- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടം സൂപ്പർഹിറ്റായപ്പോൾ സംവിധായകന് കിടിലൻ സമ്മാനവുമായി നിർമ്മാതാവ്; 'മെക്സിക്കൻ അപാരത'യുടെ സംവിധായകന് 'ടൊയോട്ടെ ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് അനൂപ് കണ്ണൻ
കൊച്ചി: ക്യാംപസുകൾ ഏറ്റെടുത്ത് വിജയിപ്പിച്ച ചിത്രമാണ് ടൊവിനോ നായകനായ ഒര മെക്‌സിക്കൻ അപാരത. ചിത്രം വിജയമായതിന്റെ ക്രെഡിറ്റ് സംവിധായകന് നൽകുകയാണ് നിർമ്മാതാവ് അനൂപ് കണ്ണൻ. അതുകൊണ്ട് തന്നെ നവാഗതനായ സംവിധായകൻ ടോം ഇമ്മിട്ടിക്ക് നിർമ്മാതാവ് അനൂപ് കണ്ണൻ സമ്മാനിച്ചത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ്. മെക്സിക്കൻ അപാരതയുടെ വിജയത്തിന് പിന്നിൽ ടോമിന്റെ ഒരു പ്രത്യേക അദ്ധ്വാനവും കൂടിയുണ്ടെന്ന് അനൂപ് കണ്ണൻ പറഞ്ഞു. തൃശ്ശൂരിലെ ഷോറൂമിൽ വെച്ച് കാർ കൈമാറുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ടോ ഇമ്മട്ടി ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. 100 ദിവസം പിന്നിട്ട ചിത്രം 20 കോടിയലധികം രൂപയുടെ കളക്ഷനും കരസ്ഥമാക്കി. 10.17 കോടിയാണ് ആദ്യ നാല് ദിവസങ്ങളിൽ നിന്ന് 'അപാരത' നേടിയത്. രണ്ട് കോടി രൂപയായിരുന്ന ചിത്രത്തിന്റെ ബജറ്റ്. മലയാളസിനിയിൽ ഏറ്റവും വലിയ ഇനിഷ്യൽ നേടിയ സിനിമയിലൊന്നാണ് 'മെക്‌സിക്കൻ അപാരത'. ടൊവീനോ തോമസിനൊപ്പം നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അ
കൊച്ചി: ക്യാംപസുകൾ ഏറ്റെടുത്ത് വിജയിപ്പിച്ച ചിത്രമാണ് ടൊവിനോ നായകനായ ഒര മെക്‌സിക്കൻ അപാരത. ചിത്രം വിജയമായതിന്റെ ക്രെഡിറ്റ് സംവിധായകന് നൽകുകയാണ് നിർമ്മാതാവ് അനൂപ് കണ്ണൻ. അതുകൊണ്ട് തന്നെ നവാഗതനായ സംവിധായകൻ ടോം ഇമ്മിട്ടിക്ക് നിർമ്മാതാവ് അനൂപ് കണ്ണൻ സമ്മാനിച്ചത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ്.
മെക്സിക്കൻ അപാരതയുടെ വിജയത്തിന് പിന്നിൽ ടോമിന്റെ ഒരു പ്രത്യേക അദ്ധ്വാനവും കൂടിയുണ്ടെന്ന് അനൂപ് കണ്ണൻ പറഞ്ഞു. തൃശ്ശൂരിലെ ഷോറൂമിൽ വെച്ച് കാർ കൈമാറുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ടോ ഇമ്മട്ടി ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു.
100 ദിവസം പിന്നിട്ട ചിത്രം 20 കോടിയലധികം രൂപയുടെ കളക്ഷനും കരസ്ഥമാക്കി. 10.17 കോടിയാണ് ആദ്യ നാല് ദിവസങ്ങളിൽ നിന്ന് 'അപാരത' നേടിയത്. രണ്ട് കോടി രൂപയായിരുന്ന ചിത്രത്തിന്റെ ബജറ്റ്. മലയാളസിനിയിൽ ഏറ്റവും വലിയ ഇനിഷ്യൽ നേടിയ സിനിമയിലൊന്നാണ് 'മെക്‌സിക്കൻ അപാരത'.
ടൊവീനോ തോമസിനൊപ്പം നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.