- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളെ തമ്മിലടിപ്പിച്ചത് റിയാലിറ്റി ഷോ; വർഷങ്ങൾ നീണ്ട പിണക്കത്തിനൊടുവിൽ എംജി ശ്രീകുമാറും എം ജയചന്ദ്രനും വീണ്ടും ഒന്നിച്ചു; പിണക്കം തീർക്കാൻ മുൻകൈ എടുത്തത് പിഷാരടിയും മണിയൻ പിള്ള രാജുവും
സിനിമാ സംഗീതത്തിലെ കുലപതികളാണ് എം ജി ശ്രീകുമാറും എം ജയചന്ദ്രനും. ഒരാൾ സംഗീത സംവിധായകനായി തിളങ്ങുമ്പോൾ മറ്റൊരാൾ പാട്ടുകൾ പാടിയാണ് ജനമനസ്സിൽ ഇടം നേടിയത്. അതുകൊണ്ട് ഇരുവരും മലയാളികൾക്ക് പ്രിയപ്പെട്ടത് തന്നെ. കുട്ടിക്കാലം മുതൽക്കേ എം ജി ശ്രീകുമാറും എം ജയചന്ദ്രനും കൂട്ടുകാരായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങളായി ഇരുവരും കട്ട പിണക്കത്തിലും ആയിരുന്നു. തങ്ങളുടെ പിണക്കത്തിലേക്ക് വഴിവെച്ചത് ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടി നടത്തിയ നാടകമായിരുന്നു എന്നാണ് എം ജി ശ്രീകുമാർ പറയുന്നത്. പിണക്കങ്ങളും ഇണക്കങ്ങളുമില്ലാത്ത ബന്ധങ്ങളുണ്ടോ? അങ്ങനെയൊരു ബന്ധത്തെപ്പറ്റിയുള്ള കുറിപ്പ് ഗായകൻ എം.ജി.ശ്രീകുമാർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. സംഗീത സംവിധായകൻ എം.ജയചന്ദ്രനോടൊപ്പമിരിക്കുന്ന ആ ചിത്രം പങ്കുവച്ച് അദ്ദേഹം പറഞ്ഞ ആ പിണക്കത്തിനു പിന്നിലെ കഥ മനോരമ ഓൺൈലനിലൂടെ വെളിപ്പെടുത്തുന്നു... വലിയ കാര്യമൊന്നുമില്ല. എല്ലാവരുടെ ജീവിതത്തിലുമുണ്ടാകുമല്ലോ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ. ഇവിടെയും അതുതന്നെ. എന്റെ വീട് തിരുവനന്തപുരത്തെ ജഗ
സിനിമാ സംഗീതത്തിലെ കുലപതികളാണ് എം ജി ശ്രീകുമാറും എം ജയചന്ദ്രനും. ഒരാൾ സംഗീത സംവിധായകനായി തിളങ്ങുമ്പോൾ മറ്റൊരാൾ പാട്ടുകൾ പാടിയാണ് ജനമനസ്സിൽ ഇടം നേടിയത്. അതുകൊണ്ട് ഇരുവരും മലയാളികൾക്ക് പ്രിയപ്പെട്ടത് തന്നെ.
കുട്ടിക്കാലം മുതൽക്കേ എം ജി ശ്രീകുമാറും എം ജയചന്ദ്രനും കൂട്ടുകാരായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങളായി ഇരുവരും കട്ട പിണക്കത്തിലും ആയിരുന്നു. തങ്ങളുടെ പിണക്കത്തിലേക്ക് വഴിവെച്ചത് ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടി നടത്തിയ നാടകമായിരുന്നു എന്നാണ് എം ജി ശ്രീകുമാർ പറയുന്നത്.
പിണക്കങ്ങളും ഇണക്കങ്ങളുമില്ലാത്ത ബന്ധങ്ങളുണ്ടോ? അങ്ങനെയൊരു ബന്ധത്തെപ്പറ്റിയുള്ള കുറിപ്പ് ഗായകൻ എം.ജി.ശ്രീകുമാർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. സംഗീത സംവിധായകൻ എം.ജയചന്ദ്രനോടൊപ്പമിരിക്കുന്ന ആ ചിത്രം പങ്കുവച്ച് അദ്ദേഹം പറഞ്ഞ ആ പിണക്കത്തിനു പിന്നിലെ കഥ മനോരമ ഓൺൈലനിലൂടെ വെളിപ്പെടുത്തുന്നു...
വലിയ കാര്യമൊന്നുമില്ല. എല്ലാവരുടെ ജീവിതത്തിലുമുണ്ടാകുമല്ലോ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ. ഇവിടെയും അതുതന്നെ. എന്റെ വീട് തിരുവനന്തപുരത്തെ ജഗതിയിലാണ്. കുട്ടന്റേത് (എം.ജയചന്ദ്രൻ) പൂജപ്പുരയിലും. കുഞ്ഞിലേ മുതൽക്കേ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ നല്ല സ്‌നേഹബന്ധത്തിലാണ്.
കുട്ടൻ എനിക്കെന്റെ അനുജനെ പോലെയും. അദ്ദേഹത്തിന്റെ ഒത്തിരി പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്. പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ. അങ്ങനെയിരിക്കെയാണ് ഒരു റിയാലിറ്റി ഷോയിൽ വിധികർത്താക്കളായി എത്തുന്നത്. പരിപാടിക്കു വേണ്ടി കളിച്ച കളി കാര്യമായി മാറുകയായിരുന്നു.
പരിപാടിയുടെ പ്രൊമോഷനു വേണ്ടി ഞങ്ങൾ മത്സരാർഥികളുടെ പ്രകടനത്തേയും പാട്ടിനേയും കുറിച്ച് പരസ്പരം തർക്കിക്കുന്ന കുറേ കാര്യങ്ങൾ അവർക്ക് വേണമായിരുന്നു. അത് ഒരു നാടകം മാത്രമായിരുന്നു. പക്ഷേ സംഗതി ഞങ്ങളുടെ കയ്യിൽ നിന്നേ പോയി. കുറേ കഴിഞ്ഞപ്പോൾ മനഃപൂർവം പറയുന്നതാണെന്ന് തോന്നി ഞങ്ങൾക്കിരുവർക്കും തോന്നി.
എം.ജി.ശ്രീകുമാറിനോട് അങ്ങനെ പറഞ്ഞത് നന്നായി, അദ്ദേഹത്തിന് ഒന്നുമറിയില്ല എന്ന് കുട്ടനോടും കുട്ടനെ കുറിച്ച് എന്നോടും ഇങ്ങനെയൊക്കെ പറയുന്ന ഒരുപാട് ഫോൺ കോളുകളും എത്തി. പരിപാടിയിൽ കാണുമ്പോൾ സ്വാഭാവികമായും ആളുകൾ വിളിക്കുമല്ലോ. അവരെ കുറ്റംപറയാനാകില്ല. പതിയെ പതിയെ ഞങ്ങൾക്കിടയിലെ ബന്ധം അകലുകയായിരുന്നു. കുറേ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവൃത്തിക്കേണ്ടതായിരുന്നു. അത് ഈ പിണക്കം കാരണം മാറിപ്പോയി. എന്തോ ഒരു ഘടകം ഞങ്ങളെ പഴയ പോലുള്ള സൗഹൃദത്തിൽ നിന്ന് മാറ്റിനിർത്തി.
പിന്നീടിപ്പോൾ വർഷങ്ങൾക്കു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത് മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പഞ്ചവർണതത്ത എന്ന ചിത്രത്തിനായി ഞങ്ങൾ ഒന്നിക്കുകയാണ്. അവർ ഇരുവരുടെയും ആഗ്രഹമായിരുന്നു ഞാൻ ഈ ചിത്രത്തിൽ പാടണം എന്നുള്ളത്. കുട്ടനോട് അത് പറഞ്ഞപ്പോൾ എതിർത്തില്ല. ആദ്യം ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു പാട്ട് പഠിച്ചു. പിന്നെ പാടിത്തുടങ്ങിയപ്പോൾ അത് ശരിയായി.
സംഗീതത്തിന് എല്ലാ പിണക്കങ്ങളേയും േദഷ്യങ്ങളേയും മായ്ച്ചു കളയാനുള്ള ശക്തിയുണ്ടല്ലോ. സംഗീതത്തിനു മാത്രമേ അത് സാധിക്കൂ. ഞാൻ കുട്ടനോടു പറഞ്ഞു, ആകെ ഒരു ജീവിതമേയുള്ളൂ. നമ്മളിങ്ങനെ പിണങ്ങിയിരുന്നിട്ടൊന്നും കാര്യമില്ല. നമുക്ക് സംഗീതത്തെ സ്‌നേഹിച്ച് മുന്നോടു പോകാം. അത് കേട്ടപ്പോൾ ഞങ്ങൾക്കിടയിലെ പിണക്കമൊക്കെ പാറിപ്പോയി....അതാണു കാര്യം. വലിയ പ്രശ്‌നമൊന്നുമില്ല. മനസിലെവിടെയോ ആ തർക്കങ്ങളൊക്കെ കയറി കൊണ്ടു പിണക്കാമായി മാറിയതാണ്. കുട്ടൻ ഈണമിടുന്ന മോഹൻലാൽ ചിത്രം ഒടിയനിലും ഞാൻ പാടുന്നുണ്ട്.