കൊച്ചി: ക്രിസ്തുമസിനെ കുറിച്ചുള്ള ഓർമ്മകൾ ഏത് പ്രവാസിയെയാണ് കോൾമയിർ കൊള്ളിക്കാത്തത്? അമ്മയുടെയും അച്ഛന്റെയും കൈയിൽ പിടിച്ച് പാതിരാ കുർബാനയ്ക്ക് പോയ ആ നാളുകളുടെ മധുരം പ്രായം കൊണ്ടോ കാലം കൊണ്ടോ മായിക്കാനാവുമോ? അതുകൊണ്ട് തന്നെ ക്രിസ്തുമസ് പടിവാതിൽക്കൽ എത്തിയപ്പോൾ പ്രവാസത്തിന്റെ അകലത്തിലിരുന്ന് മനസു നൊമ്പരപ്പെടുന്നുണ്ടാകും. നിങ്ങൾ ഇല്ലാതെ നിങ്ങളുടെ പ്രിയപ്പെട്ടവർ ഒത്തു കൂടുന്നു എന്നു കേട്ടാലോ? ആ നിരാശ ഇരട്ടിയാകും. എങ്കിൽ ഒരു കാര്യം ചെയ്യൂ. നിങ്ങളുടെ ആ മിസ്സിങ് മറക്കാൻ അവർക്ക് പ്രിയപ്പെട്ട എന്തെങ്കിലും ഒരു സമ്മാനം അയച്ചു കൊടുക്കൂ. ക്രിസ്തുമസ് സമ്മാനം റാപ്പ് പൊട്ടിച്ച് പ്രിയപ്പെട്ടവർ സന്തോഷിക്കുമ്പോൾ നിങ്ങളുടെ നിരാശ മാറട്ടെ.

ഓൺലൈൻ വഴി ഓർഡർ നൽകിയാൽ പണം നഷ്ടമാകുമോ എന്ന ഭയവും, സമയത്ത് സാധനം കിട്ടുമോ എന്ന ഭയവും ഒന്നും ഇനി വേണ്ട. മറുനാടൻ മലയാളി തന്നെ പ്രവാസികൾക്കായി അതിനൊരു സൗകര്യം ഒരുക്കുന്നുണ്ട്. മറുനാടന്റെ സഹോദര സ്ഥാപനമായ മെട്രോ മലയാളി ഒരുക്കുന്ന ക്രിസ്ത്മസ് സമ്മാന പദ്ധതിയുടെ ഭാഗമായിട്ടാണിത്. നിങ്ങൾക്ക് ധൈര്യമായി മെട്രോ മലയാളിയിൽ പോയി വേണ്ടത് ഓർഡർ ചെയ്യാനും പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഈ പദ്ധതിയിൽ നിരവധി സമ്മാനങ്ങൾ ഉണ്ടെങ്കിലും ഒരു ഹാൻഡ്മെയ്ഡ് കേക്ക് മാത്രമേയുള്ളൂ. വ്യത്യസ്തമായ കേക്കുകൾ വേണമെങ്കിൽ മറ്റൊരു ലിങ്കിൽ കൂടി നിങ്ങൾ ഈ വാർത്തയ്ക്കൊപ്പം നൽകുന്നുണ്ട്. ധൈര്യമായി ഷോപ്പ് ചെയ്തോളൂ. ഞങ്ങളുടെ ഗ്യാരണ്ടി നിങ്ങൾക്കുണ്ട്.

രണ്ട് വർഷം മുമ്പ് മെട്രോ മലയാളി ആരംഭിച്ച സെന്റ് എ ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി തന്നെയാണ് ക്രിസ്തുമസ് ഗിഫ്റ്റ് നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ജന്മദിനമോ വിവാഹ വാർഷികത്തിനോ അടക്കം ആഘോഷ വേളകളിൽ പ്രിയപ്പെട്ടവർക്ക് സമ്മാനം എത്തിച്ചു നൽകുന്ന വിധത്തിലാണ് മെട്രോ മലയാളി സെന്റ് എ ഗിഫ്റ്റ് പദ്ധതി ആരംഭിച്ചിരുന്നത്. കേക്ക്, പൂവ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, പെർഫ്യൂം തുടങ്ങിയ വിവിധ സാധനങ്ങൾ സുഹൃത്തുക്കൾക്ക് സമ്മാനിക്കാൻ ഉതുകുന്ന വിധത്തിലാണ് സെന്റ് എ ഗിഫ്റ്റ് പദ്ധതിയിലൂടെ ഞങ്ങൾ എത്തിക്കുക.

മുൻവർഷങ്ങളിൽ പ്രവാസി മലയാളികൾ അടക്കം ഉപയോഗപ്പെടുത്തിയ സെന്റ് എ ഗിഫ്റ്റ് പദ്ധതി ഈ സന്തോഷ വേളയിലും ഉപയോഗപ്പെടുത്താം. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ക്രിസ്തുമസിന് വിവിധ തരം സമ്മാനങ്ങൾ നൽകാനുള്ള സൗകര്യവും മെട്രോ മലയാളി ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്തുള്ളവർക്കും നാട്ടിൽ ഗിഫ്റ്റ് എത്തിക്കാൻ ഈ പദ്ധതി ഉപയോഗിക്കാവുന്നതാണ്.

വളരെ എളുപ്പത്തിലും സൗകര്യ പ്രദമായ വിധത്തിലുമാണ് മെട്രോ മലയാളി സമ്മാനങ്ങൾ വീട്ടിലെത്തിക്കാനുള്ള ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. പ്രവാസികൾക്കും മറ്റ് നഗരങ്ങളിൽ ജോലി നോക്കുന്നവർക്കും ഏറെ പ്രയോജനപ്രദമായ വിധത്തിൽ ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന് വേണ്ടി നിങ്ങൾ ആദ്യം ചെയ്യേണ്ടത് മെട്രോ മലയാളി സൈറ്റ് ഓപ്പൺ ചെയ്യുകയാണ്. മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്താൽ ക്രിസ്തുമസ് സ്പെഷ്യൽ സെക്ഷനിലേക്ക് നേരിട്ടെത്താം. മെട്രോ മലയാളി സൈറ്റിന്റെ മെയിൻ പേജിൽ കാണുന്ന Christmas Special എന്ന ബാന്നറിൽ ക്ലിക്കു ചെയ്തോ, വലതുവശത്ത് സെന്റ് എ ഗിഫ്റ്റ് എന്ന സെക്ഷനിൽ ക്ലിക് ചെയ്യുമ്പോൾ തുറന്നു വരുന്ന പേജിൽ കൊടുത്തിരിക്കുന്ന Christmas Special എന്ന ബാന്നറിൽ ക്ലിക്ക് ചെയ്തോ നിങ്ങൾക്ക് ക്രിസ്തുമസ് ഗിഫ്റ്റ് പേജിൽ എത്താം. ഈ ക്രിസ്തുമസ് ഗിഫ്റ്റ് പേജിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ളത് സെലക്ട് ചെയ്യാം.

കുട്ടികൾക്കുള്ള വിവധതരം ടീ ഷർട്ടുകൾ, ജീൻസുകൾ, ബെൽറ്റ്, ക്രിസ്തുമസ് ബാഡ്ജ്, ഹാൻഡ് ബാൻഡ്, പെൺകുട്ടികൾക്കായുള്ള ക്രിസ്തുമസ് സ്പെഷ്യൽ ഹെയർ ബാൻഡുകൾ, ക്രിസ്തുമസ് ട്രീ ഡെക്കറേഷൻ ഐറ്റംസ്, റൂം ഡെക്കറേഷൻ ഐറ്റംസ്, തുടങ്ങി ഒരു സന്തോഷ വേളയിൽ ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് തന്നെയാണ് ക്രിസ്തുമസ് സ്പെഷ്യൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഇവയുടെ എല്ലാം ചിത്രവും വിലയും കാണാം. ഇതിൽ ആവശ്യമുള്ള ഗിഫ്റ്റ് ക്ലിക് ചെയ്ത് ഓർഡർ ചെയ്യാവുന്നതാണ്.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ക്രിസ്തുമസ് ഗിഫ്റ്റ് സെലക്ട് ചെയ്താൽ പണം അടയ്ക്കാനുള്ള ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എവിടെയാണ് എത്തിക്കേണ്ടതെന്ന് അഡ്രസും ഫോൺനമ്പറും നൽകണം. ഏതു നഗരങ്ങത്തിൽ നിങ്ങളുടെ ഗിഫ്റ്റ് എത്തിക്കുന്നതിനും ഡെലിവറി ചാർജ്ജിൽ വ്യത്യാസം വരുന്നില്ല എന്നതും ഒരേ അഡ്രസിലേയ്ക്ക് ഒരേ സമയം ഒന്നിലധികം ഗിഫ്റ്റ് അയയ്ക്കുന്നതിനും പ്രത്യേകം ഡെലിവറി ചാർജ്ജ് ഈടാക്കുന്നില്ല എന്നതും ഞങ്ങളുടെ പ്രത്യേകതയാണ്. നിങ്ങളുടെ ഓർഡർ വിശദാംശങ്ങൾ ഇമെയിൽ വഴി ലഭിക്കുന്നതാണ്. ഇൻബോക്സ് മെയില് ലഭിച്ചില്ല എങ്കിൽ സ്പാം ബോക്സ് കൂടി ചെക്ക് ചെയ്യുക.