സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പു തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്റുകൾക്ക് അർഹമായ അംഗീകാരം നൽകുക എ ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായുള്ള മെട്രോ മാർട്ട് ഈ വർഷം നടത്തു മെട്രോ ഫുഡ് അവാർഡിന്റെ നാലാമത് എഡിഷൻ മെയ് 22-ന് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ട'ലിൽ വൈകിട്ട് 4 ന് നടക്കും.

കേരള ടൂറിസം, കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപറേഷൻ, സൗത്ത് കേരള ഹോ'ലിയേഴ്‌സ് ഫോറം (എസ്.കെ.എച്.എഫ്), തുടങ്ങിയവരുമായി സഹകരിച്ചാണ് മെട്രോ ഫുഡ് അവാർഡ് -2018 സംഘടിപ്പിക്കുത്. നഗരത്തിലെ റെസ്റ്റോറന്റുകളുടെ വ്യവസായത്തിലുള്ള വൈശിഷ്ട്യവും ഊർജ്ജസ്വലതയും കണക്കിലെടുത്തായിരിക്കും മെട്രോ ഫുഡ് അവാർഡ് -2018 ന്റെ വിജയികളെ പ്രഖ്യാപിക്കുക. അതിനു പുറമെ റെസ്റ്റോറന്റുടമകൾക്ക് തൊഴിലിലുള്ള പ്രത്യേക വൈദഗ്ധ്യവും സൂക്ഷ്മബുദ്ധിയും ശുചിത്വവും പ്രവർത്തന നൈപുണ്യവുമൊക്കെ റെസ്റ്റോറന്റുകളുടെ വിജയികളെ നിർണ്ണയിക്കു പ്രധാന ഘടകങ്ങളാകും.

ആദരണീയരായ വ്യവസായ പ്രമുഖരും വിദഗ്ധരും അടങ്ങു ന്ന വിധികർത്താക്കളുടെ സമിതി എസ്.എം.എസ്., ഓലൈൻ വോട്ടിങ്, മിസ്റ്ററി ഷോപ്പിങ്, തുടങ്ങിയ മേഖലകളിൽ ഒരേ സമയം മേൽനോട്ടം വഹിച്ച് വളരെ സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തിരി ക്കുന്നത്.

'മികച്ച റസ്റ്റോറന്റുകൾ ഏതൊക്കെയാണെ് വോട്ട് ചെയ്ത് തിരഞ്ഞെടുക്കേണ്ടത് ഭക്ഷണം കഴിക്കുന്നവർ തന്നെയായിരിക്കണമെന്നാണ് ഞങ്ങൾ വിശ്വസിക്കുത്. മികച്ച ഭക്ഷണം നൽകുന്ന ഭക്ഷണശാലകൾ എതൊക്കെയാണ് എന്ന് കണ്ടുപിടിക്കേണ്ടത് ഉപഭോക്താക്കൾ തയൊണ്' മെട്രോ ഫുഡ് അവാർഡ് മാനേജിങ് ഡയറക്ടർ സിജി നായർ പറഞ്ഞു.

മെട്രോ ഫുഡ് അവാർഡ് ദാനം സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. കെ. മുരളീധരൻ എംഎ‍ൽഎ അദ്ധ്യക്ഷനായിരിക്കും. മെട്രോ എക്‌സ്‌പെഡിഷന്റെ ഉദ്ഘാടനം ഒ. രാജഗോപാൽ എംഎ‍ൽഎ ഷെഫ് നൗഷാദിന് നൽകി നിർവ്വഹിക്കും. മെട്രോ എക്‌സ്‌പെഡിഷന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം കെ.റ്റി.ഡി.സി. ചെയർമാൻ എം. വിജയകുമാർ നിർവ്വഹിക്കും. ലോഗോ പ്രകാശനം കേരള ടൂറിസം ഡയറക്ടർ ബാലകിര നിർവ്വഹിക്കുതാണ്. പ്രോഡക്ട് ലോഞ്ച് കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യൂ സോമതീരം നിർവ്വഹിക്കുന്നതാണ്.

എസ്.കെ.എച്ച്.എഫ്. പ്രസിഡന്റ് ചാക്കോപോൾ, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, സിഐഐ.തിരുവനന്തപുരം സോ ചെയർമാൻ എം.ആർ. നാരായണൻ, അറ്റോയി പ്രസിഡന്റ് പി.കെ. അനീഷ് കുമാർ, ഐ.എച്ച്.എം.സി.റ്റി. പ്രിൻസിപ്പൽ എൽ.വി കുമാർ, കെ.എച്ച്.ആർ.എ. രക്ഷാധികാരി ജി. സുധീഷ് കുമാർ, എസ്.ഐ.എച്ച്.ആർ.എ. വൈസ് പ്രസിഡന്റ് സുരേഷ് എം. പിള്ളൈ, ഡി.ചന്ദ്രസേനൻ നായർ, ചെറിയാൻ ഫിലിപ്പ്, എിവർ പങ്കെടുക്കും. രാജ് നിജിത് കൃതജ്ഞത രേഖപ്പെടുത്തും.