ഷാർജ: മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ പുനർനിർമ്മാണത്തെകുറിച്ച് 'മഹാപ്രളയത്തോട് കേരളം പറയുന്നു;ഞങ്ങൾ അതിജീവിക്കും, ഉയർത്തെഴുന്നേൽക്കും' എന്ന വിഷയത്തിൽ നടത്തിയ പ്രചോദനാത്മക പ്രസംഗ മത്സരം ശ്രദ്ധേയമായി. യു. എ. ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത 16 പേർ മത്സരത്തിൽ പങ്കെടുത്തു.കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള നിർദ്ദേശങ്ങൾ മത്സരാർത്ഥികൾ പങ്കുവെച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൺ ഉദ്ഘാടനം ചെയ്തു. എം. ജി.സി.എഫ് ഷാർജ പ്രസിഡണ്ട് വി.കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.കെ.ബാലകൃഷ്ണൻ, നിസാർ തളങ്കര, ഷിബു ജോൺ, കെ.എം.നൗഷാദ്, ജഗദീഷ് പഴശ്ശി എന്നിവർ സംസാരിച്ചു. ജോ ജോ.സി. കാഞ്ഞിരക്കാടൻ മോഡറേറ്റർ ആയിരുന്നു.

പ്രചോദനാത്മക പ്രസംഗ മത്സരത്തിൽ സൽജിൻ കളപ്പുര ഒന്നാ സ്ഥാനവും, അഡ്വ: ബി.ഷാജി രണ്ടാം സ്ഥാനവും, അന്നമ്മ ലൂസി മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന.സെക്രട്ടറി അബ്ദുള്ള മല്ലിച്ചേരി ട്രോഫികൾ സമ്മാനിച്ചു.