- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കൻ പൗരത്വമുള്ള സ്ത്രീയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കള്ള വോട്ട് ചെയ്യൽ; മെക്സിക്കൻ യുവതി അറസ്റ്റിൽ
ഹൂസ്റ്റൺ: അമേരിക്കൻ പൗരത്വമുള്ള സ്ത്രീയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് നിയമ വിരുദ്ധമായി വോട്ട് ചെയ്ത മെക്സിൻ പൗരത്വമുള്ള ലോറാ ജനിത് ഗാർസയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് മോണ്ട് ഗോമറി കൗണ്ടി ജയിലിൽ അടച്ചു. 150000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.2004, 2012, 2016 തിരഞ്ഞെടുപ്പുകളിൽ ഇവർ വോട്ട് ചെയ്തതായി ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സറ്റന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു. അധികൃതമായി വോട്ട് രേഖപ്പെടുത്തൽ, തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ച് ഇവരുടെ പേരിൽ കേസ്സെടുക്കുമെന്നും അറ്റോർണി ഓഫീസ് അറിയിച്ചു.കുറ്റം തെളിയുകയാണെങ്കിൽ 20 വർഷം വരെ തടവും, 10000 ഡോളർ പിഴയും ലഭിക്കാവുന്ന കേസ്സാണിത്. തിരഞ്ഞെടുപ്പ് സുതാര്യമായി നടക്കുന്നുണ്ടെന്ന് പൗരന്മാരെ ബോധ്യപ്പെടുത്തുന്നതിന് ഇത്തരം നടപടികൾ ഉപകരിക്കുമെന്നും ഓഫീസ് പറയുന്നു.ആൻജി യദീരസമോറ എന്ന അപര നാമത്തിലാണ് ഇവർ ഹാരിസ് കൗണ്ടിയിൽ വോട്ടറായി രജിസ്റ്റർ ചെയ്തത്. ഇതേ പേരിൽ ഇവർ പാസ്പോർട്ടിന് നൽകുന്ന അപേക്ഷ അംഗീകരിച്ചു വിതരണം ചെയ്ത പാ
ഹൂസ്റ്റൺ: അമേരിക്കൻ പൗരത്വമുള്ള സ്ത്രീയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് നിയമ വിരുദ്ധമായി വോട്ട് ചെയ്ത മെക്സിൻ പൗരത്വമുള്ള ലോറാ ജനിത് ഗാർസയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് മോണ്ട് ഗോമറി കൗണ്ടി ജയിലിൽ അടച്ചു. 150000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.2004, 2012, 2016 തിരഞ്ഞെടുപ്പുകളിൽ ഇവർ വോട്ട് ചെയ്തതായി ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സറ്റന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.
അധികൃതമായി വോട്ട് രേഖപ്പെടുത്തൽ, തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ച് ഇവരുടെ പേരിൽ കേസ്സെടുക്കുമെന്നും അറ്റോർണി ഓഫീസ് അറിയിച്ചു.കുറ്റം തെളിയുകയാണെങ്കിൽ 20 വർഷം വരെ തടവും, 10000 ഡോളർ പിഴയും ലഭിക്കാവുന്ന കേസ്സാണിത്.
തിരഞ്ഞെടുപ്പ് സുതാര്യമായി നടക്കുന്നുണ്ടെന്ന് പൗരന്മാരെ ബോധ്യപ്പെടുത്തുന്നതിന് ഇത്തരം നടപടികൾ ഉപകരിക്കുമെന്നും ഓഫീസ് പറയുന്നു.ആൻജി യദീരസമോറ എന്ന അപര നാമത്തിലാണ് ഇവർ ഹാരിസ് കൗണ്ടിയിൽ വോട്ടറായി രജിസ്റ്റർ ചെയ്തത്. ഇതേ പേരിൽ ഇവർ പാസ്പോർട്ടിന് നൽകുന്ന അപേക്ഷ അംഗീകരിച്ചു വിതരണം ചെയ്ത പാസ്പോർട്ടും കണ്ടു കിട്ടിയിട്ടുണ്ട്. ടെക്സസിൽ കള്ള വോട്ട് ചെയ്തവർക്കെതിരെ കർശന നടപടികളാണ് അറ്റോർണി ഓഫീസ് സ്വീകരിച്ചിരിക്കുന്നത്