- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മെട്രാഷ് 2 മൊബൈൽ ആപ്പ് ഉടൻ പ്രവർത്തിപ്പിച്ച് തുടങ്ങിക്കോളൂ; റോഡപകടങ്ങളിൽ ട്രാഫിക് പൊലീസിനെ കാത്തുനിൽക്കാതെ ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാക്കാം
ഖത്തറിലെ റോഡപകടങ്ങളിൽ ട്രാഫിക് പൊലീസിനെ കാത്തുനിൽക്കാതെ ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാക്കാനുള്ള മൊട്രാഷ് 2 മൊബൈൽ ആപ്പ് പ്രവർത്തനം ആരംഭിച്ചു. ഇനിമുതൽ ചെറിയ അപകടങ്ങളിൽ മെട്രാഷ് 2വിന്റെ സഹായത്തോടെ ഉടനടി തന്നെ ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാവും. പുതിയ മൊബൈൽ ആപ്പിന്റെ പ്രവർത്തനത്തോടെ ഗതാഗതം സുഗമമാക്കാൻ സാധിക്കുമെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ പ്രതീക്ഷ. റോഡപകടങ്ങളുണ്ടായാൽ ഉടനടി തന്നെ ആഭ്യന്തര വകുപ്പിന്റെ ഓൺലൈൻ സേവന വിഭാഗമായ മെട്രാഷ് വഴി ഇതിന്റെ ചിത്രങ്ങളെടുത്ത് അയച്ചുകൊടുക്കുകയാണ് വേണ്ടത്. അതേസമയം, മെട്രാഷ് 2 വഴി ഇൻഷൂറൻസിനായി അയക്കുമ്പോൾ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. അപകടം മൂലം ആർക്കും പരിക്കുകളൊന്നും സംഭവിക്കരുത്. അപകടം, രണ്ട് വാഹനങ്ങൾ മാത്രം ഉൾപ്പെട്ടതായിരിക്കണമെന്നും വ്യവസ്ഥ ചെയ്യണം. ഈ രണ്ടു വാഹനങ്ങളിലെ ഏതെങ്കിലും ഒരു ഡ്രൈവർക്ക് അപകടം റിപ്പോർട്ട് ചെയ്യാം. സംഭവം 48 മണിക്കൂറിനകം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ 1000 റിയാൽ പിഴയും ലഭിക്കും. ചിത്രങ്ങൾ അയക്കുമ്പോൾ ഖത്തർ ഐ.ഡി. നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പറുക
ഖത്തറിലെ റോഡപകടങ്ങളിൽ ട്രാഫിക് പൊലീസിനെ കാത്തുനിൽക്കാതെ ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാക്കാനുള്ള മൊട്രാഷ് 2 മൊബൈൽ ആപ്പ് പ്രവർത്തനം ആരംഭിച്ചു. ഇനിമുതൽ ചെറിയ അപകടങ്ങളിൽ മെട്രാഷ് 2വിന്റെ സഹായത്തോടെ ഉടനടി തന്നെ ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാവും. പുതിയ മൊബൈൽ ആപ്പിന്റെ പ്രവർത്തനത്തോടെ ഗതാഗതം സുഗമമാക്കാൻ സാധിക്കുമെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ പ്രതീക്ഷ.
റോഡപകടങ്ങളുണ്ടായാൽ ഉടനടി തന്നെ ആഭ്യന്തര വകുപ്പിന്റെ ഓൺലൈൻ സേവന വിഭാഗമായ മെട്രാഷ് വഴി ഇതിന്റെ ചിത്രങ്ങളെടുത്ത് അയച്ചുകൊടുക്കുകയാണ് വേണ്ടത്. അതേസമയം, മെട്രാഷ് 2 വഴി ഇൻഷൂറൻസിനായി അയക്കുമ്പോൾ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. അപകടം മൂലം ആർക്കും പരിക്കുകളൊന്നും സംഭവിക്കരുത്. അപകടം, രണ്ട് വാഹനങ്ങൾ മാത്രം ഉൾപ്പെട്ടതായിരിക്കണമെന്നും വ്യവസ്ഥ ചെയ്യണം. ഈ രണ്ടു വാഹനങ്ങളിലെ ഏതെങ്കിലും ഒരു ഡ്രൈവർക്ക് അപകടം റിപ്പോർട്ട് ചെയ്യാം. സംഭവം 48 മണിക്കൂറിനകം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ 1000 റിയാൽ പിഴയും ലഭിക്കും.
ചിത്രങ്ങൾ അയക്കുമ്പോൾ ഖത്തർ ഐ.ഡി. നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പറുകൾ, രണ്ട് വാഹനങ്ങളുടെയും ഫോട്ടോ, അപകടം നടന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ നൽകണം. അത് പരിശോധിച്ച് അംഗീകാരം നൽകാൻ മെട്രാഷ് 2 ഉപയോക്താവിനോട് ആവശ്യപ്പെടും. അത് അംഗീകരിച്ചാൽ കേസ് നമ്പർ സഹിതമുള്ള എസ്.എം.എസ്. അപകടം റിപ്പോർട്ട് ചെയ്തയാൾക്ക് ലഭിക്കും. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥരുടെ അംഗീകാരത്തിനായി ട്രാഫിക് ഡിപ്പാർട്ട്മെന്റിലേക്കും അയക്കും. തുടർന്ന് അപകടം റിപ്പോർട്ട് ചെയ്ത വ്യക്തിക്ക് ഇൻഷൂറൻസ് ക്ലെയിമിനായി ബന്ധപ്പെട്ട കമ്പനിയിലേക്ക് പോകുന്നതിനുള്ള രണ്ടാമത്തെ എസ്.എം.എസ്. സന്ദേശം ലഭിക്കും.
കൂടാതെ, ഫോട്ടോ എടുത്ത ഉടൻ ഗതാഗതം സുഗമമാക്കുന്നതിന് ഇരു വാഹനങ്ങളും നീക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വന്നതോടെ ചെറിയ അപകടങ്ങൾക്കു പോലും ഇൻഷൂറൻസ് ക്ലെയിമിനായി ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ പോവുകയോ, പൊലീസ് എത്തുന്നത് വരെ കാത്തു നിൽക്കുകയോ ചെയ്യണമായിരുന്നു.
നിലവിൽ മെട്രാഷ് വഴി നൂറിലധികം സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. റെസിഡന്റ്സ് പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഉൾപ്പടെയുള്ള സേവനങ്ങൾക്ക് മെട്രാഷ് ഉപയോഗിക്കാം. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉർദു, മലയാളം ഭാഷകളിൽ മെട്രാഷ് ആപ് പ്രവർത്തിപ്പിക്കാം.