ജീവിക്കാൻ ഉള്ള കാര്യങ്ങൾ നമുക്കുണ്ട്. ഇനി നീ എന്തിനു സ്ട്രഗിൾ ചെയ്യണം എന്ന്. ജോലി നിർത്താൻ ആണ് അമ്മ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സ്വത്തുണ്ട്. പക്ഷെ ഞങ്ങൾ ബിർളയും റ്റാറ്റയും അല്ല. സ്വത്തിൽ നിന്ന് വരുമാനം ഇല്ല. ജോലിയിൽ നിന്നാണ് വരുമാനം. ജീവിക്കാൻ സ്വത്ത് വിൽക്കേണ്ട ഗതികേട് വരും.
അപ്പോൾ ജോലി നിലനിർത്തേണ്ട ആവശ്യമുണ്ടായിരുന്നു. വയലും കുറച്ച് ഭൂമിയുമാണത്. അതിൽ വരുമാനം ഇല്ല. സ്റ്റഡി ആയി ലഭിക്കേണ്ട ഒരു ഇൻകം ആണ് വേണ്ടത്. ഇത് തേങ്ങ വെട്ടിയാൽ ലഭിക്കില്ല. ദിവസം ദിവസം തേങ്ങ വെട്ടാൻ എവിടെ കാണും. എല്ലാം ഞാൻ ഓർത്തു. തത്ക്കാലം മൂവർ സംഘത്തിന്റെ പിടിയിൽ നിന്ന് വഴുതിമാറി ജീവിക്കുക. ആ തീരുമാനമാണ് ഞാൻ കൈക്കൊണ്ടത്. വണ്ടിയുടെ ഇഎംഐ ഉണ്ട്, പെഴ്സണൽ ലോൺ ഉണ്ട്. ഇതെല്ലാം എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ആരുടേയും വീട്ടിൽ ഞാൻ പോയിരുന്നില്ല. ഇവരിൽ ആരുമായും വ്യക്തിപരമായ അടുപ്പം എനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പട്ടാളി മരിക്കും മുൻപ് ഇവർക്ക് എന്നോട് ഈ രീതിയിൽ ഉള്ള താത്പര്യം ഉണ്ടോ എന്ന് എനിക്ക് അറിയാനോ പറയാനോ കഴിയില്ല. പട്ടാളിയുടെ സദസിൽ ഞാൻ എപ്പോഴും കാണുമായിരുന്നു. പവിത്രൻ, ടി.വി.ചന്ദ്രൻ തുടങ്ങിയ എത്രയോ മഹാന്മാർ ഉള്ള സദസാണിത്. ആരും ഒരു ഘട്ടത്തിലും എന്നോടു മോശമായി ഒരിക്കലും പെരുമാറിയിരുന്നില്ല. അത്തരം ഒരനുഭവം എനിക്കുണ്ടായിരുന്നുമില്ല.പക്ഷെ പട്ടാളി മരിച്ചപ്പോൾ എല്ലാം മാറി മറിയുകയായിരുന്നു -നിഷാ ബാബു പറയുന്നു.
(പച്ചയായ ജീവിതാനുഭവങ്ങളുടെ ഉള്ളുപൊള്ളിക്കുന്ന നിഷാ ബാബുവിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇനി നാളെ)