ഷാർജ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജയുടെ ആഭിമുഖ്യത്തിൽ 'മഹാപ്രളയത്തോട് കേരളം പറയുന്നു; ഞങ്ങൾ അതിജീവിക്കും ഉയർത്തെഴുന്നേൽക്കും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രചോദനാത്മക പ്രസംഗവേദി സംഘടിപ്പിക്കുന്നു.

സപ്തംബർ 22 ശനിയാഴ്ച 6.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക്: 0551761325