കുവൈത്ത് സിറ്റി:മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും,പരിശുദ്ധ പരുമല തിരുമേനിയാൽ 1902-ൽ സ്ഥാപിതമായ എം.ജി.എം. ഹയർ സെക്കന്ററി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ എം.ജി.എം അലുമ്‌നി കുവൈത്ത് ചാപ്റ്ററിന്റെ രണ്ടാം വാർഷികം മെയ്‌ 6 ശനിയാഴ്ച വൈകിട്ട് 7 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്നു.

പരിപാടിയുടെ ഉദ്ഘാടനം കുവൈത്തിലെ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി സിബി യു.എസ് നിർവ്വഹിച്ചു.അലുമ്‌നി പ്രസിഡന്റ് ഷിബു ജോണി അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി രെഞ്ചു വേങ്ങൽ സ്വാഗതം ആശംസിച്ചു.അഡ്വക്കേറ്റ് ജോൺ തോമസ്, റെവ.തോമസ് റമ്പാൻ,കെ എസ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പ്രശസ്ത ചിത്രകാരൻ ഡോ.ജോണാർട്‌സ് കലാഭവൻ തന്റെ 610 മത് കാരികേച്ചർ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി സിബി യു.എസ് വേദിയിൽ വച്ച് നൽകി.അലുമ്‌നിയിലെ കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി.കുവൈത്തിൽ നിന്ന് ഉപരിപഠനാർത്ഥം ഉപരി പഠനാർത്ഥം നാട്ടിലേക്ക് പോകുന്ന അംഗങ്ങളുടെ കുട്ടികൾക്കും,പരിപാടികൾ അവതരിപ്പിച്ചവർക്കും ചടങ്ങിൽ മെമേന്റോകൾ നൽകി ആദരിച്ചു.

പരിപാടിയുടെ ജനറൽ കൺവീനർ അലക്‌സ് എ.ചാക്കോ നന്ദി രേഖപ്പെടുത്തി.പരിപാടിക്ക് സനിൽ ജോൺ ചേരിയിൽ,റിനു.റ്റി.സഖറിയ,ദീപക് അലക്‌സ് പണിക്കർ,എബി കട്ടപ്പുറം, അരുൺ ജോൺ കോശി, തോമസ് വർഗീസ്,അനൂപ് തോമസ് കോശി,സൂസൻ സോണിയ മാത്യു,ജോജി.വി.അലക്‌സ്,ജോസ് പി.ജോസഫ്, സുശീൽ ചാക്കോ,വിജി കെ ജോർജ്,മനോജ് ഏബ്രഹാം, പ്രദീപ് വർക്കി തോമസ്,മാത്യു.വി.തോമസ്,വർഗീസ് ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.