- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ ചരിത്രകാരൻ എംജിഎസ് നാരായണന് തപാൽ വോട്ടു ചെയ്യാനായില്ല; ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഎയുടെ റിപ്പോർട്ട്; അബദ്ധം പറ്റിയതാണെന്നും വോട്ടർ പട്ടികയിൽ പേരുള്ളതിനാൽ നേരിട്ട് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് കലക്ടറും; പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ
കോഴിക്കോട്: പ്രമുഖ ചരിത്രകാരൻ എംജിഎസ് നാരായണന് തപാൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോർട്ട് ചെയ്തതിനാലാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. അതേ സമയം ബിഎൽഒക്ക് അബദ്ധം പറ്റിയതാണെന്നും വോട്ടർ പട്ടികയിൽ പേരുള്ളതിനാൽ നേരിട്ട് വോട്ട് ചെയ്യാൻ എംജിഎസിന് സൗകര്യം ഒരുക്കുമെന്നും കോഴിക്കോട് ജില്ല കളക്ടർ പറഞ്ഞു.
വോട്ടർപട്ടികയിൽ പേരുള്ളതിനാൽ ഏപ്രിൽ ആറിന് പോളിങ് ബൂത്തിൽ എം.ജി.എസിന് പ്രത്യേക സൗകര്യമൊരുക്കും. അദ്ദേഹത്തിന് പോസ്റ്റൽബാലറ്റ് നൽകാൻ കഴിയില്ല. എം.ജി.എസുമായി നേരിട്ട് സംസാരിച്ചുവെന്നും കളക്ടർ എസ്. സാംബശിവ റാവു പറഞ്ഞു. അതേ സമയം ബിഎൽഒക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകി.
സമൂഹമാധ്യമങ്ങളിലെ വാർത്ത വിശ്വസിച്ചാണ് അത്തരത്തിൽ റിപ്പോർ്ട്ട് നൽകിയതെന്നാണ് ബിൽഎഒയുടെ വിശദീകരണം. എൺപത് വയസ്സ് പിന്നിടുകയും ആരോഗ്യ പ്രശ്നങ്ങൽ ഉള്ള ആളെന്ന നിലയിലും എംജിഎസിന് വീട്ടിൽ വെച്ച് തപാൽ വോട്ട് ചെയ്യാനുള്ള അർഹതയുണ്ടായിരുന്നു. എന്നാൽ ജിവിച്ചിരിപ്പില്ലെന്ന് റിപ്പോർട്ട് നൽകിയതോടെ തപാൽവോട്ടിനുള്ള ലിസ്റ്റിൽ നിന്നും അദ്ദേഹം പുറത്താവുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ