കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും, പരിശുദ്ധ പരുമല തിരുമേനിയാൽ 1902 ൽ സ്ഥാപിതമായ തിരുവല്ല എം ജി എം ഹയർ സെക്കന്ററി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ എം.ജി.എം അലുമ്‌നി കുവൈത്ത് ചാപ്റ്ററിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി പിക്‌നിക്കും,കുടുംബസംഗമവും ഫെബ്രുവരി 16,17(വ്യാഴം,വെള്ളി) ദിവസങ്ങളിലായി വഫ്ര ഫാം ഹൗസിൽ വച്ച് സംഘടിപ്പിച്ചു.

.പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് സെക്രട്ടറി മനോജ് ഏബ്രഹാം സ്വാഗതം ആശംസിച്ചു പ്രസിഡന്റ് ഷിബു ജോണി പരിപാടി ഉദ്ഘാടനം ചെയ്തു.അലുമ്നി രക്ഷാധികാരി കെ.എസ്. വർഗീസ് പ്രസിഡന്റ്,ഷിബു ജോണി,സെക്രട്ടറി മനോജ് ഏബ്രാഹാം,വൈസ് പ്രസിഡന്റ് സൂസൻ സോണിയ മാത്യു, പിക്നിക്ക് ജനറൽ കൺവീനർ ജോസ് പി. ജോസഫ് എന്നിവർ ചേർന്നു ഭദ്രദീപം തെളിയിച്ചു.പരിപാടിക്ക് കെ.എസ് വർഗീസ് ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് രാത്രിയിലും പകലുമായി മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി വിവിധ വിനോദ,വിജ്ഞാന മത്സരങ്ങൾ നാല് ഗ്രൂപ്പായി തിരിച്ച് നടത്തപ്പെട്ടു.വിജയികൾക്ക് മിസിസ് & മിസ്റ്റർ.കെ.വി വർഗീസ് കട്ടപ്പുറത്ത് സ്മരണാർത്ഥം ഏർപ്പെടുത്തിയ എവറോളിങ് ട്രോഫിക്ക് യെല്ലോ ഗ്രൂപ്പ് അർഹരായി.സമാപനയോഗത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പിക്നിക്ക് ജനറൽ കൺവീനർ ജോസ് പി. ജോസഫ് നന്ദി രേഖപ്പെടുത്തി.