- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുസ്തകം വാങ്ങാൻ ആലോചിക്കുമ്പോൾ ഒരു ക്ലിക്ക് അകലെ ഇനി മറുനാടൻ മലയാളി; ബാലസാഹിത്യം മുതൽ വിശ്വസാഹിത്യം വരെ...; കുറഞ്ഞ വിലയിൽ നിങ്ങളാഗ്രഹിക്കുന്ന പുസ്തകങ്ങളുമായി മെട്രോ മലയാളി ബുക് സ്റ്റോർ പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: 'വായിച്ചാലേ വളരൂ' എന്നാണ് പഴയകാല പ്രമാണം. മലയാളികളുടെ കാര്യത്തിൽ ഇക്കാര്യം അച്ചട്ടാണ്. കാലമെത്ര മാറിയായിലും മലയാളിയുടെ വായനാ അഭിരുചിയിൽ സാരമായ മാറ്റം വന്നിട്ടില്ല. എം ടി വാസുദേവൻ നായരും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം ഇപ്പോവും മലയാളികളുടെ പ്രിയപ്പെട്ട നോവലിസ്റ്റുകളാണ്. ഇവരുടെ പുസ്തകങ്ങൾ എങ്ങനെയെങ്കിലും സ്വരൂക്കൂട്ടി വായിച്ചിരുന്നവരാണ് മലയാളികൾ. വായനയുടെ സ്വഭാവം പുസ്‌കതങ്ങളിൽ നിന്നും ഓൺലൈനിലേക്കും മറ്റു മാർഗ്ഗങ്ങളിലേക്കും മാറിയപ്പോഴും ഇവർ പ്രിയ കഥാകാരന്മാരായി നിന്നു. സംസ്ഥാനത്ത് പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ശീലം മലയാളികൾക്ക് ഇപ്പോഴുമുണ്ട്. പുസ്തക വിൽപ്പനയിൽ വളർച്ച തന്നെയാണ് ഉണ്ടാകുന്നതെന്ന കാര്യം കൂടി പരിശോധിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും. എന്നാൽ വായനയെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം അവർ നേരിടുന്ന പ്രധാന പ്രശ്‌നം പലർക്കും അവർക്ക് ആവശ്യമുള്ള പുസ്തകങ്ങൾ ലഭിക്കുന്നില്ല എന്നതാണ്. ഇനി കിട്ടിയാൽ അത് മാന്യമായ വിലയിൽ ലഭ്യമാക്കാറുമില്ല എന്നതും പ്രശ്‌നമായി നിലനിൽക്കുന്നു.
തിരുവനന്തപുരം: 'വായിച്ചാലേ വളരൂ' എന്നാണ് പഴയകാല പ്രമാണം. മലയാളികളുടെ കാര്യത്തിൽ ഇക്കാര്യം അച്ചട്ടാണ്. കാലമെത്ര മാറിയായിലും മലയാളിയുടെ വായനാ അഭിരുചിയിൽ സാരമായ മാറ്റം വന്നിട്ടില്ല. എം ടി വാസുദേവൻ നായരും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം ഇപ്പോവും മലയാളികളുടെ പ്രിയപ്പെട്ട നോവലിസ്റ്റുകളാണ്. ഇവരുടെ പുസ്തകങ്ങൾ എങ്ങനെയെങ്കിലും സ്വരൂക്കൂട്ടി വായിച്ചിരുന്നവരാണ് മലയാളികൾ. വായനയുടെ സ്വഭാവം പുസ്‌കതങ്ങളിൽ നിന്നും ഓൺലൈനിലേക്കും മറ്റു മാർഗ്ഗങ്ങളിലേക്കും മാറിയപ്പോഴും ഇവർ പ്രിയ കഥാകാരന്മാരായി നിന്നു. സംസ്ഥാനത്ത് പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ശീലം മലയാളികൾക്ക് ഇപ്പോഴുമുണ്ട്. പുസ്തക വിൽപ്പനയിൽ വളർച്ച തന്നെയാണ് ഉണ്ടാകുന്നതെന്ന കാര്യം കൂടി പരിശോധിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും.
എന്നാൽ വായനയെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം അവർ നേരിടുന്ന പ്രധാന പ്രശ്‌നം പലർക്കും അവർക്ക് ആവശ്യമുള്ള പുസ്തകങ്ങൾ ലഭിക്കുന്നില്ല എന്നതാണ്. ഇനി കിട്ടിയാൽ അത് മാന്യമായ വിലയിൽ ലഭ്യമാക്കാറുമില്ല എന്നതും പ്രശ്‌നമായി നിലനിൽക്കുന്നു. ഈ അവസരത്തിലാണ് പുസ്തക പ്രേമികൾക്ക് വായനക്ക് അവസരം ഒരുക്കാൻ മറുനാടൻ കുടുംബത്തിൽ നിന്നും ഒരു സംരംഭം വരുന്നത്. വായനക്കാർക്കായി അവർക്ക് ആവശ്യമുള്ള എല്ലാ തരത്തിലുമുള്ള പുസ്തകങ്ങൾ ലഭ്യമാക്കാനുള്ള ശ്രമവുമായി മുന്നിലെത്തിയത് മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ മെട്രോ മലയാളിയാണ്. ഇതിനായി മെട്രോ മലയാളി ഏറ്റവും പുതിയ ഓൺലൈൻ ബുക്ക് സ്റ്റോർ പ്രവർത്തനം ആരംഭിച്ചു.
കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് ആവശ്യമായ ബുക്കുകൾ നിങ്ങളുടെ കൈകളിലെത്തും. മലയാളത്തിലെ വിഖ്യാത കൃതികൾ മുതൽ കുട്ടികഥകൾ വരെ ഓൺലൈൻ ബുക്ക് സ്റ്റോറിൽ ലഭ്യമാണ്. ന്യൂ ബുക്ക്സ്, ബെസ്റ്റ് സെല്ലർ, ക്രിട്ടിസിസം, ട്രാവലോഗ്, ഹെൽത്ത്, ഹിസ്റ്ററിസ്, എസ്സേ, ഓട്ടോബയോഗ്രഫി എന്നിങ്ങനെ വിവിധ കാറ്റഗറികളിൽ ബുക്കുകൾ ലഭ്യമാണ്. ഇത് കൂടാതെ നോവൽ, കഥ, കവിത, ചെറുകഥ തുടങ്ങിയ കാറ്റഗറികളിലെയും പുസ്തകങ്ങൾ ലഭ്യമാണ്. 59 കാറ്റഗറികളിലായി നിരവധി പുസ്തകങ്ങൾ ലഭ്യമാണ്.
കുറഞ്ഞ പബ്ലിഷിങ് നിരക്കിൽ പുസ്തകങ്ങൾ ലഭിക്കുന്നതിനൊപ്പം 60 രൂപ മാത്രമാണ് ഡെലിവറി ചാർജ് ഈടാക്കുന്നത്. പുസ്തകങ്ങൾ വാങ്ങാനായി ആഡ് ടു കാർട്ടർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. പിന്നീട് വരുന്ന വിൻഡോയിൽ അഡ്രസും അക്കൗണ്ട് വിവരങ്ങളും നൽകിയാൽ മതി.
ബുക്ക്‌സ്റ്റോറിലേക്ക് പ്രവേശിക്കാനായി മെട്രോയുടെ(http://bookstore.metromalayali.in/) ബുക്ക് സ്‌റ്റോർ സന്ദർശിക്കുക.